പുതുപ്പളളി: തന്റെ കൃഷി സ്ഥലത്തേക്ക് വെളളം ലഭിച്ചിരുന്ന തോട് അടുത്തുളള വീട്ടുകാര്‍ മണ്ണിട്ട് മൂടിയതിനാല്‍ കൃഷി ചെയ്യാന്‍ കഴിയാതെ വന്നിരിക്കുകയാണെന്ന് മികച്ച കര്‍ഷകനുള്ള പുരസ്കാരം നേടിയിട്ടുള്ള പുതുപ്പള്ളി സ്വദേശി ഓതറ ഓ. ജെ. ജേക്കബ്.
വെള്ളം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് കൃഷി നിര്‍ത്തേണ്ടി വന്നതായും പുതുപ്പളളി പോസ്റ്റോഫീസിന് സമീപം താമസിക്കുന്ന ജേക്കബ് പറയുന്നു. വര്‍ഷങ്ങളായി വാഴ, പയര്‍, പടവലം, ചീര, കോവല്‍, കപ്പ തുടങ്ങിയവ കൃഷി ചെയ്തിരുന്നു. ഇതിനൊപ്പം കോഴി, ആട്, പോത്ത്, പശു, താറാവ് എന്നിവയെയും വളര്‍ത്തിയിരുന്നു. 2000ല്‍ ലോകാരോഗ്യ സംഘടനയുടെ നല്ല കൃഷിക്കാരനുളള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ലോണ്‍ എടുത്തായിരുന്നു കൃഷികള്‍ കൂടുതലും. എന്നാല്‍ 2018ല്‍ ഉണ്ടായ വെളളപ്പൊക്കത്തില്‍ കൃഷി നശിച്ചു. ഒപ്പം കടം പെരുകി. നഷ്ടപരിഹാരവും ലഭിച്ചില്ല. ഇതുമൂലം ലോണ്‍ പൂര്‍ണ്ണമായി തിരിച്ചടക്കാനും സാധിച്ചിട്ടില്ല. പലിശമാത്രമാണ് അടച്ചത്. അതിനാല്‍ ഇനി സ്വന്തം പേരില്‍ ലോണും ലഭിക്കില്ല. ഇതിനിടയിലാണ് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നതും നിലച്ചത്. ഇനി എങ്ങനെ കൃഷി കൊണ്ടുപോകാന്‍ സാധിക്കുമെന്ന് അറിയില്ല. സര്‍ക്കാര്‍ സഹായങ്ങള്‍ എല്ലാം പാഴ്വാക്കാകുയാണെന്നും അദ്ദേഹം പറയുന്നു. കൃഷി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് ജേക്കബ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: