കീവ്: റഷ്യന്‍ സേന മൂന്ന് ഭാഗങ്ങളില്‍ നിന്നും ഉക്രൈന്‍ തലസ്ഥാനമായ കീവിനെ വളഞ്ഞുതുടങ്ങിയതായി റിപ്പോര്‍ട്ട്.വടക്ക്, പടിഞ്ഞാറ്, വടക്ക് കഴിക്കന്‍ ഭാഗങ്ങളില്‍ നിന്നുമാണ് കീവിനെ വളയുന്നത്. ഇതോടെ കീവ് ഒറ്റപ്പെടാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലിവിവിലെ യാവൊറിവ് സൈനിക പരിശീലനകേന്ദ്രത്തില്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു
ഉക്രൈന്റെ പടിഞ്ഞാറന്‍ നഗരമായ ലിവിവിലെ യാവൊറിവ് സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. മറ്റ് 134 പേര്‍ക്ക് പരിക്കേറ്റു. ഈ കേന്ദ്രത്തില്‍ മിസൈല്‍ പതിക്കുമ്പോള്‍ ആകാശം മൊത്തത്തില്‍ ചുവപ്പുമയമായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരിങ്കടലിനും അസൊവ് കടലിനും മീതെ നിന്നുള്ള യുദ്ധവിമാനങ്ങളില്‍ നിന്നും ഏകദേശം 30 മിസൈലുകള്‍ തൊടുത്തതായി ലിവിവ് റീജ്യണല്‍ മിലിറ്ററി ഭരണമേധാവി മാക്‌സിം പറയുന്നു. പോളണ്ടിന്റെ അതിര്‍ത്തിപ്രദേശത്താണ് ഈ സൈനിക പരിശീലന കേന്ദ്രം. ഉക്രൈനിലേക്ക് ആയുധങ്ങളടക്കം എത്തിക്കുന്ന പാത കൂടിയാണിത്.
ലിവിവില്‍ റഷ്യ നടത്തിയ മിസ്സൈല്‍ ആക്രമണം പടിഞ്ഞാറന്‍ ഉക്രൈനിലെ മൂന്നാമത്തെ ആക്രമണമാണെന്ന് പെന്റഗണ്‍ പറഞ്ഞു.
റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന് കീവ് മേയര്‍
ഇനി കീവില്‍ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന് ഭയക്കുന്നതായി കീവ് മേയര്‍ വിറ്റാലി പറഞ്ഞു. കീവിന്റെ വടക്ക് കിഴക്കന്‍ പട്ടണമായ ഇവാന്‍ങ്കീവില്‍ കൂടുതല്‍ റഷ്യന്‍ പട്ടാളക്കാര്‍ കടന്നുകയറിയിട്ടുണ്ട്. ബെലാറൂസില്‍ നിന്നും കൂടുതല്‍ സൈന ഇവാങ്കിവില്‍ എത്തിയിട്ടുണ്ട്. ഇവിടം ഒരു സൈനികത്താവളമാക്കി റഷ്യ മാറ്റിയേക്കുമെന്ന് കരുതുന്നു.
യുഎസ് പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
കീവിനടുത്ത് ഇര്‍പിനില്‍ ഒരു യുഎസ് പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബ്രെന്‍റ് റെനോഡ് എന്ന ന്യൂയോര്‍ക്ക് ടൈംസിലെ പത്രപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.
ഖെര്‍സോണ്‍ നഗരത്തില്‍ റഷ്യയ്‌ക്കെതിരെ പ്രകടനം
ഉക്രൈന്റെ തെക്കന്‍ നഗരമായ ഖെര്‍സോണില്‍ റഷ്യയ്‌ക്കെതിരെ വന്‍ പ്രകടനം. ഉക്രൈന്റെ തെക്കന്‍ മേഖലയെ ഒന്നടങ്കം അടര്‍ത്തിയെടുത്ത് സ്വതന്ത്ര റിപ്പബ്ലിക്കാക്കിയേക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് നൂറുകണക്കിന് ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
മരിയുപോളിലും ആക്രമണം ശക്തം
മരിയൂപോള്‍ നഗരത്തിലും ശക്തമായ ആക്രമണം നടന്നു. കിര്‍ബിയിലെ സൈനിക പരിശീലന കേന്ദ്രത്തിനും റഷ്യന്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായി. പടിഞ്ഞാറന്‍ ഉക്രൈനിലെ ഇവാനോ ഫ്രാങ്കിവിസ്‌ക് വിമാനത്താവളത്തിന് നേരെയും വ്യോമാക്രമണമുണ്ടായി.
യുദ്ധം നിര്‍ത്താന്‍ മാര്‍പ്പാപ്പ
ദൈവത്തെയോര്‍ത്ത് യുദ്ധം നിര്‍ത്താന്‍ മാര്‍പാപ്പ പറഞ്ഞു. കരയുന്നവരുടെ കഷ്ടപ്പാടുകള്‍ കേള്‍ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: