ന്യൂദല്‍ഹി: ഇന്ത്യയ്ക്കും ഉക്രൈനും ഇടയില്‍ വിമാനങ്ങളുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര വ്യോമയാനമന്ത്രാലയം നീക്കി. സീറ്റുകളുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും നീക്കിയിട്ടുണ്ട്. ഉക്രൈനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണിത്.
എത്രവിമാനങ്ങള്ക്കും ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ക്കും സര്‍വ്വീസ് നടത്താം. യാത്രക്കാര്‍ വര്‍ധിച്ചതിനാല്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയവുമായി ചേര്‍ന്ന് ഇതിനാവശ്യമായ ഏകോപനം ഒരുക്കുന്നുണ്ടെന്നും കേന്ദ്ര വ്യോമയാനമന്ത്രാലയം അറിയിച്ചു.ഉക്രൈനും നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇന്നലെ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: