Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മംഗല്യസൂത്രത്തിനു പിന്നിലെ ശാസ്ത്രം

വിവാഹത്തിനായി വധൂവരന്മാര്‍ ഒരുമിച്ചിരിക്കുമ്പോള്‍ ഒരു മംഗള്‍സൂത്ര (മംഗല്യസൂത്രം) തയ്യാറാക്കപ്പെടുമായിരുന്നു. ''മംഗള്‍സൂത്ര'' എന്നാല്‍ ''പവിത്രമായ ചരട്'. ഇതു തയ്യാറാക്കുന്നത് വിശാലമായൊരു ശാസ്ത്രാടിസ്ഥാനത്തിലാണ്. അസംസ്‌കൃതമായ കുറച്ച് പരുത്തിനൂലുകളെടുത്ത്, ചന്ദനവും മഞ്ഞളും പുരട്ടി, ഒരു സവിശേഷ രീതിയില്‍ ചൈതന്യവത്താക്കുന്നു. അത് കെട്ടുന്നതോടെ ജീവിതമാകെയും അതിനപ്പുറവും ഒരുമിക്കുന്ന രീതിയിലായിരുന്നു അതിന്റെ നിര്‍മ്മാണം.

സദ്ഗുരു ജഗ്ഗി വാസുദേവ്byസദ്ഗുരു ജഗ്ഗി വാസുദേവ്
Mar 20, 2022, 11:03 pm IST
inSamskriti

ഭാരതത്തില്‍, ഒരു വിവാഹം നടത്തുന്നതിന് പിന്നില്‍ ഒരു സമ്പൂര്‍ണ്ണ ശാസ്ത്രം തന്നെയുണ്ട്. രണ്ട് വ്യക്തികള്‍ വിവാഹിതരാവാന്‍, കുടുംബങ്ങളും ശരീരങ്ങളും തമ്മിലുള്ള പൊരുത്തം മാത്രമല്ല, അവര്‍ തമ്മിലുള്ള ഊര്‍ജ്ജങ്ങളുടെ ആഴമേറിയ പൊരുത്തം കൂടിയാണ് നോക്കിയിരുന്നത്. അതിന് ശേഷമേ വിവാഹം ഉറപ്പിക്കുമായിരുന്നുള്ളൂ. ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും, വിവാഹദിവസം വരെ, വിവാഹിതരാകുന്നവര്‍ പരസ്പരം കണ്ടിട്ട് കൂടിയുണ്ടാകില്ല. പക്ഷെ അത് കാര്യമാക്കപ്പെട്ടിരുന്നില്ല. കാരണം, വധൂവരന്മാരേക്കാളേറെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ അറിവുള്ളവരാരോ ആണ് അവര്‍ തമ്മിലുള്ള പൊരുത്തം നോക്കി തീരുമാനിച്ചിരുന്നത്.

വിവാഹത്തിനായി വധൂവരന്മാര്‍ ഒരുമിച്ചിരിക്കുമ്പോള്‍ ഒരു മംഗള്‍സൂത്ര (മംഗല്യസൂത്രം) തയ്യാറാക്കപ്പെടുമായിരുന്നു. ”മംഗള്‍സൂത്ര” എന്നാല്‍ ”പവിത്രമായ ചരട്’. ഇതു തയ്യാറാക്കുന്നത് വിശാലമായൊരു ശാസ്ത്രാടിസ്ഥാനത്തിലാണ്. അസംസ്‌കൃതമായ കുറച്ച് പരുത്തിനൂലുകളെടുത്ത്, ചന്ദനവും മഞ്ഞളും പുരട്ടി, ഒരു സവിശേഷ രീതിയില്‍ ചൈതന്യവത്താക്കുന്നു. അത് കെട്ടുന്നതോടെ ജീവിതമാകെയും അതിനപ്പുറവും ഒരുമിക്കുന്ന രീതിയിലായിരുന്നു അതിന്റെ നിര്‍മ്മാണം. ജന്മങ്ങളോളം ഒരേ ദമ്പതികള്‍ ഒരുമിച്ച് ജീവിച്ച സാഹചര്യങ്ങളുണ്ടായിട്ടുണ്ട്, അങ്ങനെയായിരിക്കുകയെന്നത് അവരുടെ ബോധപൂര്‍വ്വമുള്ള തീരുമാനമായിരുന്നു കാരണം ശാരീരികവും വൈകാരികവുമായ തലങ്ങളില്‍ ഒതുങ്ങാതെ അവര്‍, അവരുടെ നാഡികളും ബന്ധിക്കുന്നവിധത്തില്‍ ആളുകള്‍ പ്രയോഗിച്ചിരുന്നു.  

ശാരീരികവും മാനസികവും ഊര്‍ജ്ജപരവുമായ തലങ്ങളില്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ മരണശേഷവും നിലനില്‍ക്കുന്നത് ഊര്‍ജ്ജ തലത്തില്‍ നിങ്ങള്‍ ചെയ്തിട്ടുള്ളവയാണ്. അതിന് ഒരുതരത്തിലുമുള്ള പുനരാലോചനയുടെ ചോദ്യമേയുണ്ടായിരുന്നില്ല. കാരണം അത്യധികം ആഴത്തിലുള്ള, നിങ്ങളുടെ ഗ്രഹണശേഷിക്കുമപ്പുറത്തുള്ള എന്തിനേയോയാണ്, അതേക്കുറിച്ച് ക്കുറിച്ച് അറിവുള്ളവര്‍ ഒരുമിച്ച് കെട്ടിയിട്ടത്. അത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അറിവില്ലാത്തവര്‍ ഇന്നും അതേ പ്രക്രിയ ചെയ്യുന്നുണ്ട്. പക്ഷെ ഇന്ന് അതില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. കാരണം അതിന് പിന്നിലെ ശാസ്ത്രം നഷ്ടപ്പെട്ടുകഴിഞ്ഞു.

ഇന്നത്തെക്കാലത്ത്, ആളുകള്‍ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുന്നത് അതിന്റെ വികാരപരമായ വശത്തെക്കുറിച്ച് മാത്രമാണ്. ആധുനിക സംസ്‌കാരത്തില്‍, നിങ്ങളുടെ ജീവിതത്തിലുടനീളം ഒരു പങ്കാളിയോടൊപ്പം മാത്രമേ ജീവിക്കാവൂ എന്നൊരു നിര്‍ബന്ധവുമില്ല. കാര്യങ്ങള്‍ ഒരുപാട് മാറിയിരിക്കുന്നു- ഒരു നിശ്ചിത കാലാവധിയോടുകൂടിയാണ് ഒരു പങ്കാളി എത്തുന്നത്. ഒരു ബന്ധത്തിലേക്ക് പ്രവേശിച്ചപ്പോള്‍ നിങ്ങള്‍ കരുതിയത്, ”ഇത് എന്നെന്നേക്കുമുള്ളതാണ്” എന്നാണ്. പക്ഷെ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ ചിന്തിക്കും, ‘കഷ്ടം! ഞാന്‍ എന്തിന് ഇവരോടൊപ്പം ജീവിക്കണം?”കാരണം ഇതെല്ലാം ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും പുറത്തുള്ള തീരുമാനങ്ങളാണ്. ഇത്തരമൊരു ബന്ധത്തില്‍ നിങ്ങള്‍ നരകിക്കുകയേയുള്ളൂ. ഇത്തരം അസ്ഥിരവും, ഇടവിട്ടുമുള്ള ബന്ധങ്ങള്‍ മുറിയുമ്പോള്‍, ഭീമമായ വേദനയിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും നിങ്ങള്‍ കടന്നു പോകും.

ഒരിക്കല്‍ രാജസ്ഥാനില്‍ വിക്രമാദിത്യന്‍ എന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തോട് ഒരുപാട് സ്‌നേഹവും അര്‍പ്പണമനോഭാവവുമുള്ള ഒരു യുവതിയായിരുന്നു ഭാര്യ. പക്ഷെ രാജാക്കന്മാര്‍ക്ക് എന്നും ധാരാളം വെപ്പാട്ടികളുണ്ടായിരുന്നു. തന്റെ ഭാര്യയ്‌ക്ക് തന്നോടുള്ള നിരന്തര ദൃഢാസക്തി രാജാവിന് ബാലിശമായാണ് തോന്നിയത്. ഭാര്യ നല്‍കിയ ശ്രദ്ധയില്‍ അദ്ദേഹം സന്തോഷവാനും പ്രസന്നനുമായിരുന്നുവെങ്കിലും, ചില നേരങ്ങളില്‍ അതല്‍പ്പം കൂടിപ്പോകുമ്പോള്‍ അദ്ദേഹം അവരെ അകറ്റി നിര്‍ത്തുമായിരുന്നു. എന്നിരുന്നാലും, ആ സ്ത്രീ അദ്ദേഹത്തോട് എന്നും ദൃഢാനുരക്തയായിരുന്നു.

രാജാവിനും രാജ്ഞിക്കും രണ്ട് മൈന പക്ഷികളുണ്ടായിരുന്നു. ഒരു ദിവസം, അതിലൊന്ന് പ്രതീക്ഷിക്കാതെ ചത്തു. മറ്റേ പക്ഷി ആഹാരമൊന്നും കഴിക്കാതെ അവിടെ തന്നെയിരുന്നു. ആ പക്ഷിയെ ഭക്ഷണം കഴിപ്പിക്കാന്‍ ആവുന്നതെല്ലാം രാജാവ് ചെയ്‌തെങ്കിലും, കഴിക്കാന്‍ പക്ഷി കൂട്ടാക്കിയില്ല. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അത് ചത്തു പോയി. ഇത് രാജാവിനെ ആഴത്തില്‍ സ്പര്‍ശിച്ചു. കാരണം, ആദ്യം സ്വന്തം ജീവന്  വില കല്‍പ്പിക്കുകയെന്നത് ഏതൊരു ജീവിയെ സംബന്ധിച്ചിടത്തോളവും സ്വാഭാവികമാണ്. ഇതേക്കുറിച്ച് രാജാവ് പത്‌നിയോട് സംസാരിച്ചപ്പോള്‍, അത് വളരെ സ്വാഭാവികമാണെന്നായിരുന്നു അവരുടെ പ്രതികരണം. ‘ഒരാള്‍ മറ്റൊരാളെ ശരിക്കും സ്നേഹിക്കുമ്പോള്‍, ഒരാള്‍ ഇഹലോകം വെടിയുമ്പോള്‍ മറ്റേയാളും ആദ്യത്തെയാളോടൊപ്പം പോകുക എന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. കാരണം പങ്കാളിയില്ലാത്ത ജീവിതം അവര്‍ക്ക് അര്‍ത്ഥശൂന്യമാണ്. രാജാവ് തമാശയ്‌ക്ക് ചോദിച്ചു, ‘നിനക്കും അങ്ങനെയാണോ? നിനക്ക് എന്നോട് അത്രയ്‌ക്ക് സ്‌നേഹമുണ്ടോ?’ രാജ്ഞി മറുപടി പറഞ്ഞു, ‘അതെ, എനിക്ക് അങ്ങനെ തന്നെയാണ്’. രാജാവിന് അതൊരു തമാശയായി തോന്നി.

ഒരു ദിവസം, രാജാവ് സുഹൃത്തുക്കളോടൊപ്പം നായാട്ടിന് പോയപ്പോള്‍, പക്ഷികളുടെ മരണത്തെക്കുറിച്ചുള്ള ചിന്തയും അതേക്കുറിച്ച് തന്റെ ഭാര്യയുടെ പ്രതികരണവും രാജാവിന്റെ മനസ്സിനെ ഇളക്കിമറിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന് അതൊന്നു പരീക്ഷിച്ചു നോക്കണമെന്ന് തോന്നി. അദ്ദേഹം തന്റെ വസ്ത്രങ്ങള്‍ ഊരി, അവ രക്തമയമാക്കി കൊട്ടാരത്തിലേക്ക് തിരിച്ചു വിടുകയും, ‘രാജാവിനെ ഒരു പുലി ആക്രമിച്ചു കൊന്നു’ എന്ന് അവിടെ പ്രഖ്യാപിപ്പിക്കുകയും ചെയ്തു. ഒരിറ്റ് കണ്ണുനീര്‍ പോലുമില്ലാതെ, കുലീനതയോടെ രാജ്ഞി വസ്ത്രങ്ങള്‍ സ്വീകരിച്ചു. അവര്‍ ഒരു കെട്ട് വിറക് നിരത്തി രാജാവിന്റെ വസ്ത്രങ്ങള്‍ വിരിച്ചശേഷം, അതിന്റെ മുകളില്‍ കിടക്കുകയും, മരിക്കുകയും ചെയ്തു. ഈ വാര്‍ത്ത രാജാവിലേക്ക് എത്തിയപ്പോള്‍, അദ്ദേഹം തകര്‍ന്ന് പോയി. ഒരു ചപല നിമിഷത്തില്‍ കാണിച്ച തമാശയായിരുന്നുവെങ്കിലും, അവള്‍ ശരിക്കും പോയ്‌മറഞ്ഞു – ആത്മഹത്യ ചെയ്തുകൊണ്ടല്ല – അവള്‍ വെറുതെ യാത്രയായി.

ഈ കഥ ആളുകള്‍ക്ക് വളരെ ഇഷ്ടമാണ്. കാരണം, മറ്റെവിടെയോ രണ്ട് ജീവനുകള്‍ ഒന്നിച്ചു ചേര്‍ന്നിരുന്നു. തുണയില്ലാതെ മറ്റൊരാള്‍ക്ക് ജീവിക്കാന്‍ കഴിയാത്തവിധം ജീവിച്ച ഒരുപാട് വ്യക്തികളുണ്ടായിട്ടുണ്ട്. ഒരു ‘മംഗള്‍സൂത്ര’യുപയോഗിച്ച്, രണ്ട് ജീവനുകളെ ഒരു സവിശേഷ തരത്തില്‍ ആളുകള്‍ ബന്ധിപ്പിച്ചിരുന്നു. രണ്ട് ജീവനുകള്‍ ഒന്നായി സ്ഥിതി ചെയ്യുന്ന വിധത്തിലാണ് മറ്റൊരു മനുഷ്യജീവിയോടുള്ള നിങ്ങളുടെ ബന്ധമെങ്കില്‍, നിലനില്‍പ്പുള്ളതിന്റെ അതിമനോഹര രൂപമാണത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.