Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

സേവാഭാരതിയുടെ ഒരാഴ്‌ച്ചത്തെ കഠിനാദ്ധ്വാനം നാടിന് സമര്‍പ്പിച്ചു; കോമളം കടവിലെ പാലം ഇരുകരതൊട്ടു; അഭിനന്ദന പ്രവാഹവുമായി നാട്ടുകാര്‍

മണിമലയാറിന്റെ അക്കരയിക്കരെയുള്ള പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോമളം കടവിലെ പാലത്തിന്റെ അപ്രോച്ച് റോഡാണ് പ്രളയത്തില്‍ തകര്‍ന്നത്. ഇതോടെ ഒറ്റപ്പെട്ട ആയിരങ്ങള്‍ക്കായി താല്‍ക്കാലിക പാലം സജ്ജമാക്കിയാണ് സേവാഭാരതി നാടിന്റെ ദുരിതത്തിന് പരിഹാരമുണ്ടാക്കിയത്. പാലം തകര്‍ന്ന് നാല് മാസമായിട്ടും താല്‍ക്കാലിക പാലമോ, ബെയ്‌ലി പാലമോ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്നാണ് സേവാഭാരതി മുന്‍കൈയെടുത്ത് താല്‍ക്കാലിക പാലം നിര്‍മിച്ചത്. നടപ്പാലം ഇന്ന് രാവിലെ 11ന് നാടിന് സമര്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 05:40 pm IST
in Seva Bharathi

മല്ലപ്പള്ളി: കഴിഞ്ഞ പ്രളയത്തില്‍ അപ്രോച്ച് റോഡ് ഒലിച്ചുപോയതിനെത്തുടര്‍ന്ന് വേര്‍പെട്ട കരകളെ സേവാഭാരതി ഒന്നിപ്പിച്ചു. മണിമലയാറിന്റെ അക്കരയിക്കരെയുള്ള പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോമളം കടവിലെ പാലത്തിന്റെ അപ്രോച്ച് റോഡാണ് പ്രളയത്തില്‍ തകര്‍ന്നത്. ഇതോടെ ഒറ്റപ്പെട്ട ആയിരങ്ങള്‍ക്കായി താല്‍ക്കാലിക പാലം സജ്ജമാക്കിയാണ് സേവാഭാരതി നാടിന്റെ ദുരിതത്തിന് പരിഹാരമുണ്ടാക്കിയത്. പാലം തകര്‍ന്ന് നാല് മാസമായിട്ടും താല്‍ക്കാലിക പാലമോ, ബെയ്‌ലി പാലമോ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്നാണ് സേവാഭാരതി മുന്‍കൈയെടുത്ത് താല്‍ക്കാലിക പാലം നിര്‍മിച്ചത്. നടപ്പാലം ഇന്ന് രാവിലെ 11ന് നാടിന് സമര്‍പ്പിച്ചു.

മുളയും പലകകളും ഉപയോഗിച്ച് മണിമലയാറിനു കുറുകെ നിര്‍മിക്കുന്ന 50 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമുള്ള നടപ്പാലത്തിന്റെ പണി കഴിഞ്ഞ ഞായറാഴ്ചയാണ് ആരംഭിച്ചത്. ദിവസേന നാല്‍പ്പതോളം പേരുടെ കഠിനാദ്ധ്വാനമാണ് പ്രളയത്തില്‍ വേര്‍പെട്ടുപോയ പ്രദേശങ്ങളെ വീണ്ടും കൂട്ടിമുട്ടിക്കുന്നത്. ആദ്യം ഇരുകരകളേയും തമ്മില്‍ ബന്ധിപ്പിച്ച് ഒരു ചങ്ങാട സര്‍വ്വീസ് കോമളം കടവില്‍ സജ്ജീകരിച്ചു.  

സ്ത്രീകളും കുട്ടികളുമടക്കം ദിവസേന നൂറു കണക്കിന്  ആളുകളാണ്  ഈ ചങ്ങാടം ഉപയോഗിച്ച് അക്കരെ ഇക്കരെ കടക്കുന്നത്. എന്നാല്‍ കൊച്ചു കുട്ടികള്‍ക്കും സ്ത്രീക്കള്‍ക്കും പരസഹായമില്ലാതെ ഈ സേവനം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനു നാട്ടുകാരുടെ പിന്തുണകൂടി ലഭിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ഉത്സാഹമായി. 

പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ മുതിര്‍ന്നവര്‍ക്കൊപ്പം പാലം നിര്‍മാണത്തിന് അണിചേര്‍ന്നപ്പോള്‍ വേര്‍പെട്ട കരകള്‍ ഒന്നായി. ആറിനു കുറുകെ കുറ്റികള്‍ അടിച്ച് അവയില്‍ മുളകള്‍ നിരത്തി കയര്‍ ഉപയോഗിച്ച് ബന്ധിച്ച് മുകളില്‍ മഹാഗണി, ആറ്റുവഞ്ചി എന്നിവയുടെ പലകനിരത്തി ആണിയടിച്ച് ഉറപ്പിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. മണിമലയാറ്റില്‍ ജലനിരപ്പു താഴ്ന്ന് ഇരിക്കുന്നതു വരെ ജനങ്ങളുടെ ദുരിതമകറ്റാന്‍ ഈ താല്ക്കാലിക പാലം ഉപകരിക്കും.

Tags: Bridgeസേവാഭാരതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തിയ സേവാഭാരതി വോളണ്ടിയര്‍മാര്‍
Thiruvananthapuram

വനിതകളടക്കം 5000 പ്രവര്‍ത്തകര്‍ പങ്കാളികളായി; പൊങ്കാലവീഥികളില്‍ സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച ദേശീയ സേവാഭാരതി കേരള ഘടകം വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചു നടന്ന സേവാ സങ്കല്‍പ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു. രാഷ്ട്രീയ സേവാഭാരതി ഡെപ്യൂട്ടി ജന. സെകട്ടറി വിജയ് പുരാണിക്, സംസ്ഥാന ട്രഷറര്‍ പി.ആര്‍. രാജിമോള്‍, പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയ്ഹരി, ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍, രാഷ്ട്രീയ സേവാഭാരതി ട്രസ്റ്റി അഡ്വ. റിബ മനോഹര്‍ സമീപം.
Kerala

അമ്മയെ വണങ്ങാന്‍ കൈയില്‍ പിടിച്ചിരിക്കുന്ന കൊടിയുടെ നിറം നോക്കുന്നത് ഹൃദയഭേദകം: ജസ്റ്റിസ് എന്‍. നഗരേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.