ബെംഗളൂരു: ഉഗാദി ആഘോഷത്തിന്റെ പിറ്റേന്നാളുള്ള ഹൊസതൊഡകു ആഘോഷത്തിന് ഹലാല്‍ ഭക്ഷണം ഉപയോഗിക്കേണ്ടെന്ന ഹിന്ദു ജനജാഗൃതി ഉള്‍പ്പെടുയുള്ള സംഘടനകളുടെ ആഹ്വാനത്തെ പിന്തുണച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി.
കര്‍ണ്ണാടകയിലെ ഒട്ടേറെ പ്രാദേശിക ഹിന്ദു സംഘടനകള്‍ ഹലാല്‍ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മൈസൂരു, രാമനഗര, മാണ്ഡ്യ ജില്ലകളിലെ പ്രധാന ആഘോഷമാണ് ഹൊസതൊഡകു. ഇതിന് മാസം നിര്‍ബന്ധമാണ്. ഹലാല്‍ ഭക്ഷണം സാമ്പത്തിക ജിഹാദാണെന്നും സി.ടി. രവി ചൂണ്ടിക്കാട്ടി. ഇതുവഴി മത്സ്യ വിപണിയില്‍ അവര്‍ ആധിപത്യം നേടുകയാണ്. എന്താാണ് ഹലാല്‍? വില്‍ക്കുന്നതിന് മുന്‍പ് മുസ്ലിങ്ങള്‍ അള്ളായ്‌ക്ക് സമര്‍പ്പിക്കുന്നതാണത്. അത് അവരുടെ മതാചാരമായിരിക്കാം. ഇത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവരുടെ സമുദായത്തെ തിരസ്‌കരിക്കലാണ്- സി.ടി. രവി പറഞ്ഞു.
ഉഗാദി ആഘോഷത്തിന്റെ ഭാഗമായുള്ള ഹൊസതൊഡ്കു ആഘോഷത്തിന് ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ മാംസം പാകം ചെയ്യാറുണ്ട്. മുസ്ലിം വ്യാപാരികള്‍ അവരുടെ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് മുഗങ്ങളെ കൊല്ലുന്നതെന്നതിനാല്‍ ഇത് ഉപയോഗിക്കരുതെന്ന് ഹിന്ദു ജന ജാഗൃതി സമിതി വക്താവ് മോഹന്‍ ഗൗഡ പറഞ്ഞു. അതേ സമയം മുസ്ലിങ്ങള്‍ ഹലാല്‍ അല്ലാത്ത മാംസം വിറ്റാല്‍ ഉപയോഗിക്കുന്നതില്‍ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഹലാല്‍ മുസ്ലിങ്ങളുടെ അവിഭാജ്യഘടകമാണ്. കഴിഞ്ഞ 1400 വര്‍ഷങ്ങളായി അവര്‍ അത് ആചരിക്കുന്നു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കൊല്ലുന്ന മൃഗത്തിന്റെ മാംസം ലോകമെങ്ങുമുള്ള മുസ്ലിങ്ങളള്‍ ഉപയോഗിക്കുന്നു. പക്ഷെ ഹലാലിനെക്കുറിച്ചുള്ള സത്യം മറച്ചുപിടിച്ച് അമുസ്ലിങ്ങളായവരെ ഹലാല്‍ ഭക്ഷണം കഴിപ്പിക്കുന്നത് ശരിയല്ല.’- ബിജെപി നേതാവ് റഹിം ഉചില്‍ ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തിനോട് പ്രതികരിക്കവേ പറഞ്ഞു.
ഹലാല്‍ എന്ന് അടയാളപ്പെടുത്താന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മുസ്ലിംസമുദായം അമുസ്ലിങ്ങളെ അറിയിക്കേണ്ടതുണ്ടെന്നും റഹിം ഉചില്‍ പറയുന്നു. ‘ഹലാല്‍ നടത്തുമ്പോള്‍ എന്തൊക്കെ വാക്കുകളാണ് പ്രാര്‍ത്ഥനയില്‍ ഉപയോഗിക്കുന്നത് എന്നതും അതിന്റെ അര്‍ത്ഥങ്ങളും അമുസ്ലിങ്ങളെ അറിയിക്കണം. അല്ലാതെ ഇതെല്ലാം മറച്ചുപിടിച്ച് ബിസിനസ് ചെയ്യുന്നത് ശരിയല്ല’- റഹിം ഉചില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: