45 ദിവസം കൊണ്ട് ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് എത്താനുള്ള പുതിയ വഴികളുമായി ഗവേഷകര്‍. 2030 ആകുന്നതോടെ ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിലാണ് ലോകം. അമേരിക്കയും, ചൈനയും ഇതിനായുള്ള ദൗത്യങ്ങളുടെ തുടക്കഘട്ടത്തിലാണ്. അതിനാല്‍ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയും സാമഗ്രികളും ഉപയോഗിക്കുക എന്നത് ഈ ദൗത്യങ്ങളുടെ പരമപ്രധാനമായ കാര്യം.
ഇപ്പോഴുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച ഒരോ 26 മാസങ്ങള്‍ കൂടുമ്പോള്‍ ചൊവ്വയും, ഭൂമിയും ഏറ്റവും അടുത്തുവരുന്ന സമയത്ത് ദൗത്യം നടപ്പിലാക്കിയാല്‍ ചൊവ്വയില്‍ എത്താനും തിരിച്ചുവരാനും ഏകദേശം ആറ് മുതല്‍ ഒന്‍പത് മാസം എടുക്കും. എന്നാല്‍ പുതിയ കണ്ടുപിടിത്തം വരുന്നതോടെ 45 ദിവസമായി കുറയും.ഏറ്റവും നൂതനമായ ന്യൂക്ലിയര്‍ തെര്‍മല്‍ അല്ലെങ്കില്‍ ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പലേഷന്‍ ഉപയോഗിച്ചാല്‍ പോലും ഒരു വശത്തേക്ക് കൂടിയത് 100 ദിവസം എടുക്കും. ഈ ഘട്ടത്തിലാണ് മൊണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ലേസര്‍ തെര്‍മര്‍ പ്രൊപ്പലേഷന്‍ സംവിധാനം എന്ന ആശയം മുന്നോട്ട് വയ്‌ക്കുന്നത്.
ഇവരുടെ പഠനം പ്രകാരം ലേസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈഡ്രജന്‍ ഫ്യൂവല്‍ എഞ്ചിനുകള്‍ ചൊവ്വയിലേക്കുള്ള ദൂരം വെറും 45 ദിവസമായി കുറയ്‌ക്കുന്നു എന്നാണ് പറയുന്നത്. മോണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ അസോസിയേറ്റ് പ്രഫ.ആന്‍ട്രൂ ഹിഗ്ഗിന്‍സ്, എംഎസ്സി എയറോസ്‌പേസ് എഞ്ചിനീയറിംഗ് ഗവേഷകന്‍ ഇമാനുവല്‍ ഡ്യൂപ്ലേ. മറ്റ് ഗവേഷകര്‍ എല്ലാം ചേര്‍ന്നാണ് ‘ഡിസൈന്‍ ഓഫ് റാപ്പിഡ് ട്രാന്‍സിറ്റ് ടു മാര്‍സ് മിഷന്‍ യൂസിംഗ് ലേസര്‍ തെര്‍മല്‍ പ്രൊപ്പല്‍ഷന്‍’ എന്ന പഠനം അവതരിപ്പിച്ചത്. ഇവര്‍ ഇത് സംബന്ധിച്ച തയ്യാറാക്കിയ പഠനം ജേര്‍ണല്‍ ആസ്‌ട്രോണമിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാല്‍ ലേസര്‍ ഉപയോഗിച്ചുള്ള ഹൈഡ്രജന്‍ ഫ്യൂവല്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിക്കുന്നത് വളരേ പ്രയാസകരമാണ്. ലേസര്‍ ബീം 10,000 ഡിഗ്രി ഊഷ്മാവില്‍ ചൂടാക്കുകയും അതേ സമയം അറയുടെ ഭിത്തികള്‍ തണുപ്പിക്കുകയും ചെയ്യുന്നതിനാല്‍ പ്രൊപ്പല്ലന്റായ ഹൈഡ്രജന്‍ വാതകം അതില്‍ തങ്ങി നില്‍കുമോ എന്നതും ഒരു ചോദ്യമാണ്. പക്ഷേ ഈ ആശയം പ്രായോഗികമാണെന്നും ശാസ്ത്രജ്ഞന്‍ പറയുന്നു. ഈ പരീക്ഷണത്തിന് വേണ്ടിയുള്ള 100 മെഗാവാട്ട് ലേസര്‍ അവരുടെ പക്കലില്ലാത്തതിനാല്‍ പൂര്‍ണ്ണ തോതിലുള്ള പരിശോധന സാധ്യമല്ലെന്നും ശാസ്ത്രജ്ഞന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: