കോഴിക്കോട്: രണ്ടര കോടി വില വരുന്ന നാലുകിലോ തിമിംഗല ഛര്‍ദിയുമായി സിപിഎം നേതാവിനെയും സുഹൃത്തിനെയും വനപാലകര്‍ അറസ്റ്റ് ചെയ്തു. സിപിഎം കിഴക്കോത്ത് പരപ്പാറ ബ്രാഞ്ച് കമ്മറ്റി അംഗം കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടില്‍ അജ്മല്‍ റോഷന് (28), ഓമശ്ശേരി നീലേശ്വരം മഠത്തില്‍ സഹല്‍ (27) എന്നിവരാണ് കോഴിക്കോട് എന്‍ജിഒ ക്വാട്ടേഴ്സ് പരിസരത്ത് വെച്ച് വനപാലകരുടെ പിടിയിലായത്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: