Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണക്കള്ളക്കടത്ത്: ബിജെപിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു; ശിവശങ്കരനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്ന് കെ. സുരേന്ദ്രന്‍

ബിജെപി തുടക്കം മുതലേ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് സ്വപ്ന സമ്മതിച്ചിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടത് ആദ്യത്തെ കള്ളക്കടത്തല്ല, അതിന് മുമ്പും നിരവധി സ്വര്‍ണ്ണക്കള്ളക്കടത്ത് നടന്നിട്ടുണ്ടെന്ന് അന്നേ പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 01:52 pm IST
in Kerala

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളായ എം.ശിവശങ്കരന്റെയും സ്വപ്ന സുരേഷിന്റെയും വെളിപ്പെടുത്തലുകള്‍ ബിജെപിയുടെ ആരോപണങ്ങള്‍ ശരിവെക്കുകയാണൈന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശിവശങ്കരന്റെ പുസ്തകം സര്‍ക്കാരിനെ വെള്ളപൂശാനായിരുന്നു. എന്നാല്‍ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെല്ലാം സ്വപ്നയുടെ തുറന്ന് പറച്ചിലോടെ പൊളിഞ്ഞുവീണു കഴിഞ്ഞെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.  

ബിജെപി തുടക്കം മുതലേ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് സ്വപ്ന സമ്മതിച്ചിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടത് ആദ്യത്തെ കള്ളക്കടത്തല്ല, അതിന് മുമ്പും നിരവധി സ്വര്‍ണ്ണക്കള്ളക്കടത്ത് നടന്നിട്ടുണ്ടെന്ന് താന്‍ അന്നേ പറഞ്ഞിരുന്നു. ബാഗേജ് വിട്ടുകിട്ടാനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്‍ കസ്റ്റംസിനെ വിളിച്ച കാര്യം ജൂലായ് 6ന് തന്നെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ശിവശങ്കരന്റെ ഔദ്യോഗിക ഫോണും അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറും പരിശോധിച്ചാല്‍ വസ്തുത മനസിലാവുമെന്ന് അന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അത് എഴുതിതള്ളി. കസ്റ്റംസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിക്ക് താത്പര്യമുള്ള കേസായതു കൊണ്ട് ബാഗേജ് വിട്ടുകിട്ടണമെന്നാണ് ശിവശങ്കരന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവുന്നത്ര ശ്രമിച്ചു.  

സ്വപ്നയെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് ശിവശങ്കരനാണെന്നാണ് ബിജെപി പറഞ്ഞിരുന്നു. സര്‍ക്കാരിനെ ന്യായീകരിക്കാന്‍ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖ വ്യാജമാണെന്നും അന്നേ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതെല്ലാം ഇന്ന് ചാനലിന്റെ മുമ്പില്‍ അവര്‍ സമ്മതിച്ചു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ശബ്ദരേഖയും വ്യാജമാണെന്ന് സ്വപ്ന സ്ഥിരീകരിച്ചത് സര്‍ക്കാരിനുള്ള തിരിച്ചടിയാണ്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ വിവാദ കരാറുകാരനെ ഉള്‍പ്പെടുത്തി കമ്മീഷന്‍ അടിച്ചതിന് പിന്നില്‍ ശിവശങ്കരനായിരുന്നുവെന്ന് സ്വപ്ന തുറന്ന് പറഞ്ഞതിലൂടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ ശിവശങ്കരന്റേത് കൂടിയാണെന്നത് ഇവരുടെ കൂട്ടുകച്ചവടം തെളിയിക്കുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പിന്തുണ ഇവര്‍ക്കുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങള്‍ സ്വര്‍ണ്ണംകടത്താന്‍ ലഭിച്ചിരുന്നു. സത്യം തെളിഞ്ഞെന്നാണ് ഇപ്പോള്‍ കെ.ടി. ജലീല്‍ പറയുന്നത്. കോണ്‍സുല്‍ ജനറലുമായ് ഇടപെടാനുള്ള എന്ത് അധികാരമാണ് കെ.ടി. ജലീലിനുള്ളത്?. ജലീല്‍ സത്യപ്രതിഞ്ജാലംഘനമാണ് നടത്തിയത്.

ഡിജിപിയായിരുന്ന ജേക്കബ് തോമസ് പുസ്തകം എഴുതിയെന്ന് പറഞ്ഞാണ് അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും മാറ്റിയത്. ശിവശങ്കരന്‍ സര്‍വ്വീസ് ചട്ടങ്ങളെ പരസ്യമായി ലംഘിച്ചിരിക്കുന്നു.  

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ പുസ്തകമെഴുതുന്നത് ശരിയല്ല. സര്‍ക്കാരിനെ വെള്ളപൂശാനാണ് എഴുതിയതെങ്കിലും ഇപ്പോള്‍ സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ശിവശങ്കരനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്നും പുറത്താക്കണം. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എവിടെയും ശിവശങ്കരന്‍ കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. എല്ലാ ഏജന്‍സികളുടേയും അന്വേഷണത്തില്‍ മുഖ്യസൂത്രധാരന്‍ ശിവശങ്കരന്‍ തന്നെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

സില്‍വര്‍ലൈനിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് അനുകൂലമല്ലെന്ന് റെയില്‍വെ പറഞ്ഞ സ്ഥിതിക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. ജനങ്ങളെ സംഘടിപ്പിച്ച് ബിജെപി ഭൂമിയേറ്റെടുക്കല്‍ പ്രതിരോധിക്കുമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവരും പങ്കെടുത്തു.

Tags: swapna sureshPinarayi Vijayanbjpകെ. സുരേന്ദ്രന്‍കേരള സര്‍ക്കാര്‍എം ശിവശങ്കര്‍pinarayiസ്വര്‍ണകടത്ത്സ്വര്‍ക്കടത്തുകേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.