Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ വിലക്കിയതോടെ പരീക്ഷ എഴുതാന്‍ തയ്യാറാകാതെ 231 മുസ്ലിം വിദ്യാര്‍ത്ഥികള്‍; ഹിജാബ് വിവാദം കത്തിച്ച് സംഘടനകള്‍

ഹിജാബ് വിഷയത്തെ കത്തിച്ച് നിര്‍ത്താനുള്ള ചില സംഘടനകളുടെ ഗൂഢനീക്കത്തിന്റെ ഭാഗമായി 231 വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയില്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടിയെ കോളെജ് അധികൃതര്‍ വിലക്കിയതോടെയാണ് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ 231 പേര്‍ പരീക്ഷ എഴുതാന്‍ തയ്യാറാകാതിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 05:06 pm IST
inIndia

ബെംഗളൂരു: ഹിജാബ് വിഷയത്തെ കത്തിച്ച് നിര്‍ത്താനുള്ള ചില സംഘടനകളുടെ ഗൂഢനീക്കത്തിന്റെ ഭാഗമായി 231 വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയില്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടിയെ കോളെജ് അധികൃതര്‍ വിലക്കിയതോടെയാണ് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ 231 പേര്‍ പരീക്ഷ എഴുതാന്‍ തയ്യാറാകാതിരുന്നത്.

തെക്കന്‍ കര്‍ണ്ണാടകയിലെ ഉപ്പിനംഗഡി ഗവ. പിയു കോളെജിലാണ് സംഭവം. ഈയിടെ വന്ന ഹൈക്കോടതി വിധിയില്‍ മതപരമായ വേഷങ്ങള്‍ കോളെജിലും സ്‌കൂളിലും വിലക്കിയിരുന്നു. പകരം യൂണിഫോം ധരിച്ചുവരണമെന്നതായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ കോളെജിലെ വസ്ത്രധാരണത്തിന് വിരുദ്ധമായി ഹിജാബ് ധരിച്ച് കോളെജില്‍ പരീക്ഷയ്‌ക്കെത്തി. ഹൈക്കോടതി വിധി ലംഘിക്കുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് പിയു കോളെജിലെ ഡപ്യൂട്ടി ഡയറക്ടര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ഹിജാബ് ഊരാന്‍ തയ്യാറായില്ല. ഇതോടെ കോളെജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചി്ല്ല.

ഇതോടെ ഏകദേശം 231 വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. പുറത്ത് കാത്ത് നിന്ന മുസ്ലിങ്ങള്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച് മുദ്രാവാക്യം മുഴക്കി. ചില പ്രാദേശിക മുസ്ലിം നേതാക്കള്‍ പെണ്‍കുട്ടികളെ ഹിജാബ് ഊരി പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ചെങ്കിലും കുട്ടികള്‍ പരീക്ഷ ബഹിഷ്‌കരിക്കുകയായിരുന്നു. 231 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയില്ലെന്ന് പിയു കോളെജ് പ്രിന്‍സിപ്പല്‍ സുധീര്‍ കുമാര്‍ പറഞ്ഞു. ഹിജാബ് മതചാരണത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും ഹിജാബ് നിരോധിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. വിദ്യാലയങ്ങളില്‍, സ്‌കൂളായാലും കോളെജായാലും, യൂണിഫോം വസ്ത്രധാരണം നിര്‍ബന്ധമാക്കേണ്ടത് അതത് സ്ഥാപനങ്ങളിലെ അധികൃതരുടെ അവകാശമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പ്രത്യേക സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ തൊപ്പി ധരിച്ചാണ് എത്തിയത്. കര്‍ണ്ണാടകയിലെ സ്‌കൂള്‍ യൂണിഫോം നിയമങ്ങള്‍ ലംഘിച്ച് തലയില്‍ തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ഹിജാബ് നിരോധനത്തിനെതിരെ മുദ്രാവാക്യം വിളിച്ച് മാര്‍ച്ച് ചെയ്യുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

റായ്ചൂരിലെ ഒരു ഉര്‍ദു സ്‌കൂളിലെ മുസ്ലിം അധ്യാപിക തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയുടെ തൊപ്പി എടുത്തുമാറ്റുന്ന വീഡിയോയും വൈറലായി.

എന്താണ് ഹിജാബ് വിവാദം?

ജനവരിയിലാണ് കര്‍ണ്ണാടകയില്‍ ഹിജാബ് വിവാദം ആരംഭിച്ചത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഉഡുപ്പിയിലെ ഒരു കോളെജില്‍ വിലക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പിന്നീട് കര്‍ണ്ണാടകയിലുടനീളം ഹിജാബിന്റെ പേരില്‍ കോളെജുകളില്‍ സംഘര്‍ഷമുണ്ടായി. ഏതാനും മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിയ്‌ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചു. ഹിജാബിനെ ഉപരോധിക്കാന്‍ ഇതിനിടെ ഹിന്ദുവിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് എത്താന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമല്ലാതായി.

ഒടുവില്‍ ഹിജാബ് മതാചരണത്തിന്റെ അവശ്യഘടകമല്ലെന്നും മതേതരമായ യൂണിഫോം നിര്‍ബന്ധമാക്കാന്‍ ഓരോ വിദ്യാഭ്യാസസ്ഥാപനത്തിനും അവകാശമുണ്ടെന്നും കര്‍ണ്ണാടക ഹൈക്കോടതി വിധിച്ചു. ഇപ്പോള്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിനി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ഹിജാബ് വിഷയം കത്തിച്ച് നിര്‍ത്തി സംഘടനകള്‍

ദക്ഷിണ കര്‍ണ്ണാടകയില്‍ കാമ്പസ് ഫ്രണ്ട് പോലുള്ള ചില സംഘടനകളാണ് ഈ വിഷയം കത്തിച്ച് നിര്‍ത്തുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണ് കാമ്പസ് ഫ്രണ്ട്. ഈയിടെ ദക്ഷിണ കര്‍ണ്ണാടകത്തിലെ പല കോളെജുകളിലേക്കും ഇവരുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതും ഈ സമരവും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.  ഇവിടെ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ മതമൗലികവല്‍ക്കരണം ശക്തമായി നടക്കുന്നതായി കര്‍ണ്ണാടക സര്‍ക്കാരിലെ ചില  മന്ത്രിമാര്‍ ആരോപിച്ചിരുന്നു. 

Tags: കര്‍ണ്ണാടക ഹിജാബ് വിവാദംHijabkarnataka highcourtഹിജാബ് തര്‍ക്കംക്യാമ്പസ് ഫ്രണ്ട്ഹിജാബ് അവകാശംകര്‍ണ്ണാടക ബന്ദ്പോപ്പുലര്‍ ഫ്രണ്ട്കര്‍ണ്ണാടകIÀ-®m-SI s]m-eokvകോളേജ്UniformUdupiഉഡുപ്പി പിയു കോളെജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

പുതിയ വാര്‍ത്തകള്‍

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.