മഞ്ചേശ്വരം: വിലക്ക് ലംഘിച്ച് അന്യമതസ്ഥനായ വിദ്യാര്‍ത്ഥിയുമായി ഇടപഴകിയ വിദ്യാര്‍ത്ഥിനിക്ക് നേരെ കല്ലേറ്. മഞ്ചേശ്വരം ഗോവിന്ദ പൈ കോളെജിലെ വിദ്യാര്‍ത്ഥിനി അശ്വതിയ്ക്കാണ് പരിക്കേറ്റത്.
കോളെജിനടുത്തുള്ള കോളനിയില്‍ നിന്നുള്ളവരാണ് കല്ലെറിഞ്ഞതെന്ന് പറയുന്നു. അന്യമതസ്ഥരുമായി ഇടപഴകരുതെന്ന് ഇവര്‍ പെണ്‍കുട്ടിക്കും കുടുംബാംഗങ്ങള്‍ക്കും താക്കീത് നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം പെണ്‍കുട്ടിയുടെ മൗലികാവകശാമാണെന്നായിരുന്നു വീട്ടുകാരുടെ വാദം.
തിങ്കളാഴ്ച അശ്വതി വീണ്ടും അന്യമതസ്ഥനായ വിദ്യാര്‍ത്ഥിയോടൊപ്പം റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു കല്ലേറ്. അശ്വതിയെ ഉടന്‍ മാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുള്ള നാസര്‍ എന്ന വിദ്യാര്‍ത്ഥിക്ക് പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: