തിരുവനന്തപുരം: ജല അതോറിറ്റിക്ക് 2275.65 കോടി രൂപ കുടിശ്ശിക ഇനത്തില്‍ കിട്ടാനുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ പറഞ്ഞു. നടപ്പ് സാമ്പത്തികവര്‍ഷം നഷ്ടം 594.10 കോടി രൂപയാണ്. ഒരു കിലോ ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ 22.85 രൂപയാണ് ചെലവെന്നും മന്ത്രി പറഞ്ഞു.















