കൊല്ലം: വേനല്‍ കടുത്തതോടെ മനുഷ്യര്‍ക്കുള്ള ബുദ്ധിമുട്ടിലധികമാണ് ജീവജാലങ്ങള്‍ സഹിക്കുന്നത്. തോടുകളും കുളങ്ങളും ചെറു അരുവികളും വറ്റിവരണ്ടതോടെ പക്ഷിമൃഗാദികള്‍ കുടിവെള്ളത്തിനായി പരക്കംപായുകയാണ്. ചെറുപക്ഷികള്‍ ചത്തുവീഴുന്ന ദയനീയ അവസ്ഥയിലേക്ക് ചൂട് കൂടുകയാണ്.
മൃഗങ്ങള്‍ വെള്ളത്തിനായി കേഴുന്നു. ചൂട് കൂടുന്നതോടെ മൃഗങ്ങള്‍ക്ക് വെള്ളം കൂടുതല്‍ കൊടുക്കണമെന്ന് മൃഗഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. ഒപ്പം വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം നല്കാന് എല്ലാവരും സന്മനസ്സ് കാണിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അഭ്യര്‍ത്ഥിക്കുന്നു. ചെറിയ പാത്രത്തില്‍ വീടിന് പുറത്ത് അല്പം വെള്ളം പക്ഷികള്‍ക്കായി വയ്ക്കുന്നത് ഇപ്പോള്‍ വലിയ സഹായമാകുമെന്നും അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജലസ്രോതസ്സുകള്‍ വറ്റിവരണ്ട നിലയിലാണ്. കിണറുകളില്‍ പകുതിയിലേറെയും വറ്റി. ഭൂഗര്‍ഭജലനിരപ്പ് ഏറെ താഴ്ന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കല്ലട പദ്ധതിയുടെ കൈതൊടുകളില് ഇനിയും വെള്ളമെത്തിയിട്ടില്ല. കനാലില്‍ അടിയന്തരമായി വെള്ളമെത്തിയില്ലെങ്കില്‍ പ്രശ്നം ഗൗരവതരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: