രാമായണത്തിലെ വനവാസ കഥാസന്ദര്‍ഭങ്ങളില്‍ മര്‍മ്മപ്രധാനമാണ് സീതാപഹരണം. മാനിന്റെ വേഷത്തില്‍ മാരീചനെത്തി സീതയെ അപഹരിക്കാന്‍ രാവണന് വഴിയൊരുക്കുന്ന കഥയ്ക്ക് അരങ്ങാവുന്നത് ഭദ്രാചലത്തിലാണ്.
കൃത്യമായി പറഞ്ഞാല്‍ തെലങ്കാനയില്‍ ഖമ്മം ജില്ലയിലെ ധുമ്മുഗുഡത്തിനടുത്തുള്ള പണര്ശാല ഗ്രാമത്തില്‍. ദണ്ഡകാരണ്യത്തിന്റെ ഭാഗമായിരുന്ന ഭദ്രാചലത്തിന് അടുത്താണ് പര്‍ണശാല. ‘ശോകരാമ’ എന്നൊരു പേരുകൂടിയുണ്ട് ഗോദാവരി നദിക്കരയിലുള്ള ഈ പ്രദേശത്തിന്. സീതാപഹരണത്തെത്തുടര്ന്ന് ദുഃഖിതനായ രാമന്റെ അവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന നാമം.
സീതാരാമലക്ഷ്മണന്മാര് വര്‍ഷങ്ങളോളം വസിച്ച പര്ണശാലയിരുന്നിടം ഇപ്പോഴുമവിടെ സംരക്ഷിച്ചു പോരുന്നു. പര്ണശാലയ്ക്കരികെയായൊരു അരുവി കാണാം. സീതാദേവി സ്നാനം ചെയ്തിരുന്നത് ‘സീതാ വാഗു’ എന്ന ഈ പുണ്യതീര്ത്ഥത്തിലായിരുന്നുവെന്നും തൊട്ടരികെയുള്ള ‘രാധാഗുട്ട’യെന്ന കുന്നിന്നു മീതെയായിരുന്നു സീത വസ്ത്രങ്ങള്‍ ഉണക്കിയതെന്നുമാണ് നാട്ടുകാരുടെ വിശ്വാസം.
ഗോദാവരിക്കരയിലെ കുന്നിനു മുകളിലായിരുന്നു സീതയെ കൊണ്ടുപോനായെത്തിയ രാവണന് പുഷ്പക വിമാനം നിര്‍ത്തിയിരുന്നതെന്നും അതിന്റെ അടയാളമാണ് അവിടെയുള്ള കിടങ്ങെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: