മോസ്കോ: പാകിസ്ഥാന് പ്രധാനമന്ത്രി കാലെടുത്ത് കുത്തിയപ്പോഴേക്കും റഷ്യ ഉക്രെയ്ന് .യുദ്ധത്തിലേക്ക് കടന്നതോടെ ഇമ്രാന്‍ഖാന്റെ സന്ദര്‍ശനം പാഴായി. ഇമ്രാന്ഖാന് റഷ്യയിലെത്തി അധികം വൈകാതെയാണ് ഉക്രെയ്നെ ആക്രമിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ടിവിയില്‍ ലൈവായി പ്രഖ്യാപിച്ചത്.
‘ഞാന്‍ റഷ്യയിലെത്തിയത് എന്തൊരു സമയത്താണ്’- യുദ്ധപ്രഖ്യാപനം അറിഞ്ഞ ഇമ്രാന് ഖാന് ആവേശഭരിതനായി നടത്തിയ ട്വീറ്റാണിത്. അധികം വൈകാതെ അമേരിക്ക ഇമ്രാന്‍ഖാനോട് ഉക്രെയ്ന്-റഷ്യ യുദ്ധത്തിലെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. അതോടെയാണ് റഷ്യന്‍ സന്ദര്‍ശനം തല്ക്കാലം മതിയാക്കി മടങ്ങുകയാണെന്ന് ഇമ്രാന്ഖാന് വ്യക്തമാക്കിയത്. ഇതോടെ ഇദ്ദേഹത്തിന്റെ റഷ്യന്‍ സന്ദര്‍ശനം പാഴായതുപോലെയായി. ചരിത്രപരമായ സന്ദര്‍ശനം എന്ന് മാധ്യമങ്ങള്‍ വാഴ്ത്തിയ ഇമ്രാന്‍ഖാന്റെ റഷ്യന്‍ സന്ദര്‍ശനം അങ്ങിനെ ഒന്നും നടക്കാതെ അവസാനിച്ചു.
താന്‍ റഷ്യയില്‍ നിന്നും മടങ്ങുകയാണെന്ന് ഇമ്രാന്ഖാന് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഫിബ്രവരി 24നാണ് പുടിനും ഇമ്രാന്‍ഖാനും തമ്മിലുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. ദക്ഷിണേഷ്യയിലെ സംഭവവികാസങ്ങളുള്പ്പെടെ മേഖലയിലെ പ്രശ്നങ്ങളും ഉഭയകക്ഷി സഹകരണവും ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ദീര്‍ഘകാലമായി നേറ്റോ സഖ്യത്തിലെ അംഗമാണ് പാകിസ്ഥാന്. വര്‍ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ തുടര്‍ന്ന് റഷ്യയുമായി പാകിസ്ഥാന് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പൊടുന്നനെ യുദ്ധം പ്രഖ്യാപിച്ചതോടെ പുടിന് ഇമ്രാന്‍ഖാന്റെ മുഖത്തടിക്കുകയായിരുന്നു. ഇതോടെ പാകിസ്ഥാന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ പരിഹരിക്കുന്നതിന് റഷ്യയില്‍ നിന്നും സഹായം കിട്ടുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു പാകിസ്ഥാന് പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് മാധ്യമങ്ങള്‍ വാഴ്ത്തിയിരുന്നത്. എന്നാല്‍ ഇത് പുടിനുമായി ഒരു കൂടിക്കാഴ്ച പോലും നടക്കാതെയുള്ള സന്ദര്‍ശനമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: