ലണ്ടൻ: നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്ന ഒരു ഫാം വാങ്ങി യുകെയിലെ നാല് സുഹൃത്തുക്കള്‍. യുകെയിലെ ബാത്തംപ്ടണിൽ നിന്നുള്ള ഈ സുഹൃദ്‌സംഘം ലോക്ക്ഡൗണ്‍ സമയത്ത് ആവശ്യക്കാര്‍ക്ക് ഭക്ഷണ സാമഗ്രികള്‍ വിതരണം ചെയ്തതിലൂടെ പ്രശംസ നേടിയിരുന്നു. സേവ്യര്‍ ഹാമോണ്‍, ഹമിഷ് ഇവാന്‍സ്, സാമി എല്‍മോര്‍, ലിവി റോഡ്സ് എന്നീ നാല് സുഹൃത്തുക്കളാണ് പുതിയ സംരംഭവുമായി എത്തിയിരിക്കുന്നത്.
24നും 40നും ഇടയില്‍ പ്രായമുള്ള ഈ സുഹൃത്തുക്കള്‍ നൂറുകണക്കിന് ആളുകള്‍ക്ക് ആവശ്യമുള്ള ഭക്ഷണം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു ഫാം ആണ് വാങ്ങിയിരിക്കുന്നത്. 2020ല്‍ കോവിഡ് സാഹചര്യത്തില്‍ ലോകം നിശ്ചലമായപ്പോള്‍ എല്ലാ പ്രദേശങ്ങളിലുമെന്നപോലെ ഇവരുടെ പ്രദേശങ്ങളിലും കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടായി. ഇതേത്തുടർന്നാണ് ഈ സുഹൃത്തുക്കള്‍ അന്ന് ഭക്ഷണ വിതരണം ആരംഭിച്ചത്.
ക്രൗഡ് ഫണ്ടിംഗിലൂടെ 600 കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കാന്‍ 16 ഏക്കര്‍ ഫാം വാങ്ങുന്നതിനായി 1,00,000 പൗണ്ട് (1 കോടി രൂപ) സ്വരൂപിക്കാനും അവര്‍ക്ക് കഴിഞ്ഞു. കൃഷി പഠിക്കാന്‍ മാത്രമല്ല, കൂടുതല്‍ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നതിന് അവരുടെ പട്ടണത്തില്‍ മിനി സൈറ്റുകള്‍ സ്ഥാപിക്കാനും അവര്‍ ആഗ്രഹിക്കുന്നു. തണ്ണീര്‍ത്തടങ്ങളും കാട്ടുപൂക്കളുടെ പുല്‍മേടുകളും സൃഷ്ടിക്കാനും അവര്‍ക്ക് പദ്ധതിയുണ്ട്.
‘ഞങ്ങളുടെ നിലവിലെ വെജ് ബോക്‌സ് സ്‌കീമിലൂടെ കമ്മ്യൂണിറ്റികളെ ഒരുമിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു. അത് അര്‍ത്ഥവത്തായ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുകയും, ഇത് ജനങ്ങളുടെ ജീവിതത്തിന് വീണ്ടും പ്രതീക്ഷയുടെ പൊതുബോധം നല്‍കി’ – ഹാമിഷ് പറഞ്ഞു. ജോലി ചെയ്യുന്ന ഭൂമിയുടെ വില 2,00,000 പൗണ്ട് (2 കോടി രൂപ) ആയതിനാല്‍ സുഹൃത്തുക്കളുടെ സംഘം അവരുടെ സമ്പാദ്യമെല്ലാം അതിനായി മാറ്റി വച്ചു. കൂടാതെ ക്രൗഡ് ഫണ്ടിംഗ് വഴി വിലയുടെ പകുതിയും ഇതിനകം കവര്‍ ചെയ്തിട്ടുണ്ട്.
മറ്റ് ജോലികളൊന്നും ചെയ്യുന്നില്ലെന്നും കൃഷിയാണ് തങ്ങളുടെ മുഴുവന്‍ സമയ ജോലിയെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ആഴ്ചയില്‍ 400 ഫുഡ് ഡെലിവറി എന്നതായിരിക്കും ഫാമിന്റെ ആദ്യ ലക്ഷ്യം. ഈ വര്‍ഷം അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ യുവാക്കളെയും റിക്രൂട്ട് ചെയ്യും. ‘ഞങ്ങള്‍ ഈ വര്‍ഷം ചില അപ്രന്റീസുകളെ ഏറ്റെടുക്കുന്നു, കാരണം ഞങ്ങള്‍ പുതിയ കര്‍ഷകരെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കൂടാതെ പുതിയ പ്ലോട്ടുകളും എടുക്കുന്നു, അതിനാല്‍ ഞങ്ങളുടെ സന്നദ്ധസേവന ദിനങ്ങളും വളരെ മികച്ചതാണ്’ എന്നും സാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: