ചെന്നൈ: മതപരിവര്‍ത്തനശ്രമത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ ഈയിടെ ആത്മഹത്യ ചെയ്ത ലാവണ്യ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നീതിനല്കാന് ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട എബിവിപി നേതാവിനെ ജയിലില്‍ സന്ദര്‍ശിച്ചതിന് ഡോ.സുബ്ബയ്യ ഷണ്മുഖത്തെ സസ്പെന്റ് ചെയ്ത് ഡിഎംകെ സര്‍ക്കാര്‍.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഔദ്യോഗിക വസതിക്ക് മുന്‍പിലാണ് എബവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠിയുടെ നേതൃത്വത്തില്‍ ശക്തമായ സമരം നടന്നത്. പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ചു എന്ന കാരണം പറഞ്ഞാണ് നിധി ത്രിപാഠിയെ ഫിബ്രവരി 28 വരെ ജയിലിലടച്ചത്. ഇവരെ സന്ദര്‍ശിക്കാന്‍ പുഴല്‍ ജയിലില്‍ പോയതിനാണ് അര്‍ബുദരോഗ ചികിത്സകനായ ഡോ. സബ്ബയ്യ ഷണ്മുഖത്തെ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയാണ് സുബ്ബയ്യ ഷണ്മുഖം. മേലധികാരികളുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടറേറ്റ് അന്വേഷണവിധേയമായി മുന്‍ എബിവിപി ദേശീയ പ്രസിഡന്റുകൂടിയായ ഡോ. സുബ്ബയ ഷണ്മുഖത്തെ സസ്പെന്റ് ചെയ്തത്.
തമിഴ്നാട് സര്‍ക്കാര്‍ ജീവനക്കാരുടെ സ്വഭാവച്ചട്ടങ്ങള്‍ 1973ലെ 14ാം ചട്ടത്തിന് വിരുദ്ധമായി ഡോ. സുബ്ബയ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതായി സര്‍ക്കാര്‍ ആരോപി്ക്കുന്നു. 2020ല്‍ ലഭിച്ച ഒരു സ്ത്രീപീഢനക്കേസുമായി ബന്ധപ്പെട്ട ഡിപാര്‍ട്മെന്റ് അന്വേഷണവും ഡോ.സുബ്ബയ്യ നേരിടേണ്ടതുണ്ടെന്നും ഡിഎംകെ സര്‍ക്കാര്‍ പറയുന്നു.’എന്നാല്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍, പാര്‍ട്ടി യോഗങ്ങള്‍ എന്നിങ്ങനെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍, പൊലീസുദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയൊന്നും ഇതേ നിയമമുപയോഗിച്ച് കേസെടുക്കുന്നില്ലെന്ന കാര്യം സൗകര്യപൂര്‍വ്വം വിസ്മരിക്കപ്പെടുന്നു. താന്‍ പെരിയാറെ പിന്തുടരുന്നയാളാണെന്ന് ഭാരതിയാര്‍ സര്‍വ്വകലാശാല വിസി പി. കാളിരാജ് പരസ്യമായി പറഞ്ഞിട്ടുണ്ട്. ബിജെപി ഇതിനെതിരെ സമരം ചെയ്തിട്ടും കാളിരാജ് തല്‍സ്ഥാനത്ത് തുടരുന്നു. മറ്റൊരു വൈസ് ചാന്‍സലര്‍ സഭാപതി മോഹന്‍ താന്‍ ഡിഎംകെ അംഗമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെയൊന്നും സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്തുകൊണ്ട്?’- രാഷ്ട്രീയ വിമര്‍ശകയായ പ്രിയ വെങ്കട്ട് ചോദിക്കുന്നു.
സുബ്ബയ്യ 2014 മുതല്‍ 2020 വരെ എബിവിപി ദേശീയ പ്രസിഡന്റായിരുന്നുവെന്ന് സര്‍ക്കാരിനറിയാം. അദ്ദേഹം ജയിലില്‍ നിധിയെ സന്ദര്‍ശിക്കുന്നതുവരെ ഡിഎംകെ സര്‍ക്കാരിന് യാതൊരു പ്രശ്നവുമുണ്ടായില്ല. എബിവിപി സമരങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമം മാത്രമാണ് ഈ ശിക്ഷാനടപടി,’- പ്രിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: