Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല: കുന്തിപ്പുഴയിലെ മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കാനാവില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

സമീപവാസികളുടെ പരാതി ഉള്ളതിനാല്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം പുറത്ത് പോകാതിരിക്കാന്‍ കോണ്‍ക്രീറ്റ് കെട്ടിടവും ആധുനിക രീതിയില്‍ മത്സ്യ സംസ്‌കരണ സംവിധാനവും അനിവാര്യമാണ്. എന്നാല്‍ അത് സ്ഥാപിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 01:10 pm IST
inKerala

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കാനാവില്ലെന്ന് നഗരസഭാ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. വിദഗ്ധസമിതി കണ്ടെത്തിയ കാര്യങ്ങള്‍ പരിഹരിക്കുന്ന മുറയ്‌ക്ക് മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കാമെന്ന് യോഗത്തില്‍ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.  

മത്സ്യമാര്‍ക്കറ്റില്‍ മതിയായ ശുചിമുറികള്‍ ഇല്ല. എട്ടു ശുചിമുറികള്‍ എങ്കിലും വേണം. എന്നാല്‍ ഇത്  സ്ഥാപിച്ചിട്ടില്ല. മത്സ്യ മാര്‍ക്കറ്റിലേക്കുള്ള വഴിയില്‍ വെളിച്ച സൗകര്യം ഉറപ്പുവരുത്തിയിട്ടില്ല. 15 വൈദ്യുതി കാലുകളില്‍ വെളിച്ചം ഉറപ്പുവരുത്തേണ്ടതാണ്. ഇത് പാലിച്ചിട്ടില്ല.മാര്‍ക്കറ്റിന്റെ അതിരുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി താലൂക്ക് സര്‍വ്വേയില്‍ നിന്നും പുതിയ സ്‌കെച്ച് ഹാജരാക്കേണ്ടതാണ്. അത് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.  

മഴക്കാലത്ത് കുന്തിപ്പുഴയില്‍ നിന്നും മാര്‍ക്കറ്റിലേക്ക് വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ 12 അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ചുറ്റുമതില്‍ അനിവാര്യമാണ്. ഇത് നിര്‍മ്മിച്ചിട്ടില്ല. മാര്‍ക്കറ്റിലെ മാലിന്യം സമീപമുള്ള വീടുകളിലെ കിണറുകളിലേക്ക് ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്. ഇതിനായി ചുറ്റുമതില്‍  നിര്‍മ്മിക്കുന്നത് അനിവാര്യമാണ്. എന്നാല്‍ അത് ചെയ്തിട്ടില്ല.

സമീപവാസികളുടെ പരാതി ഉള്ളതിനാല്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം പുറത്ത് പോകാതിരിക്കാന്‍ കോണ്‍ക്രീറ്റ് കെട്ടിടവും ആധുനിക രീതിയില്‍ മത്സ്യ സംസ്‌കരണ സംവിധാനവും അനിവാര്യമാണ്. എന്നാല്‍ അത് സ്ഥാപിച്ചിട്ടില്ല.  

മത്സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കാണിച്ചിട്ടില്ല. മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍ എത്തുന്നത് മണ്ണ് പാതയിലൂടെയാണ്. ഇത് കോണ്‍ക്രീറ്റ് ചെയ്യണം. ഈ പ്രവര്‍ത്തിയും നടത്തിയിട്ടില്ല. തുടങ്ങി ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് മാര്‍ക്കറ്റിനെതിരെ വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്.  

എന്നാല്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്ക് എടുത്തെങ്കിലും ഇടത് അംഗങ്ങള്‍ പ്രതികരിച്ചില്ല. ഇതോടെ അടുത്ത അജണ്ടയിലേക്ക് യോഗം നീങ്ങുകയായിരുന്നു. ഇതോടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ശരിയാക്കുന്ന മുറക്ക് മത്സ്യ മാര്‍ക്കറ്റിന്  ലൈസന്‍സ് നല്‍കാമെന്നാണ് നഗരസഭയുടെ നിലപാട്.  

മത്സ്യ മാര്‍ക്കറ്റിന് അനുമതി നല്‍കാത്തതിന്റെ കാരണം ചോദിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചതിന് ശേഷമുള്ള യോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ചക്ക് വന്നപ്പോള്‍ സിപിഎം അംഗങ്ങള്‍ പ്രതികരിച്ചിരുന്നു. നഗരസഭ അപ്പീല്‍ പോകുമെന്ന് തീരുമാനമെടുത്തതാണ് സിപിഎം അംഗങ്ങള്‍ പ്രശ്‌നമുണ്ടാക്കാന്‍ കാരണമായത്. നഗരസഭക്ക് സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന കാര്യത്തിലും കോടതിയലക്ഷ്യമായതിനാല്‍ ഇക്കാര്യത്തില്‍ സഹകരിക്കാന്‍ ആവില്ല എന്ന നിലപാടിലായിരുന്നു സിപിഎം അംഗങ്ങള്‍. എന്നാല്‍ നഗരസഭയില്‍ ഇതേ വിഷയം ചര്‍ച്ചക്ക് എടുത്തപ്പോള്‍ ഇടത് അംഗങ്ങളെല്ലാം മൗനം പാലിക്കുകയായിരുന്നു.  

Tags: Thrissurനഗരസഭ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.