Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലശ്ശേരിയിലെ ഹരിദാസിന്റെ കൊലപാതകം അപലപനീയം; രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന് സംഭവവുമായി ബന്ധമില്ല

കണ്ണൂര്‍ തോട്ടട പന്ത്രണ്ട് കണ്ടിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ പരസ്പരം ബോംബെറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്ന് തടിയൂരാനാണ് സിപിഎം നേതൃത്വം ബോധപൂര്‍വ്വം തലശ്ശേരിയിലെ കൊലപാതകത്തില്‍ രാഷ്‌ട്രീയം ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 02:21 pm IST
in Kerala

കണ്ണൂര്‍: തലശ്ശേരി പുന്നോലിലെ ഹരിദാസിന്റെ കൊലപാതകം അപലപനീയമാണെന്നും ആര്‍എസ്എസിന് സംഭവവുമായി യാതൊരു തരത്തിലുള്ള  ബന്ധവുമില്ലെന്നും ആര്‍എസ്എസ് ജില്ലാ കാര്യകാരി പ്രസ്താവനയില്‍ അറിയിച്ചു. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന നിലപാട് ആര്‍എസ്എസിനില്ല. രാഷ്‌ട്രീയമില്ലാത്ത കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ തോട്ടട പന്ത്രണ്ട് കണ്ടിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ പരസ്പരം ബോംബെറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്ന് തടിയൂരാനാണ് സിപിഎം നേതൃത്വം ബോധപൂര്‍വ്വം തലശ്ശേരിയിലെ കൊലപാതകത്തില്‍ രാഷ്‌ട്രീയം ആരോപിക്കുന്നത്. ബോംബ് നിര്‍മ്മാണവും കൊലപാതകവും സിപിഎം ശൈലിയാണ്. സംഘര്‍ഷം നടന്ന് മിനുട്ടുകള്‍ക്കകം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് നേതൃത്വമാണ് എന്നാണ്. പോലീസ് പോലും ഇത്തരത്തില്‍ പ്രതികരിക്കുന്നതിന് മുന്നേയാണ് കോടിയേരി ഇത്തരത്തിലുള്ള പരസ്യ പ്രതികരണം നടത്തിയത്. സംഭവത്തെ വളച്ചൊടിക്കാനും ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനുമുള്ള ബോധപൂര്‍വ്വമായ നീക്കങ്ങളുടെ ഭാഗമാണിത്.  

പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. കൊലപാതകവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും സമൂഹത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താനുള്ള എല്ലാ നീക്കങ്ങളോടും സര്‍വ്വാത്മനാ പിന്‍തുണയ്‌ക്കുമെന്നും ജില്ലാ കാര്യകാരി വ്യക്തമാക്കി.  

Tags: ആര്‍എസ്എസ്കൊലപാതകംസ്വയംസേവകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

പുതിയ വാര്‍ത്തകള്‍

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

തലച്ചോറിനേറ്റ പരിക്ക് ജീവൻ അപകടത്തിലാക്കി , അഛന്റെ വിയോഗവും താങ്ങാനായില്ല ; മെക്സിക്കോ താരം റൗൾ ജിമെനെസ് നേടിയ ഗോൾ വേദനയ്‌ക്കുള്ള മറുമരുന്നായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.