Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രിന്‍സിപ്പാള്‍ നിയമനം: സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ നീക്കം; പ്രബന്ധങ്ങള്‍ ക്ഷണിച്ച് സര്‍ക്കുലര്‍; അഭിമുഖം ഹോട്ടലില്‍

കൃത്രിമമായി തട്ടിക്കൂട്ടിയ പഴയ പ്രബന്ധങ്ങള്‍ കൊണ്ടുവരാനുള്ള അനുവാദമാണ് പരസ്യത്തിലൂടെ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നല്‍കിയത്. സ്വന്തം അപേക്ഷയില്‍ അവകാശപ്പെട്ടിട്ടില്ലാത്ത പ്രബന്ധങ്ങള്‍ വിളിച്ചു വരുത്തി പരിഗണിക്കുന്നതിലെ സാംഗത്യം വ്യക്തമല്ല. മാത്രമല്ല, നിയമനത്തിനുള്ള കൂടിക്കാഴ്‌ച്ച കഴിഞ്ഞതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 11:28 am IST
in Kerala

കൊച്ചി: കേരളത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍മാരായി സിപിഎമ്മുകാരെയും സഹയാത്രികരെയും സ്വന്തക്കാരെയും തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി, ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പ്രിന്‍സിപ്പാള്‍ നിയമനത്തിന്റെ കൂടിക്കാഴ്‌ച്ച കഴിഞ്ഞതിനു ശേഷമാണ് ഈ സര്‍ക്കുലര്‍ വന്നത്. ആവശ്യത്തിന് പ്രബന്ധങ്ങളില്ലാത്ത ചില നേതാക്കള്‍ക്കു വേണ്ടി മാത്രമുള്ളതാണ് സര്‍ക്കുലര്‍.

കൃത്രിമമായി തട്ടിക്കൂട്ടിയ പഴയ  പ്രബന്ധങ്ങള്‍ കൊണ്ടുവരാനുള്ള അനുവാദമാണ് പരസ്യത്തിലൂടെ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നല്‍കിയത്. സ്വന്തം അപേക്ഷയില്‍ അവകാശപ്പെട്ടിട്ടില്ലാത്ത പ്രബന്ധങ്ങള്‍ വിളിച്ചു വരുത്തി പരിഗണിക്കുന്നതിലെ സാംഗത്യം വ്യക്തമല്ല. മാത്രമല്ല, നിയമനത്തിനുള്ള  കൂടിക്കാഴ്‌ച്ച കഴിഞ്ഞതാണ്. അതിനാല്‍ ഇന്റര്‍വ്യൂ ബോര്‍ഡ് തന്നെ സ്വഭാവികമായും ഇല്ലാതായി. ഇനി കഷണങ്ങളായി ലഭിക്കുന്ന ഗവേഷണ പ്രബന്ധങ്ങള്‍ ആരു വിലയിരുത്തും, ഇല്ലാതായ ഇന്റര്‍വ്യൂ ബോര്‍ഡ് ഇനി ചേരുമോ, അങ്ങനെയെങ്കില്‍ മുന്‍പു നടന്ന കൂടിക്കാഴ്ചകള്‍ക്ക് എന്തു പ്രസക്തി തുടങ്ങിയ സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

കടുത്ത രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് സൂചന. രണ്ടാം ഗസറ്റഡ് തസ്തികയായ പ്രിന്‍സിപ്പാള്‍മാരുടെ നിയമനം നടത്തേണ്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പാണ്. എന്നാല്‍ അതിനു പകരം  ജോയിന്റ് സെക്രട്ടറി റാങ്ക് മാത്രമുള്ള  കോളജ് വിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നിയമപരമായും തെറ്റാണിത്. സന്ദര്‍ശക ബാഹുല്യം ഒഴിവാക്കാന്‍ പറ്റിയ സെക്രട്ടേറിയറ്റില്‍ വച്ച് അതിവ ഗൗരവത്തോടെ നടത്തേണ്ട കൂടിക്കാഴ്‌ച്ച നടത്തുന്നത്, കെടിഡിസിയുടെ തമ്പാനൂരിലെ ഗ്രാന്റ് ചൈത്രം ഹോട്ടലിലാണ്.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന അധ്യാപകരും അവരെ ഇന്റര്‍വ്യൂ ചെയ്യേണ്ട വിഷയ വിദഗ്ധരും  രണ്ട് മൂന്ന് ദിവസം മുമ്പു തന്നെ ഈ ഹോട്ടലില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതും തിരുകിക്കയറ്റലിന് വഴിയൊരുക്കാനാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്ത സംഘടനാ നേതാക്കളും ദിവസങ്ങളായി കൂട്ടത്തോടെ ഇവിടെ മുറിയെടുത്ത് താമസിക്കുന്നുണ്ട്. അവരില്‍ പലരും ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളെ പരസ്യമായും രഹസ്യമായും സ്വാധീനിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. അതിന്റെ ഫലമായാണ് ഈ സര്‍ക്കുലര്‍ തന്നെ.

സര്‍ക്കാര്‍ കോളജുകളിലെ പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രമോഷനുള്ള ഇന്റര്‍വ്യൂവും ഇതോടൊപ്പം നടക്കുന്നുണ്ട്. പ്രൊഫസര്‍, പ്രിന്‍സിപ്പാള്‍ തസ്തികകള്‍ക്ക് ഒരേ യോഗ്യത തന്നെയാണ് യുജിസി നിഷ്‌ക്കര്‍ഷിക്കുന്നത്. 2021 സപ്തംബറിലാണ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രമോഷനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്. യോഗ്യതയില്ലെന്ന കാരണത്താല്‍, പലരും അതിന് അപേക്ഷിച്ചിരുന്നില്ല. അതിനുള്ള അപേക്ഷ നല്‍കിയിട്ടില്ലാത്ത പലരും, വെറും  രണ്ടു മാസത്തിനു ശേഷമാണ് പ്രിന്‍സിപ്പാള്‍ നിയമനത്തിന് അപേക്ഷിച്ചിട്ടുള്ളത്.

പ്രൊഫസര്‍ഷിപ്പിനുള്ള പ്രപ്പോസല്‍ നല്‍കിയിട്ടില്ലാത്തതും അതിനുള്ള യോഗ്യത നേടിയിട്ടില്ലാത്തവരുമായ ചില അധ്യാപകര്‍ ഇപ്പോള്‍ സര്‍വ്വീസ് സംഘടനകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പ്രിന്‍സിപ്പാള്‍ നിയമനത്തിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. അത്തരം അധ്യാപകര്‍ക്ക് യോഗ്യത ഉറപ്പുവരുത്താന്‍ മാത്രമാണ്, പഴയകാല ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ കൃത്രിമമായി ഉണ്ടാക്കി സമര്‍പ്പിക്കുവാനുള്ള അവസരം നല്‍കിയത്.

പുതിയ പ്രസിദ്ധീകരണങ്ങളാണെങ്കില്‍ അത്, യുജിസി കെയര്‍ ലിസ്റ്റിലാകണം. അതും പണം  കൊടുത്ത് ലഭ്യമാക്കാന്‍ പറ്റുമെങ്കിലും, കാലതാമസം വരും. എന്നാല്‍, പഴയ പ്രസിദ്ധീകരണങ്ങള്‍  വേഗത്തില്‍ ലഭിക്കും. അതിനാലാണ് പഴയ ജേണലിലെ പ്രസിദ്ധീകരണങ്ങള്‍ മാത്രം സമര്‍പ്പിക്കാനായി വളരെ ചുരുങ്ങിയ സമയം നല്‍കി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

ഒരു പ്രത്യേക വിഷയത്തില്‍ രണ്ട് അധ്യാപകരുടെ യോഗ്യതയിലെ കുറവ് പരിഹരിക്കാന്‍  അവര്‍ക്കു മാത്രം ഗുണം ചെയ്യുന്ന, പഴയ കാലത്തെ പ്രബന്ധങ്ങള്‍ നല്‍കാനായി പുതിയ സര്‍ക്കുലര്‍. ഇക്കാര്യത്തില്‍ പല കോളജ് അധ്യാപകര്‍ക്കും വലിയ പ്രതിഷേധമുണ്ട്. വിവരാവകാശ നിയമ പ്രകാരം എല്ലാ വിവരങ്ങളും കരസ്ഥമാക്കിയതിനുശേഷം നിയമ നടപടികള്‍ സ്വീകരിക്കാനാണ് പലരും തീരുമാനിച്ചിട്ടുള്ളത്.

Tags: cpmPrincipal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.