Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്‌ച്ചത്തേയ്‌ക്ക് മാറ്റി; വാദ- പ്രതിവാദങ്ങള്‍ പൂര്‍ത്തിയാക്കി

കേസിലെ സാക്ഷിയായ വ്യവസായി സലിമിനെ മൊഴിമാറ്റാനായി 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. സൂര്യ ഹോട്ടല്‍ ഉടമ ശരത്താണ് പണം വാഗ്ദാനവുമായി സമീപിച്ചതെന്നും പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 05:08 pm IST
in Kerala

കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിധി പറയുന്നത് തിങ്കളാഴ്‌ച്ചത്തേയ്‌ക്ക് മാറ്റി. ദിവസങ്ങളായി തുടര്‍ന്നുവരുന്ന കേസിലെ വാദം പൂര്‍ത്തിയായി. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച പത്തേകാലിന് വിധി പറയും. ചീഫ് ജസ്റ്റിസ് അടങ്ങുന്ന സംഘമാണ് കേസില്‍ വിധി പറയുന്നത്.

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനാണ് ക്വട്ടേഷന്‍ കൊടുത്തത്. സമാനതയില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നാണ് കേസിന്റെ തുടക്കമെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ദിലീപിനു മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ല, ലഭിച്ചാല്‍ തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമെന്നും കേസില്‍ പ്രതിഭാഗം വാദത്തിന് ശേഷം പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.  

ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ദൃക്സാക്ഷിയാണെന്നും മൊഴിയിലുള്ള ചെറിയ വൈരുദ്ധ്യങ്ങള്‍ കണക്കിയെടുക്കാതെ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വിശ്വാസ്യമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരം പരിഗണിക്കാമെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ മുന്‍ ഉത്തരവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് പ്രതികള്‍ ഫോണുകളെല്ലാം മാറിയത് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ ഇതുവരെ പുറത്തുവരാത്ത മൂന്ന് കാര്യങ്ങള്‍ കൂടി പ്രോസിക്യൂഷന്‍ ഉന്നയിച്ചു. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പിലിട്ടു തട്ടണമെന്ന് ദിലീപ് അനൂപിനോട് പറഞ്ഞു. ഇതിന്റെ ഓഡിയോ ക്ലിപ്പുണ്ട്. ആലുവ പോലീസ് ക്ലബിനു മുന്നിലൂടെ പോകുമ്പോള്‍ എല്ലാവരെയും കത്തിക്കണമെന്നു പറഞ്ഞു. എ.വി. ജോര്‍ജിനും ബി. സന്ധ്യക്കും ഓരോ പൂട്ടു മാറ്റിവച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പുണ്ടെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിരിക്കുന്നത്. വിചാരണക്കോടതി പരിസരത്തുവെച്ച് അന്വേഷണ ഉദ്യോഗസ്ഥനെ ദിലീപ് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. സാറ് കുടുംബമായല്ലേ താമസിക്കുന്നതെന്ന് ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണ് പുതിയെ വെളിപ്പെടുത്തല്‍.  

കേസിലെ സാക്ഷിയായ വ്യവസായി സലിമിനെ മൊഴിമാറ്റാനായി 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. സൂര്യ ഹോട്ടല്‍ ഉടമ ശരത്താണ് പണം വാഗ്ദാനവുമായി സമീപിച്ചതെന്നും പറയുന്നുണ്ട്. കേസില്‍ പ്രതിയുടെ ചരിത്രം കണക്കിലെടുക്കണം. കൃത്യമായ ആസൂത്രണത്തോടെയാണ് ഇതില്‍ പ്രതികള്‍ കരുനീക്തിയത്. ഇത് ലക്ഷ്യം കണ്ടതായും പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചു.  

സംവിധായകന്‍ ബാലചന്ദ്രകുമാന്റെ മൊഴി ഗൂഢാലോചന നടത്തിയതിന്റെ തെളിവ്. ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ 41 പ്രധാന പോയിന്റുകളുണ്ട്. സാധൂകരിക്കുന്ന തെളിവുകളും സംവിധായകന്‍ ഹാജരാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.  

ബാലചന്ദ്രകുമാര്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തെ തുടര്‍ന്നാണ് ബൈജു പൗലോസിന്റെ പരാതി വരുന്നത്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നത്. സ്ഥിരതയുള്ള മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓഡിയോയും മറ്റും പിന്തുണ നല്‍കുന്ന തെളിവു മാത്രമാണ്. നിയമപരമായി വിശ്വാസ്യതയുള്ള സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. ഗൂഢാലോചന തികച്ചും രഹസ്യാത്മകമായാണ് നടന്നിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസിന് ബാലചന്ദ്രകുമാറുമായി മുന്‍പരിചയമില്ല. തുടരന്വേഷണത്തിന് അപേക്ഷ നല്‍കുക മാത്രമാണ് ബൈജു പൗലോസ് ചെയ്തത്.  

അതേസമയം കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന വാദം നിലനില്‍ക്കില്ല. സമാനതയില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നാണ് കേസിന്റെ തുടക്കമെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനാണ് ക്വട്ടേഷന്‍ കൊടുത്തത്. കൃത്യമായ ആസൂത്രണത്തോടെ ഇന്ത്യന്‍ പീനല്‍ കോഡ് പോലും ചിന്തിക്കാത്ത വിധത്തിലുള്ള കുറ്റകൃത്യങ്ങളാണ് നടനും സംഘവും നടത്തിയത്. കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും ചോദ്യങ്ങളോടെ സഹകരിച്ചിരുന്നില്ല. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ആണ് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. ജസ്റ്റിസ് പി.ഗോപിനാഥ് ആണ് വാദം കേള്‍ക്കുന്നത്.

അതേസമയം ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് വിശ്വാസ്യത ഇല്ല. സംവിധായകന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. കേസിനു പിന്നില്‍ ക്രൈംബ്രാഞ്ച് ഗൂഢാലോചന ആണെന്നുമായിരുന്നു ദിലീപിന്റെ വാദം. തനിക്കെതിരായ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ട്. മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസില്‍ വ്യാജ തെളിവ് ഉണ്ടാക്കി തന്നെ കുടുക്കാനുള്ള നീക്കമാണ് ഗൂഢാലോചന കേസിന് പിന്നില്‍. 

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് തന്നോട് വ്യക്തി വിരോധം ഉണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. വാദങ്ങള്‍ക്കായി അല്‍പം സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന തുടര്‍ന്ന് ശനിയാഴ്ച മുഴുവന്‍ വാദങ്ങളും പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം വിധി പ്രസ്താവന പുറത്തുവന്നശേഷം ഓഡിയോ ക്ലിപ്പ് പുറത്തുവിടുമെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു.

Tags: നടിക്ക് നേരെ അതിക്രമംനടന്‍ ദിലീപ്ദിലീപ്ഹൈക്കോടതിkeralaകേരള ഹൈക്കോടതിനടിയെ ആക്രമിച്ച കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

പുതിയ വാര്‍ത്തകള്‍

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.