മല്ലപ്പള്ളി: കോട്ടാങ്ങല്‍ വായ്പൂര് മദ്രസയിലെ ഉസ്താദ് പീഡന കേസില്‍ അറസ്റ്റില്‍. വായ്പൂര് ഊട്ടുകുളം പഴയപള്ളി ഉസ്താദാണ് മദ്രസാ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ പെരുമ്പെട്ടി പോലീസിന്റെ കസ്റ്റഡിയിലായത്. മദ്രസാ അധ്യാപകന് കൂടിയായ ഇയാള്‍ മദ്രസയില്‍ പഠിക്കുന്ന നാലോളം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയതായുള്ള രക്ഷകര്‍ത്താക്കളുടെ പരാതിയിലാണ് പെരുമ്പെട്ടി എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
പീഡനത്തിരയായ കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ പെരുമ്പെട്ടി പോലീസ് ഇന്നലെ വൈകിട്ട് 7.30 ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച നാട്ടുകാരെ എസ്സിപിഐ നേതാവ് ലുബീറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ഫോണ്‍ നശിപ്പിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രതിയായ ഉസ്താദിനെതിരെ കര്‍ശനമായ നിയമ നടപടികള്‍ തന്നെ സ്വീകരിക്കുമെന്ന് പെരുമ്പെട്ടി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: