ന്യൂദല്‍ഹി: ഇന്ത്യക്കാര്‍ ആത്മനിര്‍ഭര്‍ ആയിത്തീരണമെന്ന പാഠമാണ് റഷ്യ-ഉക്രൈന്‍ യുദ്ധം പഠിപ്പിക്കുന്നതെന്ന് വ്യവസായിയും കൊടക് മഹീന്ദ്ര ബാങ്ക് സിഇഒയുമായി ഉദയ് കൊടക്. 2014ല്‍ പ്രധാനമന്ത്രി പദം ആദ്യമായി ഏറ്റെടുത്തപ്പോള്‍ നരേന്ദ്രമോദി സ്ഥിരമായി ഇന്ത്യ ആത്മനിര്‍ഭര്‍ ആയിത്തീരേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിരുന്നു. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുക, സ്വന്തമായി എല്ലാം രാജ്യത്തിനകത്ത് ഉല്‍പാദിപ്പിക്കുക എന്നീ ആത്മനിര്‍ഭര്‍ ലക്ഷ്യങ്ങള്‍ക്കായി നിരവധി നടപടികള്‍ മോദി കൈക്കൊണ്ടിരുന്നു.
‘ഇന്ത്യ സ്വയംപര്യാപ്തമാകുക എന്ന് പറയുമ്പോള്‍ സ്വയം കേന്ദ്രീകൃതമായ ഒരു സംവിധാനമല്ല ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സ്വയംപര്യാപ്തതയില്‍ ലോകത്തിന്റെ സന്തോഷം, സഹകരണം, സമാധാനം എന്നിവ നിലനില്‍ക്കുന്നു’- ആത്മനിര്‍ഭര്‍ ഭാരതം എന്തെന്ന് വിശദീകരിച്ച് മോദി അന്ന് പറഞ്ഞു.
‘ആത്മനിര്‍ഭര്‍ എന്നതിന് ബദലില്ല. ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ ഭൂമിശാസ്ത്രപരമായ അതിര്‍ത്തി പ്രശ്‌നമാണെന്നാണ് തെളിഞ്ഞത്. ചൈന ഒരു വശത്തും, പാകിസ്ഥാന്‍ മറുവശത്തും, (ഇരുകൂട്ടരും ആണവായുധശേഷിയുള്ള രാജ്യങ്ങളാണ്) റഷ്യയുടെ സൈനിക ഉപകരണങ്ങളോടുള്ള നമ്മുടെ ആശ്രിതത്വം, വളരെ ദൂരെയായി കിടക്കുന്ന അമേരിക്ക- ഇതെല്ലാം ഇന്ത്യയ്‌ക്ക് വെല്ലുവിളികളാണ്. ഈ യുദ്ധം പഠിപ്പിക്കുന്നത് ഒരൊറ്റ കാര്യമാണ്: ‘ആത്മനിര്‍ഭര്‍ ആകുക’. – ട്വീറ്റില്‍ ഉദയ് കൊടക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: