കൊച്ചി : ജന്മഭൂമിയുടെ രണ്ടാമത് സിനിമാ അവാര്‍ഡ് നിശ കൊച്ചിയില്‍ നടക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സാന്നിധ്യമായിരുന്നു കെ പി എ സി ലളിതയുടേത്. 2018 മെയ് 18 ന് കലൂര്‍ സ്റ്റേഡിയത്തില്‍ ശ്രീകുമാരന്‍ തമ്പി, പ്രിയദര്ശന്, മധു, സിദ്ദീഖ്, സുരാജ് വെഞ്ഞാറുമൂട് ,രാധിക, മേനക തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ കേന്ദ്രമന്ത്രി അര്ജ്ജുന് റാം മേഘ്വാള്, കുമ്മനം രാജശേഖരന് , വി മുരളീധരന് എന്നിവരും സന്നിഹിതരായിരുന്നു.
സിനിമയില്‍ അര നൂറ്റാണ്ട് പിന്നിട്ടതിന് കെപി.എ.സി ലളിതയെ താരനിരയില്‍ ആദരിച്ചു. ലളിത കലാ അക്കാദമിയുടെ അധ്യക്ഷയായിരുന്നു അന്ന് ലളിത.
ആദരവ് ഏറ്റുവാങ്ങാന്‍ വേദിയില്‍ എത്തിയ ലളിതയുടെ വാക്കുകള്‍ ഹൃദയ സ്പര്‍ശിയും നിറഞ്ഞ കയ്യടി വാങ്ങിയതുമായിരുന്നു.
‘ ജന്മഭൂമിയുടെ കൈയ്യില്‍ നിന്നും ഇത്തരത്തില്‍ ഒരു അവാര്‍ഡ് ലഭിക്കുന്നത് തന്റെ ജീവിതത്തിലെ വലിയൊരു സംഭവംതന്നെയാണ്. കുമ്മനം രാജശേഖരന് തന്നെ പൊന്നാടയണിയിച്ചത് ജീവിത്തിലെ ഒരു ഭാഗ്യമായി കരുതുന്നു. ഞാന്‍ എന്താണ്, എങ്ങനെയാണ് എന്ന് എല്ലാവര്ക്കും അറിയാം. എന്നിട്ടുകൂടി തന്നെ അംഗീകരിക്കാന്‍ സംഘാടകര്‍ കാണിച്ച മനസ്സിന് നന്ദിയുണ്ട്.”‘. എന്നതായിരുന്നു ആ വാക്കുകള്‍.
മികച്ച സഹനടിക്കുള്ള അവാര്‍ഡ് രാധികയക്ക് നല്കിയതും കെപിഎസി ലളിതയാണ്. കാല് തൊട്ടു വന്ദിച്ചശേഷമാണ് രാധിക അവാര്‍ഡ് സ്വീകരിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: