Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ ലൈന്‍: പദ്ധതിയുടെ വരുമാനം ഉയര്‍ത്തിക്കാണിക്കാന്‍ യാത്രാ നിരക്ക് കുറച്ച് കാണിക്കുന്നതായി സംശയം, ഡിപിആറിലെ യാത്രാ നിരക്ക് വ്യത്യസ്തം

കിലോമീറ്ററിന് 2.75 രൂപ നിരക്കിലാണ് കുറഞ്ഞ യാത്രക്കൂലി കണക്കാക്കിയത്. ഇതുപ്രകാരം കെ റെയിലിന് 1602 കോടിയാണ് വാര്‍ഷികവരുമാനം കണക്കാക്കുന്നത്. എന്നാല്‍ വരുമാനക്കണക്ക് പ്രത്യേകമായി പറയുന്നിടത്ത് കുറഞ്ഞ യാത്രക്കൂലി കിലോമീറ്ററിന് 3.91 രൂപയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2022, 10:52 am IST
in Kerala

തിരുവനന്തപുരം : സില്‍വര്‍ ലൈനായി സിപിഎമ്മും പിണറായി സര്‍ക്കാരും വാദിക്കുമ്പോഴും പദ്ധതി നടത്തിപ്പിന്റെ ആശയക്കുഴപ്പം അവസാനിക്കുന്നില്ല. കെ റെയില്‍ യാത്രയ്‌ക്കായി നിശ്ചയിച്ചിട്ടുള്ള നിരക്കും പദ്ധതിയുടെ വരുമാനം കണക്കാക്കുന്നതിനായി തയ്യാറാക്കിയ നിരക്കും തമ്മില്‍ വലിയ വ്യത്യാസമുള്ളതായാണ് ഡിപിആറില്‍ പറയുന്നത്.  

പദ്ധതിയുടെ വരുമാനം ഉയര്‍ത്തിക്കാണിക്കാന്‍ കുറഞ്ഞനിരക്കില്‍ വര്‍ധനവരുത്തി മറ്റൊരു കണക്ക് ഉണ്ടാക്കുകയാണെന്നും ഇതില്‍ സംശയം ഉയരുന്നുണ്ട്. ഗതാഗതപദ്ധതിയുടെ യാത്രാവരുമാനം കണക്കാക്കാന്‍ ഉപയോഗിച്ച കുറഞ്ഞനിരക്ക് തന്നെയാകണം ആ പദ്ധതിയുടെ യഥാര്‍ത്ഥ യാത്രാക്കൂലിയും. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ഇത് രണ്ടിലും രണ്ട് നിരക്കാണ് കാണിക്കുന്നത്. സിസ്ട്ര തയ്യാറാക്കിയ വിശദപഠനരേഖയിലാണ് ഇത്തരത്തില്‍ വ്യത്യസ്ത കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.  

കിലോമീറ്ററിന് 2.75 രൂപ നിരക്കിലാണ് കുറഞ്ഞ യാത്രക്കൂലി കണക്കാക്കിയത്. ഇതുപ്രകാരം കെ റെയിലിന് 1602 കോടിയാണ് വാര്‍ഷികവരുമാനം കണക്കാക്കുന്നത്. എന്നാല്‍ വരുമാനക്കണക്ക് പ്രത്യേകമായി പറയുന്നിടത്ത് കുറഞ്ഞ യാത്രക്കൂലി കിലോമീറ്ററിന് 3.91 രൂപയാണ്. ഇതുപ്രകാരം വരുമാനം 2276 കോടി ലഭിക്കും. 42 ശതമാനം വര്‍ധനയാണ് കുറഞ്ഞനിരക്കില്‍ വരുത്തിയിരിക്കുന്നത്. ഇത് 2025-26ല്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതാണ്. അഞ്ചുവര്‍ഷത്തിനുശേഷം കുറഞ്ഞ യാത്രക്കൂലി 3.58 രൂപ നിരക്കില്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. വരുമാനം 2451 കോടിയും. വരുമാനക്കണക്കിന്റെ പ്രത്യേകഭാഗത്ത് കുറഞ്ഞ യാത്രക്കൂലി ഈ സമയത്ത് 6.58 രൂപയാക്കി നിശ്ചയിച്ചു. വരുമാനം 4504 കോടിയാക്കി ഉയര്‍ത്തി.

2041-42ല്‍ കുറഞ്ഞനിരക്ക് 7.20 രൂപയും വരുമാനം 6926 കോടിയുമാണ്. എന്നാല്‍, വരുമാനം മാത്രം വിലയിരുത്തുന്ന ഭാഗത്ത് കുറഞ്ഞനിരക്ക് 10.77 രൂപയും വരുമാനം 10,361 കോടിയും കാണിക്കുന്നു. ഇത്തരത്തില്‍ കണക്കുകളിലുണ്ടായ വ്യത്യാസം ബോധപൂര്‍വമല്ലെങ്കില്‍ ഇതും തിരുത്തേണ്ടിവരും.  

അതേസമയം പദ്ധതിക്കായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരമെന്ന വാഗ്ദാനവുമായി സിപിഎം പ്രവര്‍ത്തകര്‍. ദേശീയ പാത വികസനത്തിനായി ഭൂമിവിട്ടുനല്‍കിയവര്‍ക്ക് പോലും നാലിരട്ടി കിട്ടിയിട്ടില്ലെന്നിരിക്കെ സിപിഎം പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആധാരത്തില്‍ കാണിച്ചിരിക്കുന്ന വിലയാകും അടിസ്ഥാനം. നഗരത്തില്‍ നിന്ന് 10 കിമീ ദൂരത്തെങ്കില്‍ ഇരട്ടിയിലധികം വില.ഗ്രാമങ്ങളിലേക്ക് പോകും തോറും വില കൂടും. ഇങ്ങനെയാണ് ഇവര്‍ വാദിക്കുന്നത്.

2013ലെ കേന്ദ്ര ഭൂമിയേറ്റെടുക്കല്‍ നിയമമനുസരിച്ചാണ് എല്ലാ വികസന പദ്ധതികള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത്. ഈ നിയമ പ്രകാരം സമീപകാലത്ത് ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കിയത് ദേശീയ പാത വികസനത്തിനായിരുന്നു. ഉയര്‍ന്ന ഭൂമിവിലയുളള ദേശീയ പാതയോരത്ത് പോലും ഭൂമിക്ക് നാലിരട്ട് പോയിട്ട് രണ്ടിരട്ടി പോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്നിരിക്കെ കെ റെയിലിനെങ്ങനെ നാലിരട്ടി നല്‍കാനാകുമെന്നതാണ് ചോദ്യം.

Tags: cpmകേരള സര്‍ക്കാര്‍K railസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.