Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെഎസ്ആര്‍ടിസി ഡിപ്പോ വഴിമാറുന്നു, വഴിയോര വിശ്രമകേന്ദ്രത്തിന്; ലക്ഷങ്ങള്‍ മുടക്കി നിർമിച്ച കെട്ടിടസമുച്ചയങ്ങളും സ്ഥലവും സ്വകാര്യവ്യക്തികള്‍ കയ്യേറി

കെഎസ്ആര്‍ടിസി ഡിപ്പോ ശാസ്താംകോട്ടക്കാര്‍ക്ക് നഷ്ടമാകുമ്പോള്‍ നാട്ടുകാര്‍ക്കുണ്ടാകുന്ന നിരാശയ്‌ക്ക് ഉപരി ഉണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടത്തിന് ആര് സമാധാനം പറയുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 03:37 pm IST
in Kollam
കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കരാറുകാര്‍ പാറ ഇറക്കി ഇട്ടിരിക്കുന്നു. പിന്നില്‍ നിര്‍മാണം നടക്കുന്ന വഴിയോര വിശ്രമകേന്ദ്രം

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കരാറുകാര്‍ പാറ ഇറക്കി ഇട്ടിരിക്കുന്നു. പിന്നില്‍ നിര്‍മാണം നടക്കുന്ന വഴിയോര വിശ്രമകേന്ദ്രം

ശാസ്താംകോട്ട: കെഎസ്ആര്‍ടിസി ഡിപ്പോ ഇനി വഴിയോര വിശ്രമകേന്ദ്രം. ശാസ്താംകോട്ട ടൗണില്‍ കാല്‍നൂറ്റാണ്ട് മുമ്പ് ഉദ്ഘാടനം ചെയ്ത ഡിപ്പോയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പ്രകാരമുള്ള വഴിയോര വിശ്രമകേന്ദ്രം ഉയരുന്നത്. മാര്‍ക്കറ്റ് ഒഴിപ്പിച്ച് ലക്ഷങ്ങള്‍ മുടക്കിനിര്‍മിച്ച കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് അവിടെ 15 ലക്ഷം രൂപ ചെലവ് വരുന്ന വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങിയത്. എട്ട് ടോയ്‌ലറ്റ് ബ്ലോക്കും ലഘുഭക്ഷണശാലയും എടിഎം കൗണ്ടറും അടങ്ങുന്നതാണ് ഈ വിശ്രമകേന്ദ്രമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി ഡിപ്പോ ശാസ്താംകോട്ടക്കാര്‍ക്ക് നഷ്ടമാകുമ്പോള്‍ നാട്ടുകാര്‍ക്കുണ്ടാകുന്ന നിരാശയ്‌ക്ക് ഉപരി ഉണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടത്തിന് ആര് സമാധാനം പറയുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ലക്ഷങ്ങള്‍ മുടക്കിയ ഡിപ്പോ കെട്ടിടസമുച്ചയങ്ങളും സ്ഥലവും സ്വകാര്യവ്യക്തികള്‍ കയ്യേറിക്കഴിഞ്ഞു.

സ്റ്റാന്റിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിനായി കോണ്‍ക്രീറ്റ് ചെയ്ത് നിരപ്പാക്കിയ സ്ഥലം ഇപ്പോള്‍ കരാറുകാര്‍ കയ്യേറി മെറ്റിലും നിര്‍മാണ സാമഗ്രികളും ഇറക്കിയിരിക്കുകയാണ്. ശേഷിച്ച സ്ഥലത്താണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. ടൗണിന് വടക്ക് മണ്ണെണ്ണമുക്കിന് സമീപം ഡിപ്പോയുടെ ഭാഗമായി നിര്‍മിച്ച ഗ്യാര്യേജും വര്‍ക്ക്ഷോപ്പ് കെട്ടിടവും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെ ചണ്ടി ഡിപ്പോയുമായി. പഞ്ചായത്തിലെ ഹരിത കര്‍മസേന സ്വരൂപിക്കുന്ന പ്ലാസ്റ്റിക്കും മാലിന്യങ്ങളും കൂടാതെ മറ്റ് ദുര്‍ഗന്ധപൂരിതമായ മാലിന്യകൂമ്പാരവും ഇവിടെയാണ് കൂട്ടിയിട്ടിരിക്കുന്നത്.

തെരുവ്‌നായ്‌ക്കള്‍ മാലിന്യകൂമ്പാരം അവിടെല്ലാം നിരത്തിയ നിലയിലാണ്. അസഹനീയമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. സമീപവാസികളായ 15 കുടുംബങ്ങള്‍ ദുര്‍ഗന്ധം കാരണം വീടൊഴിഞ്ഞു പോകേണ്ട നിലയിലാണ്. ദുര്‍ഗന്ധത്തിനൊപ്പം പകര്‍ച്ചവ്യാധിക്കും കാരണമായേക്കാവുന്നതരത്തില്‍ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്ന മാരകമാലിന്യത്തിന്റെ ഭീതിയിലാണ് പ്രദേശവാസികളും വഴിയാത്രക്കാരും.

2014 ഫെബ്രുവരി 27നാണ് വകുപ്പുമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗ്യാരേജ് ഉദ്ഘാടനം ചെയ്തത്. ശാസ്താംകോട്ടയിലെ കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്ക് ഗ്യാരേജില്ലെങ്കില്‍ ഓപ്പറേഷന്‍ സെന്ററായി തരം താഴ്‌ത്തേണ്ടി വരുമെന്ന കോര്‍പ്പറേഷന്റെ ഭീഷണിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഗ്യാര്യേജ് നിര്‍മ്മിക്കാന്‍ ഇടയായത്.

ശാസ്താംകോട്ട ഭരണിക്കാവ് റോസില്‍ മണ്ണെണ്ണമുക്കിന് താഴെ ഒരേക്കര്‍ സ്ഥലം ഇതിനായി പലരുടെ കയ്യില്‍ നിന്നും വിലക്കു വാങ്ങി. 80 ലക്ഷം രൂപയാണ് ഇതിന് ചെലവായത്. കുന്നത്തുര്‍ താലൂക്കിലെ ആറ് പഞ്ചായത്തുകളാണ് ഈ തുക നല്‍കിയത്. പിന്നീട് എംഎല്‍എ ഫണ്ടായ ഒന്നേകാല്‍ കോടി രൂപ ചെലവാക്കി ഒരേക്കര്‍ സ്ഥലം കോണ്‍ക്രീറ്റ് ചെയ്ത് ആധുനിക സൗകര്യങ്ങള്‍ ഉള്ള ഗ്യാരേജും വര്‍ക്ക്‌ഷോപ്പും നിര്‍മിച്ചു.  

നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടത്തി കാലങ്ങള്‍ കഴിഞ്ഞിട്ടും ഡിപ്പോയും ഗാര്യേങ്ങും പ്രവര്‍ത്തനക്ഷമമായില്ല. മാത്രവുമല്ല 2010 ഫെബ്രുവരി അറിന് ഉദ്ഘാടനം ചെയ്ത ഡിപ്പോയുടെ പ്രവര്‍ത്തനവും പിന്നീട് നിശ്ചലമായി. ശാസ്താംകോട്ട ടൗണിന്റെ ഹൃദയഭാഗത്ത് മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരേക്കറോളം വരുന്ന റവന്യൂ ഭൂമിയാണ് ഡിപ്പോയ്‌ക്കായി ഏറ്റെടുത്തത്. വ്യാപാരികള്‍ സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് ഓഫീസ് നിര്‍മിച്ചത്. നഷ്ടത്തിലാണ് എന്ന കാരണം പറഞ്ഞാണ് ഡിപ്പോ കോര്‍പറേഷന്‍ റദ്ദാക്കിയത്.

Tags: കെഎസ്ആര്‍ടിസിkollamsasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.