കൊച്ചി: തൃശൂര്‍ പ്രസ് ക്ലബ് സ്ഥിതി ചെയ്യുന്ന വടക്കുംനാഥ ക്ഷേത്രഭൂമി തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടതായി വ്യക്തമാക്കി കൊച്ചിന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രസ് ക്ലബ്ബുകള്‍ക്കെതിരേ ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെയാണ്, നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം തൃശൂര്‍ പ്രസ് ക്ലബ്ബിന് സ്ഥലവും നഷ്ടമാകുന്നത്.
തൃശൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രഭാത്, സെക്രട്ടറി എം.വി. വിനീത എന്നിവര്‍ക്കെതിരേ വ്യാജ രേഖ ചമച്ച കേസും നിലനില്‍ക്കുന്നുണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തുടര്‍ന്ന് െ്രെകംബ്രാഞ്ചിന് കൈമാറിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. അടുത്ത മാസം ഈ കേസും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. തൃശൂര്‍ സ്വദേശി ജയകുമാറാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
1971 ല്‍ അന്നത്തെ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയായ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് അസോസിയേഷന് തൃശൂര്‍ എന്ന സംഘടനയ്ക്ക് അന്നത്തെ കലക്ടര്‍ സാധാരണ നോട്ടിഫിക്കേഷനിലൂടെ കൈമാറിയ സ്ഥലത്തിന് വ്യാജ രേഖ ചമച്ചാണ് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രഭാതും സെക്രട്ടറി വിനീതയും ചേര്‍ന്ന് ഭൂമി സ്വന്തമാക്കിയത്. 2019ലെ പത്രപ്രവര്‍ത്തക യൂണിയന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് നാല്‍പ്പത് വര്‍ഷത്തെ നികുതി ഒന്നിച്ചടച്ചത്. ഭരണനേട്ട പട്ടികയില്‍ പെടുത്തി അധികാര തുടര്‍ച്ചയ്ക്ക് വഴിയൊരുക്കാനായി തിരക്കിട്ട് നടത്തിയ നീക്കം പാളിയതോടെ സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കാകെ നാണക്കേടുമായി.
തൃശൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സില്‍ തീരുമാനമെന്ന വ്യാജേനയായിരുന്നു, വടക്കുംനാഥന് ദേവസ്വംഭൂമി, വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് അസോസിയേഷന് തൃശൂരിന് അന്നത്തെ കലക്ടര്‍ നോട്ടിഫിക്കേഷനിലൂടെ കൈമാറിയത്. ആ സംഘടനയുമായി പുലബന്ധം പോലുമില്ലാത്ത നിലവിലെ പത്ര പ്രവര്‍ത്തക യൂണിയന് പ്രസ് ക്ലബ്ബ് നേതൃത്വം വ്യാജരേഖ ചമച്ച് നികുതിയടച്ച് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതാണ് ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടത്. തൃശൂര്‍ സ്വദേശി ജയകുമാറാണ് ഹര്ജിക്കാരന്. അഞ്ച് വര്‍ഷം നികുതി അടവ് മുടങ്ങിയാല്‍ പോലും ഭൂമി പോക്കുവരവ് നടത്തിവേണം തുടര്‍ന്ന് നികുതി സ്വീകരിക്കാനെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് പ്രസ് ക്ലബ്ബ് പ്രസിഡന്റും സെക്രട്ടറിയും ഭരണതുടര്‍ച്ച മാത്രം ലക്ഷ്യമിട്ട് ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തി നികുതി അടച്ചത്.
പ്രസ് ക്ലബ്ബിന്റെ ബഹുനില കെട്ടിടമടക്കം ഈ ഭൂമിയില്‍ നിലനില്‍ക്കുന്നുണ്ട്. നികുതി അടയ്ക്കാത്ത കാലത്തും കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്കിയ ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലാകും. രേഖകള്‍ ശരിയാക്കി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച്, നിയമോപദേശം തേടിയായിരുന്നു നികുതി അടയ്ക്കാനുള്ള നീക്കം നടത്തിയതെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി രൂപപ്പെടില്ലായിരുന്നുവെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: