Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; സിപിഎമ്മിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വെളിപ്പെടുത്തലുമായി സിപിഎമ്മിന്റെ മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ ഡി. സുനില്‍ രംഗത്തെത്തിയതോടെ കേസില്‍ സിപിഎം പ്രതിരോധത്തിലായി. സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന സുനില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സിപിഎം നേതാവും വാമനപുരം എംഎല്‍എയുമായിരുന്ന വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സുനില്‍ നല്‍കുന്ന സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 11:42 am IST
inKerala

തിരുവനന്തപുരം/വെഞ്ഞാറമൂട്: കേരളത്തില്‍ രാഷ്‌ട്രീയ കോളിളക്കം സൃഷ്ടിച്ച വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ സിപിഎമ്മിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ലോക്കല്‍ സെക്രട്ടറി. സംഭവത്തിന് പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യമെന്ന പോലീസിന്റെ കുറ്റപത്രം തള്ളി ഫോറന്‍സിക് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും രാഷ്‌ട്രീയ ഗൂഢാലോചനയ്‌ക്കു തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പുതിയ വെളിപ്പെടുത്തലുമായി സിപിഎമ്മിന്റെ മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ ഡി. സുനില്‍ രംഗത്തെത്തിയതോടെ കേസില്‍ സിപിഎം പ്രതിരോധത്തിലായി. സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന സുനില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സിപിഎം നേതാവും വാമനപുരം എംഎല്‍എയുമായിരുന്ന വ്യക്തിയുടെ  മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സുനില്‍ നല്‍കുന്ന സൂചന.

ബൈക്കില്‍ പോവുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവര്‍ 2020 ആഗസ്റ്റ് 30ന് രാത്രിയില്‍ പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയിലാണു വെട്ടും കുത്തുമേറ്റു കൊല്ലപ്പെട്ടത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം നടന്ന സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പോലീസിന്റെ നിഗമനം. കൊലപാതകം, ഗൂഢാലോചന ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി ഒമ്പതു പേരെ പ്രതികളാക്കിയാണു പോലീസ് കുറ്റപത്രം നല്‍കിയത്

കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട രാഷ്‌ട്രീയ ഗൂഢാലോചന ആരോപിച്ചാണ് സിപിഎം സംഭവം ചര്‍ച്ചാവിഷയമാക്കിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചു. ഓരോ കുടുംബത്തിനും 49,25,100 രൂപ വീതം സമാഹരിച്ചു നല്‍കി. സിപിഎം നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി കരിദിനാചരണവും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു. സത്യം പുറത്തു വരാന്‍ സിബിഐ അന്വേഷണം വേണമെന്ന് അടൂര്‍ പ്രകാശ് എംപി ആവശ്യപ്പെട്ടപ്പോള്‍ അടൂര്‍ പ്രകാശിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു സിപിഎം ആരോപിച്ചു.  

ഡി. സുനിലിന്റെ പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്. ”തിരുവോണനാളില്‍ നിങ്ങളുടെ നേതാവും ജനപ്രതിനിധിയും ആയ ആളെ കേട്ടാലറയ്‌ക്കുന്ന ഭാഷയില്‍ ഗോകുലം മെഡിക്കല്‍ കോളജില്‍ വച്ച് തെറി വിളിച്ചത് നിങ്ങള്‍ തന്നെയല്ലേ… ഞങ്ങള്‍ ആണോ? ആ തിരുവോണനാളില്‍ നിന്നും കൃത്യം 12 ദിവസം പുറകിലോട്ട് പോയാല്‍ അറിയാം എന്തുകൊണ്ട് തെറിവിളി കേള്‍ക്കേണ്ടി വന്നുവെന്ന്. ഒരു ചെറുപ്പക്കാരനെ അസമയത്ത് ഒരിടത്തു വച്ച് ചില ആള്‍ക്കാര്‍ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. ചോദ്യം ചെയ്തവരെ ആക്രമിക്കാന്‍ മരണപ്പെട്ട ഒരാള്‍ക്ക് ഈ ചെറുപ്പക്കാരന്‍ ക്വട്ടേഷന്‍ കൊടുക്കുന്നു ഇതല്ലേ സംഭവം… ആ ചെറുപ്പക്കാരന്റെ അച്ഛന്റെ ധീരതയെ നിങ്ങള്‍ വാഴ്‌ത്തിപ്പാടികൊള്ളൂ. ഈ നാട്ടിലെ ജനങ്ങള്‍ക്ക് വസ്തുതകള്‍ നന്നായി അറിയാം”  

കൊലപാതകത്തിന് പിന്നാലെ സിപിഎം സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചുവിട്ടിരുന്നു. രാഷ്‌ട്രീയ കൊലപാതകം എന്നാരോപിച്ച് കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കും ഓഫീസുകള്‍ക്കും നേരെ വ്യാപക ആക്രമണമുണ്ടായി. കൊലപാതകത്തിന് രാഷ്‌ട്രീയ ബന്ധമില്ലെന്ന് തുടക്കത്തില്‍ വ്യക്തമാക്കിയ പോലീസ് പിന്നീട് നിലപാടു മാറ്റി. പുതിയ വെളിപ്പെടുത്തലിന്റെ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

Tags: Venjaramoodu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റൂറല്‍ എസ്പി സുദര്‍ശന്‍.കെ.എസ് അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കുന്നു
Thiruvananthapuram

ഉറ്റവര്‍ ഉപേക്ഷിച്ചെങ്കിലും ഇവര്‍ക്കുമുണ്ട് ഓണം; മഹാബലിയെത്തും ഇവരെക്കാണാന്‍

Kerala

തിരുവനന്തപുരത്ത് അമ്മയെ പൂട്ടിയിട്ടശേഷം മകൻ വീടിനു തീവെച്ചു; വീട്ടിലെ ടൈൽസും സാധന സാമഗ്രികളും കത്തിനശിച്ചു

Thiruvananthapuram

ഗതാഗതക്കുരുക്കില്‍ വലഞ്ഞ് വെഞ്ഞാറമൂട; വരുമോ മേല്‍പ്പാലം

Kerala

നടന്‍ സുരാജ് വെഞ്ഞാറമൂട് ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്; കാരണം അലക്ഷ്യമായി വാഹനമോടിച്ചത്

Kerala

ടൈറ്റാനിയം തട്ടിപ്പ് കേസ്: മുഖ്യ ഇടനിലക്കാരി ദിവ്യാനായര്‍ കസ്റ്റഡിയില്‍; തട്ടിപ്പ് നടത്തിയത് 15 ദിവസത്തിനകം നിയമന ഉത്തരവ് കിട്ടുമെന്ന് വാഗ്ദാനം ചെയ്ത്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.