ന്യൂദല്‍ഹി: കശ്മീരി പണ്ഡിറ്റുകള്‍ക്ക് നല്കിയ എല്ലാവാഗ്ദാനങ്ങളും നിറവേറ്റുമെന്ന് കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സീതാരാമന്. പാര്‍ലമെന്റില്‍ ജമ്മുകശ്മീരിനുള്ള ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുമ്പോഴായിരുന്നു അവരുടെ പ്രതികരണം. താഴ്വരയില് തന്നെ 1025 ട്രാന്‍സിറ്റ് സൗകര്യങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 1,488 യൂണിറ്റുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ട്രാന്‍സിറ്റ് താമസസ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സാമ്പത്തികസഹായവും ഭക്ഷണവും നല്‍കുന്നുണ്ട്. താഴ്വരയിലെ 4,678 കശ്മീരി പണ്ഡിറ്റുകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2021 ഡിസംബറില്‍, 1.43 ലക്ഷം വിനോദസഞ്ചാരികള്‍ കശ്മീര്‍ താഴ്വരയില് മാത്രം സന്ദര്‍ശിച്ചു, കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജമ്മുകശ്മീരില്‍ വീരമൃത്യു വരിക്കുന്ന പോലീ സുകാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണ ത്തില്‍ 33 ശതമാനം കുറവുണ്ടായി. തീവ്രവാദികളുടെ റിക്രൂട്ട്മെന്റില്‍ 32 ശതമാനവും നുഴഞ്ഞുകയറ്റ പ്രവര്‍ത്തന ങ്ങളില്‍ 33 ശതമാനവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘന ങ്ങളില്‍ 90 ശതമാനവും കുറവുണ്ടായി.
ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് ശേഷം ജമ്മുകശ്മീരിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക പുനരുജ്ജീവന പാക്കേജായി 1,353 കോടി രൂപ നല്‍കിയിട്ടുണ്ട്. 3.44 ലക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് അഞ്ചു ശതമാനം പലിശ ഇളവായി 750 കോടി രൂപ ഇതിനകം നല്‍കിയിട്ടുണ്ട്. അതിലൂടെ അവരുടെ ബിസിനസുകള്‍ മുന്നോട്ട് കൊണ്ടുപോകാനാകും. വൈദ്യുതി ചാര്‍ജിലും വെള്ളത്തിന്റെ ചാര്‍ജിലും 50 ശതമാനം ഇളവ് നല്‍കിയിട്ടുണ്ട്. 2022-23 വര്‍ഷത്തേക്ക് എംഎച്ച്എയ്ക്ക് കീഴില്‍ ജമ്മുകശ്മീരിന് 35,581.44 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരിലെ വികസന പദ്ധതികളുടെ വേഗത വര്‍ദ്ധിപ്പിച്ചു. 70 വര്‍ഷമായി ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടത് അവര്‍ക്ക് നല്‍കും. എസ്സി, എസ്ടി വിഭാഗക്കാര്‍ക്കുവേണ്ടി ഡോ. അംബേദ്കര്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കായി നല്‍കിയത് ഇപ്പോള്‍ ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നതായും നിര്‍മല സീതാരാമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: