Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വനവാസം ആസ്വദിക്കുന്ന ശ്രീരാമന്‍

സുഗ്രീവന്റെ പട്ടാഭിഷേകാനന്തരം എല്ലാവരും കിഷ്‌കിന്ധയിലേക്കു പോയപ്പോള്‍, രാമന്‍ ലക്ഷ്മണനോടുകൂടി പ്രസ്രവണ പര്‍വ്വതത്തില്‍ എത്തുന്നു. ഈ വനമേഖല സാധാരണക്കാര്‍ക്ക് ഭീതിതമായി തോന്നാം. എന്തെന്നാല്‍ സിംഹഗര്‍ജനമുണ്ട്, കരടി, വലിയ കുരങ്ങന്മാര്‍, കാട്ടുപൂച്ചകള്‍, കാട്ടുപൊന്തകള്‍ എന്നിവ ധാരാളം. വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു നില്ക്കുന്ന നിബിഡവനം. കെട്ടുപിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 20, 2022, 11:08 pm IST
inSamskriti

സി.വി. തമ്പി

പ്രതിസന്ധികളില്‍ തളരുന്ന മനുഷ്യര്‍ക്ക് ശ്രീരാമന്‍ എന്നും കരുത്താണ്. പ്രതികൂലസാഹചര്യങ്ങള്‍ക്ക് ഇടയിലും ശ്രീരാമന്‍ അവസരങ്ങളും ജീവിതാസ്വാദന സൗകര്യങ്ങളും കണ്ടെത്തുന്നതായി രാമായണകാവ്യത്തില്‍ കാണാം. വിധിഹിതം തളര്‍ത്തിയ ഘട്ടത്തിലും തന്റെ മുന്നില്‍ ശുഭം നിറഞ്ഞ ജീവിതമുണ്ടെന്ന് ശ്രീരാമന്‍ സ്വകര്‍മത്തിലൂടെ തെളിയിക്കുന്നു.

സുഗ്രീവന്റെ പട്ടാഭിഷേകാനന്തരം എല്ലാവരും കിഷ്‌കിന്ധയിലേക്കു പോയപ്പോള്‍, രാമന്‍ ലക്ഷ്മണനോടുകൂടി പ്രസ്രവണ പര്‍വ്വതത്തില്‍ എത്തുന്നു. ഈ വനമേഖല സാധാരണക്കാര്‍ക്ക് ഭീതിതമായി തോന്നാം. എന്തെന്നാല്‍ സിംഹഗര്‍ജനമുണ്ട്, കരടി, വലിയ കുരങ്ങന്മാര്‍, കാട്ടുപൂച്ചകള്‍, കാട്ടുപൊന്തകള്‍ എന്നിവ ധാരാളം. വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു നില്ക്കുന്ന നിബിഡവനം. കെട്ടുപിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികള്‍. എന്നാല്‍, ഈ ഗഹ്വരവനാന്തരത്തില്‍, രാമന്‍ രണ്ടു സുഖസൗകര്യങ്ങള്‍ കണ്ടെത്തുന്നു. ഒന്ന്, ശുദ്ധജലം കിട്ടുന്ന ജലാശയങ്ങള്‍. രണ്ട്, കാറ്റും പ്രകാശവുമെത്തുന്ന ഒരു വിശാലമായ ഗുഹ. ലക്ഷ്മണനോടൊപ്പം വസിക്കുന്നതിന് ഈ ഗുഹ ശ്രീരാമന്‍ തെരഞ്ഞെടുക്കുന്നു. ശ്രീരാമന്റെ വാക്കുകള്‍ ഇങ്ങനെ: ‘സൗമിത്രേ! നമുക്ക് വര്‍ഷകാലത്ത്  ഇവിടെ വസിക്കാം. ഈ ഗിരിശൃംഗം, കുമാരാ, ഉത്തമവും രമ്യവുമാണ്’.

കാനനത്തിന്റെ ഭീകരതയിലും മനോഹരങ്ങളായ ദൃശ്യങ്ങള്‍ ശ്രീരാമന്‍ അവിടെ കാണുന്നു. കറുപ്പും ചുവപ്പും വെളുപ്പും കലര്‍ന്ന ദൃഢവും മനോഹരവുമായ ശിലകള്‍. ഗുഹയുടെ മുന്‍ഭാഗത്ത് കാണപ്പെട്ട മിനുസമുള്ള കൃഷ്ണശില, പിളര്‍ന്ന അഞ്ജനത്തിന്റെ പാളി പോലെ ശ്രീരാമന്, അതിമനോഹരമായി തോന്നിക്കുന്നു. നദികളില്‍ ഉല്ലസിക്കുന്ന തവളകള്‍, മരങ്ങളില്‍ ചുറ്റിപ്പടര്‍ന്നിരിക്കുന്ന ലതകള്‍ എല്ലാം ആസ്വാദ്യം. പക്ഷികള്‍ മൃദുസ്വരത്തില്‍ പാടുന്നു. മയൂരനാദം കര്‍ണമോഹനം. കാറ്റിളകുമ്പോള്‍ പിച്ചകത്തിന്റെയും മുല്ലയുടെയും പരിമളം പരക്കുന്നു. നെന്മേനിവാക, മരുത്, പൈന്‍ മുതലായ വൃക്ഷങ്ങള്‍ ഈ വനഭൂമിയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. വനവാസം ആസ്വദിക്കുന്ന ശ്രീരാമന്‍ അതായത്, പ്രഥമദൃഷ്ടിയിലനുഭവപ്പെട്ട കാനനഭീകരത, വന്യത എന്നിവ ക്രമേണ മാഞ്ഞ് ആനന്ദദായകമായി അനുഭവപ്പെടുന്നു. പിന്നീടങ്ങോട്ട്, ഈ ആനന്ദം, അളവറ്റ അനുഭൂതിയായി അനുഭവപ്പെടുന്നു.

ഇവരുടെ മനസ്സിനേയും കണ്ണിനേയും കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ അനവധി. വസ്ത്രാഭരണങ്ങളണിഞ്ഞ പ്രമദയെപ്പോലെ ഒഴുകുന്ന നദിയും കിളികളുടെ കളകളാരവങ്ങളും നദിക്കരയിലെ ഫലവൃക്ഷങ്ങളും ആരുടെയും ദുഃഖവും വിരസതയും അകറ്റാന്‍ പര്യാപ്തമാണ്.

തുടര്‍ന്നങ്ങോട്ട് ഈ ബൃഹദ് കാവ്യത്തിന്റെ ഗതിവിഗതികള്‍ പല വഴിക്ക് ഒഴുകുന്നുണ്ടല്ലോ. ഇതു പോലെതന്നെ, ജീവിതത്തിലെ  നിമ്‌നോന്നത ഭാവങ്ങളെയും ഉയര്‍ച്ച താഴ്ചകളെയും ഉള്‍ക്കൊള്ളാന്‍ നമ്മള്‍ സന്നദ്ധരാകണം. അവയെല്ലാം അനിവാര്യമായ ജീവിത സന്ദര്‍ഭങ്ങളോ ഘട്ടങ്ങളോ ആയി കരുതുകയും വേണം. അപ്പോള്‍ ജീവിക്കാനുള്ള കരുത്തും പ്രചോദനവും നമുക്കുണ്ടാവും. നമ്മുടെ കര്‍മചേതന ഉണരുകയും ചെയ്യും. മഹത്തായ കാവ്യങ്ങളെല്ലാം ഈ ഉള്‍ക്കാഴ്ചയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.