Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നമ്പര്‍ വണ്ണിന്’ മരണക്കണക്കുകള്‍ പൂഴ്‌ത്തി; തെറ്റ് മറയ്‌ക്കാന്‍ ഡിഎംഒമാരെ കരുവാക്കി ആരോഗ്യ വകുപ്പ്

ആരോഗ്യ സെക്രട്ടറി ഇറക്കിയ ഉത്തരവുകള്‍ പ്രകാരമാണ് ഡിഎംഒമാര്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്നത്. അന്തര്‍ദേശീയ മാനദണ്ഡങ്ങളും ഐസിഎംആര്‍ മാര്‍ഗരേഖകളും തെറ്റായി വ്യാഖ്യാനിച്ച് കൊവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കുകയായിരുന്നു ഇതുവരെ ആരോഗ്യ വകുപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 12:59 pm IST
in Kerala

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ ‘നമ്പര്‍ വണ്‍’ ആക്കാന്‍ മുമ്പ് ആരോഗ്യ വകുപ്പ് പൂഴ്‌ത്തിയ മരണക്കണക്കുകള്‍ ഇപ്പോള്‍ സര്‍ക്കാരിന് തിരിച്ചടിയാകുന്നു. പൂഴ്‌ത്തിവച്ച മരണകണക്കുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നതോടെ പ്രതിരോധത്തിലായ സര്‍ക്കാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ (ഡിഎംഒ) കരുവാക്കുന്നു. കൊവിഡ് മരണക്കണക്കില്‍ ഇരട്ടിപ്പുണ്ടായെന്ന് കാണിച്ചാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യ സെക്രട്ടറി നോട്ടീസ് നല്‍കുന്നത്.  

ആരോഗ്യ സെക്രട്ടറി ഇറക്കിയ ഉത്തരവുകള്‍ പ്രകാരമാണ് ഡിഎംഒമാര്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്നത്. അന്തര്‍ദേശീയ മാനദണ്ഡങ്ങളും ഐസിഎംആര്‍ മാര്‍ഗരേഖകളും തെറ്റായി വ്യാഖ്യാനിച്ച് കൊവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കുകയായിരുന്നു ഇതുവരെ ആരോഗ്യ വകുപ്പ്. ആരോഗ്യവിദഗ്ധര്‍ ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ തിരുത്താതെ സര്‍ക്കാരിന് വേണ്ടി ന്യായീകരണങ്ങള്‍ നിരത്തുകയായിരുന്നു ആരോഗ്യ സെക്രട്ടറിയും കൂടെയുള്ള ഉദ്യോഗസ്ഥരും.

ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലേയും കൊവിഡ് മരണങ്ങള്‍  അതത് ആശുപത്രികളില്‍ തീരുമാനിക്കാതെ സംസ്ഥാന തലത്തില്‍ ഓഡിറ്റിങ് കമ്മിറ്റി ഉണ്ടാക്കി കണക്കില്‍ വെള്ളം ചേര്‍ത്തു. ആശുപത്രികളില്‍ നിന്നുള്ള മരണക്കണക്കുകള്‍ ജില്ലകളില്‍ ക്രോഡീകരിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലേക്കും അവിടെ നിന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലേക്കുമാണ് നല്‍കുന്നത്. ഇതില്‍ വെട്ടിക്കുറയ്‌ക്കലുകള്‍ നടത്തിയാണ് മരണ സംഖ്യ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനെതിരെ വ്യാപക പരാതി ഉയരുകയും സുപ്രീംകോടതി ഇടപെടല്‍ ഉണ്ടാവുകയും ചെയ്തതോടെ പൂഴ്‌ത്തിവച്ചിരുന്ന മരണക്കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. തുടര്‍ന്ന് 2020 ജനുവരി 30 മുതല്‍ 2021 ജൂണ്‍ 17 വരെയുള്ള യഥാര്‍ഥ മരണകണക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ സെക്രട്ടറി ജില്ലാമെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

കൈയിലുണ്ടായിരുന്ന കണക്കും അപ്പീല്‍ വഴി ലഭിച്ചതും ചേര്‍ത്ത് ജില്ലകളില്‍ നിന്ന് വലിയതോതില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. സര്‍ക്കാര്‍ പൂഴ്‌ത്തിവച്ച കണക്കുകള്‍ പുറത്തുവന്നതോടെ ഡേറ്റാ എന്‍ട്രിയില്‍ ഉണ്ടായേക്കാവുന്ന സാങ്കേതിക പ്രശ്‌നം മൂലം ഏതാനും കണക്കില്‍ നേരിയ ഇരട്ടിപ്പ് ഉണ്ടായി. ഫണ്ടില്ല എന്ന് പറഞ്ഞ് കൊവിഡ് ബ്രിഗേഡിലെ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ പിരിച്ചുവിട്ടിരുന്നു. ചില മരണങ്ങള്‍ പട്ടികയില്‍ രണ്ടുതവണ ചേര്‍ത്തു. മരണനിരക്ക് ഉയരാന്‍ കാരണം ഇതാണെന്ന് വരുത്തിതീര്‍ക്കാനാണ് ഡിഎംഒമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.  

കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ കണക്കിലാണ് ഇരട്ടിപ്പ് കണ്ടെത്തിയത്. പതിനഞ്ചു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 29നാണ് മെമ്മോ നല്‍കിയത്.  മറുപടി നല്‍കാതിരിക്കുകയോ മറുപടി തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താല്‍ നടപടി ഉണ്ടാകുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

Tags: Pinarayi VijayanVeena Georgehealth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

World

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

പുതിയ വാര്‍ത്തകള്‍

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

ആലാപനത്തിന്റെ അത്ഭുത ജന്മം

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ്
പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

വാസുദേവ മാഹാത്മ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.