Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

സംസ്‌കൃത സര്‍വകലാശാല നിയമന അഴിമതി നായനാര്‍ ഭരണകാലം മുതലെന്ന് വെളിപ്പെടുത്തല്‍

നാല് പതിറ്റാണ്ടിലേറെ ഇടത് സഹയാത്രികനായിരുന്ന പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍ ദീര്‍ഘകാലം ഇടത് കോളേജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. 1989ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കും മുമ്പേ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചതിനാല്‍ കുറേ വര്‍ഷങ്ങള്‍ സിപിഎമ്മില്‍ നിന്ന് പലതരത്തിലുള്ള പീഡനങ്ങളും ഒറ്റപ്പെടുത്തലുകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. 'കമ്മ്യൂണിസം പക കൂടിയ രാഷ്‌ട്രീയ ജനുസ്സ്' ആണെന്ന് ബോധ്യപ്പെട്ടതായും എംആര്‍സി തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Feb 26, 2022, 05:56 am IST
inArticle

ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ തുടക്കത്തില്‍ സ്വന്തക്കാര്‍ക്ക് നിയമനം നല്‍കുന്നതിന് സിപിഎം നടപ്പാക്കിയ കുതന്ത്രങ്ങള്‍ വെളിപ്പെടുത്തി പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍. സംസ്‌കൃത സര്‍വകലാശാല രൂപീകരണത്തിന് ശേഷം 1996ല്‍ അധികാരമേറ്റ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വകലാശാലയില്‍ സ്വന്തം പാര്‍ട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും വിവിധ തസ്തികകളില്‍ നിയമിക്കാന്‍ വന്‍തോതില്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തി എന്നാണ് ‘യൂണിവേഴ്‌സിറ്റികളിലെ ഉപപ്ലവങ്ങള്‍’ എന്ന പുതിയ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്.  

നാല് പതിറ്റാണ്ടിലേറെ ഇടത് സഹയാത്രികനായിരുന്ന പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍ ദീര്‍ഘകാലം ഇടത് കോളേജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. 1989ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കും മുമ്പേ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചതിനാല്‍ കുറേ വര്‍ഷങ്ങള്‍ സിപിഎമ്മില്‍ നിന്ന് പലതരത്തിലുള്ള പീഡനങ്ങളും ഒറ്റപ്പെടുത്തലുകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ‘കമ്മ്യൂണിസം പക കൂടിയ രാഷ്‌ട്രീയ ജനുസ്സ്’ ആണെന്ന് ബോധ്യപ്പെട്ടതായും എംആര്‍സി തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.  

വിരമിച്ച ശേഷം കുറച്ചുകാലം സംസ്‌കൃത സര്‍വകലാശാലയുടെ തിരൂര്‍ സെന്ററില്‍ ജോലി ചെയ്തതിനെക്കുറിച്ച് വിവരിക്കുന്ന 42-ാം അദ്ധ്യായത്തിലാണ് സിപിഎമ്മിന്റെ വഴിവിട്ട നിയമനങ്ങളെ കുറിച്ചുള്ളത്. ‘സിപിഎം ആദ്യം മുതല്‍ കാലടിയിലെ സംസ്‌കൃത സര്‍വകലാശാലക്ക് എതിരായിരുന്നു. അങ്ങനെയൊരു സര്‍വകലാശാല വേണ്ടെന്നായിരുന്നു സിപിഎം നിലപാട്. എന്നാല്‍, സംസ്ഥാനത്ത് ഭരണം കിട്ടിയപ്പോള്‍ സര്‍വകലാശാല കൊണ്ട് മുതലാക്കാവുന്നത് എന്തൊക്കെയുണ്ട് എന്നതിലായി അവരുടെ നോട്ടം’.  

താല്‍ക്കാലിക നിയമനം നടത്തിയതില്‍ തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്തവരെയെല്ലാം ഒഴിവാക്കി സിപിഎമ്മുകാരെ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ നായനാര്‍ സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രത്തെക്കുറിച്ചാണ് തുടര്‍ന്ന് എംആര്‍സി പറയുന്നത്: ‘വൈസ് ചാന്‍സലര്‍ ആര്‍. രാമചന്ദ്രന്‍ നായര്‍ നിയമിച്ചവരെയെല്ലാം പുതിയ ഗവണ്‍മെന്റ് പിരിച്ചുവിടും എന്ന ഭീഷണി ഉണ്ടായിരുന്നു. അതുണ്ടാവില്ലെന്ന് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. താന്‍ നിയമിച്ചവരില്‍ കമ്മ്യൂണിസ്റ്റുകാരുടെ ആള്‍ക്കാരുമുണ്ട്. പിരിച്ചുവിടുകയാണെങ്കില്‍ അവരെയും പിരിച്ചുവിടേണ്ടേ എന്നായിരുന്നു രാമചന്ദ്രന്‍ നായരുടെ ചോദ്യം. എന്നാല്‍ സിപിഎമ്മുകാര്‍ അതിബുദ്ധിമാന്മാരാണ്. അവര്‍ എല്ലാവരെയും പിരിച്ചുവിട്ടു. തസ്തികകള്‍ പരസ്യപ്പെടുത്തി ഇന്റര്‍വ്യൂ നടത്തി നിയമനവും നടത്തി. അരയന്നം പാലും വെള്ളവും ചേര്‍ത്ത് കൊടുത്താല്‍ പാല്‍ മാത്രം പാനം ചെയ്യും, വെള്ളം തൊടില്ല എന്ന് പറയുന്നത് കവി ഭാവനയാകാം. എന്നാല്‍, സിപിഎമ്മുകാര്‍ക്ക് പഴങ്കഥ. യൂണിവേഴ്‌സിറ്റിയിലേക്ക് തിരഞ്ഞെടുത്തത് പാര്‍ട്ടി അനുഭാവികളെയും മെമ്പര്‍മാരെയും മാത്രം. വൈസ് ചാന്‍സലറെ നിയമിച്ചപ്പോള്‍ അതേ വൈഭവം അവര്‍ കാണിച്ചു. യൂണിവേഴ്‌സിറ്റിക്ക് പറ്റുമോ എന്നല്ല, പാര്‍ട്ടിക്ക് പറ്റുമോ എന്നാണ് അവര്‍ നോക്കിയത്’.

എകെപിസിടിഎ പ്രസിഡന്റായിരുന്നപ്പോള്‍ കോളേജ് അധ്യാപകരുടെ പണിമുടക്കിന്റെ കാര്യത്തില്‍ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയാകാത്തതിന്റെ പേരിലാണ് പാര്‍ട്ടിയുമായുള്ള ബന്ധം എംആര്‍സിക്ക് ഉപേക്ഷിക്കേണ്ടി വന്നത്. അതിന് ശേഷം തനിക്ക് കിട്ടിക്കൊണ്ടിരുന്ന ‘ശിക്ഷ’കളെ കുറിച്ചുള്ള വിശദവും ആധികാരികവുമായ വിവരണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കോഴിക്കോട്ടെ ഇന്ത്യ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Tags: Universityഅഴിമതികാലടി സംസ്കൃത സര്‍വ്വകലാശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.