തൃശ്ശൂര്‍: സംസ്ഥാന പോലീസിന്റെ കെ-9 ഡോഗ് സ്ക്വാഡിന് കരുത്തേകാന്‍ 23 പുതിയ നായ്ക്കുട്ടികള്‍ കൂടി. ബെല്‍ജിയം മാലിനോയ്സ്, ജര്‍മന്‍ ഷെപേഡ്, ഗോള്‍ഡന്‍ റിട്രീവര്‍, ഡോബര്മാന്, ലാബ്രഡോര്‍ ഇനങ്ങളില്‍പ്പെട്ട നായ്ക്കളാണ് സേനയുടെ പന്ത്രണ്ടാം ബാച്ചായി കര്‍മ്മനിരതരാകുന്നത്.
ഇന്ന് രാവിലെ 10ന് രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ ഡിജിപി അനില്‍കാന്ത് അഭിവാദ്യം സ്വീകരിച്ചു. നായ്ക്കളുടെ 46 ഹാന്‍ഡ്ലര്‍മാരും സേനയുടെ ഭാഗമായി. ട്രെയിനിങ് എഡിജിപി ബല്‍റാംകുമാര്‍ ഉപാധ്യായ, ട്രെയിനിങ് ഐജിപി സേതുരാമന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 16 ബെല്‍ജിയന്‍ മിലിയോണിസ് നായ്ക്കള്‍, നാല് ജര്‍മ്മന്‍ ഷെപ്പേഡുകള്‍, ഒരു ഗോള്‍ഡന്‍ റിട്രീവര്‍ നായ, ഒരു ഡോബര്മാന്, ഒരു ലാബ്രഡോര്‍ നായ എന്നിവയടങ്ങുന്നതാണ് 12-ാം ബാച്ച്.
ഒമ്പതു മാസത്തെ തീവ്രപരിശീലനം കഴിഞ്ഞാണ് 12 ആണും 11 പെണ്ണും അടങ്ങുന്ന ഈ ശ്വാന വീരന്മാര് ‘ഡ്യൂട്ടി’ക്ക് കയറുന്നത്. സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള പരിശീലനം ലഭിച്ച നായ്ക്കളില്‍ രണ്ടെണ്ണം ആലപ്പുഴ കെ-9 സ്ക്വാഡിലേക്കും, ഓരോ നായ്ക്കളെ വീതം തിരുവനന്തപുരം സിറ്റി, റൂറല്‍, തൃശ്ശൂര്‍ സിറ്റി, റൂറല്‍, കോഴിക്കോട് സിറ്റി, റൂറല്‍, കണ്ണൂര്‍ സിറ്റി, റൂറല്‍, കൊല്ലം സിറ്റി, എറണാകുളം റൂറല്‍, കോട്ടയം എന്നീ കെ-9 സ്ക്വാഡുകളിലേക്കും കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: