Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവോര്‍ജ്ജം ചൈതന്യവത്താക്കാന്‍ യോഗ

ഈ അസ്തിത്വം മുഴുവന്‍ ഒരേ ഊര്‍ജത്തിന്റെ ലക്ഷക്കണക്കിന് തരത്തിലുള്ള രൂപഭേദങ്ങള്‍ മാത്രമാണെന്ന് ശാസ്ത്രം സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. എത്രയോ കാലങ്ങളായി മതങ്ങള്‍ പറയുന്നു 'ദൈവം എല്ലായിടത്തുമുണ്ടെന്ന്'. ദൈവം എല്ലായിടത്തും ഉണ്ടെന്നു നിങ്ങള്‍ പറഞ്ഞാലും 'എല്ലാം ഒരേ ഊര്‍ജ'മാണെന്നു പറഞ്ഞാലും അവ വ്യത്യസ്തമായ കാര്യങ്ങളല്ല. ഐന്‍സ്റ്റീന്‍ അതിനെ ഊര്‍ജമെന്നു വിളിക്കുന്നു, നിങ്ങള്‍ അതിനെ ദൈവമെന്നു വിളിക്കുന്നു. ഒരേ കാര്യം രണ്ടു വ്യത്യസ്ത തരത്തില്‍ പറയുന്നതാണിത്. ശാസ്ത്രജ്ഞന്‍ അതു ഗണിതത്തിലൂടെ അനുമാനിച്ചെടുത്തുവെന്നേയുള്ളൂ, അത് അനുഭവിച്ചിട്ടില്ല. ആരെങ്കിലും പറഞ്ഞതു കൊണ്ടു മാത്രം വെറുതെ അതു വിശ്വസിക്കുന്ന ഒരാളും അത് അനുഭവിച്ചിട്ടില്ല.

സദ്ഗുരു ജഗ്ഗി വാസുദേവ് by സദ്ഗുരു ജഗ്ഗി വാസുദേവ്
Mar 25, 2022, 06:00 am IST
in Samskriti

പാശ്ചാത്യലോകത്ത്, നിങ്ങള്‍ യോഗയെന്ന വാക്ക് ഉച്ചരിച്ചാല്‍, ആളുകള്‍ അസാധ്യമായ ശാരീരിക നിലകളെ കുറിച്ചാണ് ചിന്തിക്കുക. ഇതു യോഗയെ കുറിച്ചുള്ള വികലമായ സങ്കല്പമാണ്. യോഗയെന്ന വാക്കിന്റെ അക്ഷരാര്‍ത്ഥം ‘ഐക്യം’. ഐക്യമെന്നാല്‍ എന്താണ്?  

ഈ അസ്തിത്വം മുഴുവന്‍ ഒരേ ഊര്‍ജത്തിന്റെ ലക്ഷക്കണക്കിന് തരത്തിലുള്ള രൂപഭേദങ്ങള്‍ മാത്രമാണെന്ന് ശാസ്ത്രം സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. എത്രയോ കാലങ്ങളായി മതങ്ങള്‍ പറയുന്നു ‘ദൈവം എല്ലായിടത്തുമുണ്ടെന്ന്’. ദൈവം എല്ലായിടത്തും ഉണ്ടെന്നു നിങ്ങള്‍ പറഞ്ഞാലും ‘എല്ലാം ഒരേ ഊര്‍ജ’മാണെന്നു പറഞ്ഞാലും അവ വ്യത്യസ്തമായ കാര്യങ്ങളല്ല. ഐന്‍സ്റ്റീന്‍ അതിനെ ഊര്‍ജമെന്നു വിളിക്കുന്നു, നിങ്ങള്‍ അതിനെ ദൈവമെന്നു വിളിക്കുന്നു. ഒരേ കാര്യം രണ്ടു വ്യത്യസ്ത തരത്തില്‍ പറയുന്നതാണിത്. ശാസ്ത്രജ്ഞന്‍ അതു ഗണിതത്തിലൂടെ അനുമാനിച്ചെടുത്തുവെന്നേയുള്ളൂ, അത് അനുഭവിച്ചിട്ടില്ല. ആരെങ്കിലും പറഞ്ഞതു കൊണ്ടു മാത്രം വെറുതെ അതു വിശ്വസിക്കുന്ന ഒരാളും അത് അനുഭവിച്ചിട്ടില്ല.

ഒരു യോഗി, അനുമാനങ്ങളും വിശ്വാസപ്രമാണങ്ങളും കൊണ്ടു മാത്രം അടങ്ങിയിരിക്കുന്ന ഒരാളല്ല. അദ്ദേഹത്തിന് അതറിയണം. അദ്ദേഹം കണ്ണുമടച്ച് ഇരിക്കുകയാണെങ്കില്‍, അവിടെ വ്യക്തിയും പ്രപഞ്ചവും വേറെയല്ല. അയാള്‍ തന്നെയാണ് പ്രപഞ്ചം. ഒരൊറ്റ നിമിഷത്തേക്കെങ്കിലും നിങ്ങള്‍ നിങ്ങളുടെ ചുറ്റുമുള്ളതിനെയെല്ലാം അനുഭവിക്കുകയാണെങ്കില്‍, പിന്നെ നിങ്ങളുടെ ചുറ്റുമുള്ളതിനെ കരുതലോടെ കാണുകയും സംരക്ഷിക്കുകയും വേണമെന്ന് നിങ്ങളോട് ആരും പറയേണ്ട കാര്യമില്ല. നിങ്ങള്‍ ഉറപ്പായും അതു ചെയ്തു കൊള്ളും. കാരണം നിങ്ങള്‍ സ്വയം അറിഞ്ഞതിനോട് നിങ്ങള്‍ക്ക്  ഒരു തരത്തിലുള്ള സംഘര്‍ഷവുമില്ല. അവിടെ പരമമായ ഐക്യവും, ആഴത്തിലുള്ള നിമഗ്നതയുമാണുള്ളത്. യോഗയെന്നാല്‍ നിങ്ങളുടെ ശരീരം വളയ്‌ക്കുന്നതും ശ്വാസം പിടിച്ചു വെയ്‌ക്കുന്നതുമല്ല. നിങ്ങള്‍ക്ക് യഥാര്‍ത്ഥ്യത്തെ അതിന്റെ ശരിയായ രീതിയില്‍ കാണാനാവുന്ന ഒരു അനുഭവത്തിലേക്ക് എത്തിക്കാന്‍ വേണ്ടിയുള്ള സാങ്കേതികവിദ്യയും പ്രക്രിയയുമാണത്.  

ഇങ്ങനെയൊരു കാര്യം സാധ്യമാണോ? നിങ്ങള്‍ ആരാണെന്ന അനുഭവത്തിന്റെ അടിത്തറ നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങളുടെ അതിരുകളാണ്. ‘ഈ അതിരുകള്‍ക്കുള്ളിലുള്ളത് നിങ്ങളും, അതിരുകള്‍ക്ക്  പുറത്തുള്ളത് നിങ്ങളല്ലാത്തതും’ ഇതാണ് ജീവിതത്തില്‍ നിങ്ങളുടെ അനുഭവം.  

നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും നിമിഷത്തില്‍, തീവ്രമായ സന്തോഷമോ, പരമാനന്ദമോ അനുഭവിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ശരീരത്തിന്റെ, എട്ടു മുതല്‍ ഒമ്പത് ഇഞ്ച് വരെ അകലത്തില്‍ കൈകള്‍ വെച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ തൊടുന്നതു പോലുള്ള അനുഭവമുണ്ടാവും.  അതു പോലെ തന്നെ നിങ്ങളുടെ ഒരു കാല്‍ മുറിച്ചു മാറ്റപ്പെട്ടാലും, ആ കാലുള്ള പോലെയുള്ള അനുഭവം ഉണ്ടായിരിക്കുമെന്നത് വൈദ്യശാസ്ത്രം തെളിയിച്ച കാര്യമാണ്. അപ്പോള്‍ ഇന്ദ്രിയശരീരത്തിന് ഭൗതികശരീരത്തിന്റെ അപ്പുറത്തേക്കും സാന്നിധ്യമുണ്ട്. ഇന്ദ്രിയശരീരം വലുതാക്കാന്‍ ഒരു മാര്‍ഗമുണ്ട്.  

നിങ്ങളുടെ ജീവോര്‍ജം വളരെ ചൈതന്യവത്താക്കിയാല്‍, നിങ്ങളുടെ ഇന്ദ്രിയശരീരം നിങ്ങളാഗ്രഹിക്കുന്ന പോലെ വലുതാകും. ഈ പ്രപഞ്ചം മുഴുവന്‍ നിങ്ങളുടെ ഭാഗമായി, എല്ലാം ഒന്നാണെന്ന അനുഭവം ഉണ്ടാകുന്ന രീതിയില്‍ ഇന്ദ്രിയപരമായ അനുഭവത്തിന്റെ പരിധി വലുതാക്കുകയെന്നതാണ് യോഗകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ഐക്യത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.

Tags: യോഗംസദ്ഗുരു ജഗ്ഗി വാസുദേവ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

India

അനന്തപുരി എഫ്എം പുനരാരംഭിക്കണം; അനുരാഗ് താക്കൂറുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.