കീവ്: റഷ്യയുടെ ആക്രമണം ഒരാഴ്ചയിലധികം പിന്നിട്ടെങ്കിലും ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്താലി ബെന്നറ്റ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി മോസ്കോയില്‍ സമാധാന ചര്‍ച്ച നടത്തി. ഷബ്ബാത് ദിനമായ ശനിയാഴ്ച വിശ്രമം വേണ്ടെന്ന് വെച്ചാണ് നാഫ്താലി ബെന്നറ്റ് പുടിനുമായി കുടിക്കാഴ്ച നടത്തിയത്. പൊതുവേ ജൂതവംശജര്‍ മതപരമായി എല്ലാ ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ദിവസമാണ് ഷബ്ബാത്ത് ദിനം.മനുഷ്യരാശിയെ സംരക്ഷിക്കാനുള്ള ലക്ഷ്യത്തിന് ഷബ്ബാത് നിയമം ലംഘിക്കുന്നതില്‍ തെറ്റില്ലെന്ന് നാഫ്താലി ബെന്നറ്റിന്റെ വക്താവ് പറയുന്നു.
നേരത്തെ സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിന് റഷ്യ സഹായം നല്കിയപ്പോള് ഇസ്രയേലും റഷ്യയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിനിമയം നന്നേ കുറഞ്ഞുപോയിരുന്നു. പക്ഷെ നാഫ്താലി ബെന്നറ്റ് പുടിനുമായി ഊഷ്മളമായ ബന്ധമാണ് നിലനിര്‍ത്തുന്നത്.
ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ് എന്നിയോടൊപ്പം ഉക്രൈന് പ്രതിസന്ധി പരിഹരിക്കാന്‍ ഇസ്രയേലും ശ്രമിക്കുന്നുണ്ട്. മൂന്ന് മണിക്കൂര്‍ നേരം പുടിനുമായി സംസാരിച്ചെങ്കിലും പുടിനില്‍ നിന്നും യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ദേശങ്ങളൊന്നും ഉണ്ടായില്ല.
ഇസ്രയേലിനെ യുദ്ധമുഖത്തേക്ക് കൊണ്ടുവരാന്‍ ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കി ശ്രമിച്ചെങ്കിലും ഇസ്രയേല്‍ ഒഴിയുകയായിരുന്നു. സെലന്‍സ്കി ഒരു ജൂതവംശജനാണ്. ഉക്രൈനെതിരായ ആക്രമണത്തെ അപലപിച്ചെങ്കിലും നാഫ്താലി ബെന്നറ്റ് പുടിനുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തുകയാണ്. ഏതെങ്കിലും രീതിയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമോ എന്ന അവസാനവട്ട ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: