ഇസ്ലാമബാദ് : പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ജീവന് അപകടത്തിലാണെന്ന് പാക്കിസ്ഥാന് തെഹ്രീകെ ഇന്‍സാഫ്(പിടിഐ). ഇമ്രാന് ഖാനെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായും പിടിഐ മുതിര്‍ന്ന നേതാവ് ഫൈസല്‍ വാവ്ഡ അറിയിച്ചു. അവിശ്വസ പ്രമേയത്തിന് പിന്നാലെ ഇമ്രാന് ഖാന് പ്രധാനമന്ത്രി പദം രാജിവെച്ചൊഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പിടിഐ നേതാവിന്റെ വെളിപ്പെടുത്തല്‍. പാക് പ്രാദേശിക മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്.
പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതായി ഭീഷണി കത്ത് ലഭിച്ചിരുന്നു. അതിനാല്‍ പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ബുള്ളറ്റ് പ്രൂഫ് ഷീല്‍ഡ് ധരിക്കാന്‍ പ്രധാനമന്ത്രിയോട് ഉപദേശിച്ചതായി വാവ്ഡ പറഞ്ഞു.
അതേസമയം പൊതു ജനങ്ങളില്‍ നിന്നും സഹതാപം പിടിച്ചു പറ്റാനുള്ള ഇമ്രാന് ഖാന്റെ ശ്രമമാണ് ഇതെന്നും യുഎസ് പ്രതികരിച്ചു. യുഎസിലെ പാക്കിസ്ഥാന് അംബാസഡര്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനുമായി അനൗപചാരിക സംഭാഷണത്തെ കുറിച്ച് നടത്തിയ ക്രാഷ് ടെലഗ്രാമാണ് പുറത്തുവന്നിരിക്കുന്നത്. ഏതെങ്കിലു സര്‍ക്കാര്‍ ഏജന്‍സിയോ ഉദ്യോഗസ്ഥനോ ഭീഷണി കത്ത് അയച്ചിട്ടിച്ചില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുകയും പിടിഐയുടെ പ്രധാന സഖ്യകക്ഷിയായ എംക്യൂഎംപി പിന്തുണ പിന്‍വലിക്കുകയും രണ്ട് മന്ത്രിമാര്‍ രാജിവെയ്ക്കുകയും ചെയ്തതോടെ ഇമ്രാന് ഖാന് പ്രധാനമന്ത്രിപദം രാജിവെച്ചൊഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകുന്നേരം, സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ, ഡിജി ഐഎസ്ഐ ജനറല്‍ നദീം അന്ജൂം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കാനാണ് ഇമ്രാന്‍ഖാന്റെ തീരുമാനമെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നണ്ട്.
അവിശ്വാസ വോട്ടിന് മുന്നോടിയായി മൂന്ന് പ്രധാന സഖ്യകക്ഷികള്‍ പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചതോടെ അവിശ്വാസത്തിനു മുന്‍പ് സര്‍ക്കാര്‍ വീഴുമോയെന്നും ആശങ്കയുണ്ട്. ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ ഇമ്രാന് ഖാന് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന സമ്മര്‍ദ്ദത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: