ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഗോരഖ്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി യോഗി ആദിത്യനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്‌ക്കൊപ്പമെത്തിയാണ് യോഗി പത്രിക സമര്‍പ്പിച്ചത്. പാര്‍ട്ടി ഉത്തര്‍പ്രദേശ് ഇന്‍ചാര്‍ജ് കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗ് എന്നിവര്‍ നോമിനേഷന്‍ നല്‍കായനുള്ള യാത്രയെ അനുഗമിച്ചു.
ഗോരഖ്പൂര്‍ അര്‍ബന്‍ മണ്ഡലത്തില്‍ നിന്നാണ് യോഗി ആദിത്യനാഥ് ജനവിധി തേടുന്നത്. അയോധ്യയിലായിരിക്കും യോഗി മത്സരിക്കുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും സ്വന്തം നാട്ടില്‍ മത്സരിക്കാന്‍ പാര്‍ട്ടി യോഗിയോട് ആവശ്യപ്പെടുകയായിരുന്നു.
1989 മുതല്‍ ബിജെപി കൈവശം വച്ചിരിക്കുന്ന മണ്ഡലമാണ് ഗോരഖ്പൂര്‍ അര്‍ബന്‍. 20 വര്‍ഷമായി ഡോ രാധാമോഹന്‍ദാസ് അഗര്‍വാളാണ് ഇവിടെ നിന്ന് വിജയിച്ചുവന്നിരുന്നത്. 2017 ല്‍ എതിര്‍ സ്ഥാനാര്‍ത്ഥി നേടിയ വോട്ടിന്റെ ഇരട്ടി വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി ഇവിടെ വിജയിച്ചത്.
ഗോരഖ്പൂറില്‍ അസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നിവര്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: