തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ 2020 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ മന്ത്രി ആന്റണി രാജു പുരസ്കാരങ്ങള്‍ നല്കി. രാജ്യത്തെ ചലിപ്പിക്കുന്ന ശക്തി യുവജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം, കോവിഡ് പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ യുവാക്കളുടെ ഊര്‍ജ്ജസ്വലമായ ഇടപെടലുകളാണ് നാടിന് കരുത്ത് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവജനങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്ബുകള്‍ക്കും യുവ ക്ലബ്ബുകള്‍ക്കുമാണ് പുരസ്കാരം നല്‍കിയത്. സാമൂഹികപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം, കല, സാഹിത്യം, ഫൈന്‍ ആര്‍ട്സ്, കായികം, കൃഷി, സംരംഭകത്വം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും ജില്ലകളിലെ മികച്ച യൂത്ത് യുവ ക്ലബ്ബുകള്‍ക്ക് 30,000 രൂപ വീതവും സംസ്ഥാനത്തെ മികച്ച യൂത്ത്യുവ ക്ലബ്ബുകള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവുമാണ് നല്‍കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് എസ്. സതീഷ്, യൂത്ത് കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി വി.ഡി പ്രസന്നകുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ ബി.ഷീജ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: