ന്യൂദല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍ എല്‍, എംടിഎന്‍എല്‍ എന്നിവ മെച്ചപ്പെട്ടുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. നഷ്ടത്തിലായ സ്ഥാപനത്തെ മെച്ചപ്പെടുത്താന്‍ കേന്ദ്രം 2019ല്‍ 44,720 കോടി രൂപയാണ് മുടക്കിയത്. വളരെ മോശം അവസ്ഥയിലാണ് ഈ സ്ഥാപനങ്ങള്‍ മോദി സര്‍ക്കാരിന്റെ കൈവശമെത്തിയത്.
ഇപ്പോള്‍ ഇവയ്ക്ക് 4ജി സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ട്. 5ജിക്കുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുവെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞു. 95,700 കോടിയാണ് ബിഎസ്എന്‍എല്ലിന്റെ സഞ്ചിത നഷ്ടം. 35,348 കോടി എംടിഎന്‍എല്ലിന്റെയും. വലിയ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കിയതോടെയാണ് സ്ഥാപനങ്ങള്‍ മെച്ചപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: