തൃശ്ശൂര്‍: പൊയിലൂര്‍ പടിപ്പുര മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് തടഞ്ഞുള്ള ഹൈക്കോടതിയുടെ താത്കാലിക ഉത്തരവ് വലിയ ആശ്വാസമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശങ്ങളില്‍ നിലനില്‍ക്കുന്ന നിയമപോരാട്ടങ്ങള്‍ക്കെല്ലാം അറുതിവരുന്ന ഒരു തീര്‍പ്പിന് ഈ കേസിന്റെ വിധി സാധ്യതയുണ്ടാക്കാം.
ക്ഷേത്ര സ്വത്തുക്കളുടെ കാര്യത്തില്‍ ഈയിടെ മദ്രാസ് കോടതി പുറപ്പെടുവിച്ച വിധിയും തമിഴ് നാട്ടിലെ ദേവസ്വം ബോര്‍ഡിന് അനുകൂലമായിരുന്നില്ല. വ്യക്തിപരമായ സ്വാര്‍ത്ഥതയുടെ പേരില്‍ ഹിന്ദു പ്രസ്ഥാനത്തില്‍ നിന്ന് രാജിവച്ചു മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നതിന്റെ ഉപകാരസ്മരണയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി അവരോധിക്കപ്പട്ട വ്യക്തി നിരവധി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു ദേവസ്വം ബോര്‍ഡിനു മുതല്ക്കൂട്ടുകയുണ്ടായി. നിലവിലുള്ള കോടതി വിധികള്‍ കാറ്റില്‍ പറത്തിയും വിധി പറയാനിരിക്കുന്ന കേസുകള്‍ അവഗണിച്ചും ഭക്തജനങ്ങളുടെ ശക്തമായ പ്രതിരോധത്തിനെതിരെ പോലീസിനെ ഉപയോഗിച്ചുമാണ് ഈ പിടിച്ചെടുക്കലുകള്‍ അരങ്ങേറിയത്.
പൊയിലൂര്‍ പടിപ്പുരയില്‍ പക്ഷെ ഭക്തജനങ്ങളുടെ പ്രതിരോധത്തിനു മുന്പില് മുട്ടുമടക്കി പോലീസിന് പിന്മാറേണ്ടിവന്നുവെങ്കിലും ദേവസ്വം ബോര്‍ഡിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ഈ താത്കാലിക സ്റ്റേ ലഭിച്ചിട്ടുള്ളത്.
ഹിന്ദുക്കളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു ക്ഷേത്രസ്വത്തില്‍ കണ്ണ് വച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചെയ്യുന്ന അനീതി കോടതി തിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായും കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി പത്രക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: