കോഴിക്കോട്: നാണവും മാനവുമില്ലാത്ത സഖാക്കളുടെ മാധ്യമ സ്വാതന്ത്ര്യ പ്രസംഗങ്ങളൊക്കെ ഒറ്റനിമിഷംകൊണ്ട് ആവിയായിപ്പോയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. ഏഷ്യാനെറ്റിനോടുള്ള അഭിപ്രായ വ്യത്യാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇക്കാര്യത്തില്‍ മാധ്യമപ്രവര്ത്തകന് വിനു വി ജോണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
നാണവും മാനവുമില്ലാത്ത സഖാക്കളുടെ മാധ്യമ സ്വാതന്ത്ര്യ പ്രസംഗങ്ങളൊക്കെ ഒറ്റനിമിഷംകൊണ്ട് ആവിയായിപ്പോയി.. ഏഷ്യാനെറ്റിനോടുള്ള അഭിപ്രായ വ്യത്യാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ (അക്കാര്യം വ്യക്തമായി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ.കെ.സുരേന്ദ്രന് വ്യക്തമാക്കിയിട്ടുണ്ട്) മാധ്യമപ്രവര്ത്തകന് വിനു വി ജോണിന് ഐക്യദാര്‍ഢ്യം. പണിമുടക്ക് ദിവസം ക്ഷേത്രത്തിലും ആശുപത്രിയിലും പോയ ആള്‍ക്കാരെ ആക്രമിച്ച ഗുണ്ടാസമരക്കാരെ ചോദ്യം ചെയ്തതിന് അദ്ദേഹത്തിനെതിരെ ഇന്ന് സി.ഐടി.യു.സി നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നു.
പണിമുടക്കിന്റെ മറവിലെ ആക്രമണങ്ങളെ നിസ്സാരവല്‍ക്കരിച്ചു സംസാരിച്ച രാജ്യസഭാംഗം എളമരം കരീമിനെ വിമര്‍ശിക്കാന്‍ പാടില്ലപോലും. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും തൊഴില്‍ സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കാന്‍ കമ്യൂണിസ്റ്റ് തമ്പുരാക്കന്മാരുടെ അനുവാദം വേണം പോലും. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി രാപ്പകല്‍ പ്രസംഗിക്കുന്നവരുടെ ഈ പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ട നിലപാട് നമുക്കു കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: