കീവ്: ഉക്രൈന് ആയുധങ്ങള്‍ നല്കുന്ന യുഎസിന് റഷ്യ താക്കീത് നല്കി. വിദേശത്ത് നിന്നും ആയുധമായെത്തുന്ന വാഹനവ്യൂഹത്തെ ആക്രമിക്കുമെന്ന് റഷ്യയുടെ ഉപ വിദേശകാര്യമന്ത്രി സെര്‍ഗി റ്യാബകൊവ് പറഞ്ഞു. റഷ്യയുടെ ഔദ്യോഗികമായ ചാനല്‍ വണ്‍ ടിവിയിലാണ് റ്യാബ്കൊവിന്റെ ഈ പ്രഖ്യാപനം.
വിവിധ രാജ്യങ്ങളില്‍ നിന്നും ഉക്രൈന് ആയുധമെത്തിക്കുന്ന യുഎസിന്റെ നീക്കം അപകടകരമാണ്. ഇത്തരം വാഹനവ്യൂഹം റഷ്യയുടെ ആക്രമണലക്ഷ്യങ്ങളായേക്കാം.- അദ്ദേഹം പറഞ്ഞു.
1300 ഉക്രൈന് പട്ടാളക്കാര്‍ റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ്സെലന്‍സ്കി ശനിയാഴ്ച പറഞ്ഞു. ഇതിനിടെ റഷ്യ ഉക്രൈനിലെ ഏറ്റവും വലിയ ആണവപ്ലാന്റായ സപോറിഴ്യ പിടിച്ചു.
റഷ്യയുടെ സൈനിക വ്യൂഹം കീവിനെടുത്തെത്തി. ഇതിനടുത്തുള്ള ചെര്‍നിഹിവിലെ ഒരു പ്രമുഖ ഹോട്ടല്‍ തകര്‍ത്തു. ഖാര്‍കീവ്, മരിയുപോള്‍, മൈകൊലെയ് വ്, സുമി എന്നീ നഗരങ്ങളെയും റഷ്യ ആക്രമിച്ചു. ഇതില്‍ മരിയുപോളിന്റെ കിഴക്കന്‍ മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഇവിടുത്തെ ഒരു മുസ്ലിംപള്ളിക്ക് നേരെ ആക്രമണം നടന്നതായി പറയുന്നു. കീവിന് കിഴക്കുള്ള വോല്‍നോവാക എന്ന നഗരം റഷ്യ കീഴടക്കി. റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഈ നഗരം പൂര്‍ണ്ണമായും നശിച്ചതായി ഡൊനെസ്ക് പ്രദേശത്തെ ഗവര്‍ണര്‍ പാവ്ലോ കിരിലെങ്കോ പറഞ്ഞു. ആക്രമണം തുടങ്ങിയതോടെ വോല്‍നോവാക നഗരത്തിലെ ഭൂരിഭാഗം ജനങ്ങളും ഓടിപ്പോയി. പിന്നീട് ഇവിടുത്തെ കെട്ടിടങ്ങളുള്‍പ്പെടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും നശിച്ചു.
കീവിന് തെക്കുള്ള ഖെര്‍സോന്‍ നഗരവും റഷ്യ ഏതാണ് കീഴടക്കിയതായി യുഎസ് രഹസ്യ സേന റിപ്പോര്‍ട്ട് പറയുന്നു. മെലിറ്റോപോള്‍ നഗരത്തിന്റെ മേയര്‍ ഇവാന് ഫെഡൊറോവിനെ റഷ്യ പിടിച്ചുകൊണ്ടുപോയതായി ആരോപിച്ച് നൂറുകണക്കിന് പേര് നഗരത്തില്‍ പ്രകടനം നടത്തി. എന്നാല്‍ ഇദ്ദേഹം തീവ്രവാദം നടത്തിയതായി ലുഹാന്‍സ്ക് മേഖലയിലെ പ്രോസിക്യൂട്ടര്‍ ആരോപിച്ചു.
ഏകദേശം 25 ലക്ഷം പേര് ഉക്രൈന് വിട്ടതായി യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: