Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്തില്‍ വീണ്ടും വര്‍ഗ്ഗീയ കലാപത്തിന് നീക്കം; ബര്‍വാദ് വധത്തിന് ശേഷം കൂടുതല്‍ വധഭീഷണികള്‍; പിന്നില്‍ മൗലവിമാരും തീവ്രവാദസംഘങ്ങളും

ഗുജറാത്തില്‍ വീണ്ടും വര്‍ഗ്ഗീയ കലാപത്തിന്റെ അന്തരീക്ഷമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്തിനുള്ളില്‍ മാത്രമല്ല, പുറത്തും ഉള്ള വന്‍ ഇസ്ലാമിക തീവ്രവാദ സംഘങ്ങളും മതമൗലിക പണ്ഡിതന്മാരും കൈകോര്‍ത്ത് പിടിച്ചാണ് ഹിന്ദു യുവാക്കളെ ലക്ഷ്യം വെച്ച് വധിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. അവരുടെ ഹിറ്റ് ലിസ്റ്റ് നീണ്ടതാണെന്നും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 07:19 pm IST
in India

അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും വര്‍ഗ്ഗീയ കലാപത്തിന്റെ അന്തരീക്ഷമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്തിനുള്ളില്‍ മാത്രമല്ല, പുറത്തും ഉള്ള വന്‍ ഇസ്ലാമിക തീവ്രവാദ സംഘങ്ങളും മതമൗലിക പണ്ഡിതന്മാരും കൈകോര്‍ത്ത് പിടിച്ചാണ് ഹിന്ദു യുവാക്കളെ ലക്ഷ്യം വെച്ച് വധിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. അവരുടെ ഹിറ്റ് ലിസ്റ്റ് നീണ്ടതാണെന്നും പറയുന്നു.  

ഈയിടെ ചോട്ട ഉദെപൂരില്‍ കിഷന്‍ ബര്‍വാദിന് ആദരാഞ്ജലികളര്‍പ്പിച്ച് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനനടത്താന്‍ ഒത്തുകൂടിയ ഹിന്ദു യുവാക്കളുടെ സംഘത്തിന് നേരെ ആക്രമണം നടന്നു. ചോട്ട ഉദേപൂരിലെ രാം മന്ദിരത്തിലാണ് ഹിന്ദുയുവാക്കളുടെ സംഘം ഒത്തുചേര്‍ന്നത്. എന്നാല്‍ ഇവരെ ആയുധധാരികളായ ഒരു സംഘം ആക്രമിക്കുകയായിരുന്നു.

ചോട്ടാ ഉദേപൂരില്‍ ഏതാനും ഹിന്ദു യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരിലാണ് ചില മുസ്ലിം യുവാക്കള്‍ പൊലീസിനെ സമീപിച്ച് പരാതി നല്‍കിയത്. അത് പിന്‍വലിച്ചെങ്കിലും മുസ്ലിം ചെറുപ്പക്കാരുടെ സംഘം ഹിന്ദു യുവാക്കളുടെ സംഘത്തെ ആക്രമിച്ചു. ഇരു കൂട്ടര്‍ക്കുമെതിരെ കേസെടുത്ത പൊലീസ് താക്കീതും നല്‍കിയിട്ടുണ്ട്.  

ഇതിനിടെ രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ വാട്‌സാപില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് മുസ്ലിം യുവാക്കളുടെ സംഘം പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. ഈ വീഡിയോ നീക്കം ചെയ്യാനും മുസ്ലിം യുവാക്കളുടെ സംഘം താക്കീത് നല്‍കി. ഇതിനിടെയാണ് ക്ഷേത്രത്തില്‍ കിഷന്‍ ബര്‍വാദിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയ സംഘത്തെ ആക്രമിച്ചത്. ഇരുമ്പുവടി ഉപയോഗിച്ചായിരുന്നു ആക്രമണം.

കിഷന്‍ ബര്‍വാദ് എന്ന 27കാരനായ ചെറുപ്പക്കാരന്റെ കൊലപാതകം ഗുജറാത്തിനെ ആകെ ഇളക്കി മറിച്ചിരിക്കുകയാണ്.  അഹമ്മദാബാദ് നഗരത്തില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് ധന്‍ന്തുക താലൂക്ക. ഇവിടെ സര്‍ഖേജില്‍ നിന്നും പുറത്തുകടന്നാല്‍ ചംഗോദാര്‍ എന്ന വ്യാവസായ ഏരിയയിലൂടെയാണ് പോവുക. ഇതെല്ലാം മുസ്ലിം പള്ളികളും ദര്‍ഗകളും ശവകുടീരങ്ങളും നിറഞ്ഞ മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. അര ഡസന്‍ പള്ളികളെങ്കിലും ഉണ്ട്. ഇവിടെ സര്‍ഖേജ് റോസയുടെ ശവകുടീരവുമുണ്ട്. ഈ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും പുറത്തുകടന്നാല്‍ മനോഹരഗ്രാമമാണ്. ഇവിടെയാണ് 27കാരനായ കിഷന്‍ ബോലിയ എന്ന് വിളിക്കപ്പെടുന്ന കിഷന്‍ ബര്‍വാദിന്റെ വീട്. ധന്തുകയില്‍ ഒരു ചെറിയ ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന കിഷന്‍ ബര്‍വാദിനെ ജനവരി 25നാണ് കൊലചെയ്തത്.നബിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനായിരുന്നു കൊലപാതകം.  മുഹമ്മദ് നബിയുടെ ചിത്രമോ രേഖചിത്രമോ പുറത്ത് കാണിക്കുന്നതിനെ ഇസ്ലാംമതം വിലക്കുന്നു. ഇവരുടെ തലവെട്ടണമെന്നാണ് മതം അനുശാസിക്കുന്നത്. എന്നാല്‍ ഇങ്ങിനെ ഒരു വിശ്വാസത്തെക്കുറിച്ച് കിഷര്‍ ബര്‍വാദിന് അറിയില്ലെന്ന് പറയുന്നു. അയാള്‍ ഇതറിയാതെയാണ് നബിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിനാണ് ബര്‍വാദിനെ വധിച്ചത്. ഇത് മതനിന്ദയാണെന്നാരോപിച്ചാണ് വധം.  

കിഷന്‍ ബര്‍വാദ് പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റില്‍ നബിയുടെ ചിത്രവും ക്രിസ്തുവിന്റെ ചിത്രവും ശ്രീകൃഷ്ണന്റെ ചിത്രവും ഉണ്ടായിരുന്നു. ഇതില്‍ ശ്രീകൃഷ്ണനാണ് കൂടുതല്‍ വലിയ ദൈവം എന്നായിരുന്നു കിഷര്‍ ബര്‍വാദ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. ഇതോടെ ഭീഷണി സന്ദേശങ്ങളും ഫോണ്‍വിളികളും വന്നു തുടങ്ങി. 500 മുതല്‍ 1000 വരെ വരുന്ന മുസ്ലിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. കിഷനെ സ്റ്റേഷനില്‍ വിളിച്ചു. പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതോടൊപപ്പം ഈ ആള്‍ക്കൂട്ടത്തില്‍ ചിലരും ബര്‍വാദിനെ മര്‍ദ്ദിച്ചു.  എന്നാല്‍ ഇതുകൊണ്ടും തീര്‍ന്നില്ല. ബര്‍വാദിനെ ജയിലില്‍ ഇടണമെന്നായിരുന്നു ആവശ്യം. ഇതോടെ അച്ഛന്റെ ഉപദേശപ്രകാരം വീട്ടില്‍ നിന്നും ബര്‍വാദ് മാറി നിന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങി വരും വഴിയാണ് രണ്ട് കൊലയാളി യുവാക്കളായ ഷബ്ബീറും ഇംത്യാസും ചേര്‍ന്ന് ബര്‍വാദിനെ കൊന്നത്. ഇംത്യാസ് ബൈക്കോടിച്ചു. ഷബ്ബീര്‍ നിറയൊഴിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൗലാനമാര്‍ കൂടി കിഷന്‍ ബര്‍വാദിന്റെ കൊലപാതകം ആസൂത്രണം ചെയ്തതില്‍ പങ്കാളികളായിരുന്നു എന്നതിനര്‍ത്ഥം ഇതിന് പിന്നില്‍ വിശാലമായ ഗൂഢാലോചന നടന്നു എന്നാണ് കരുതേണ്ടത്.

അഹമ്മദാബാദിലെ ജമല്‍പൂര്‍ പ്രദേശത്തെ മൗലവി അയൂബാണ് തോക്ക് നല്‍കിയത്. അഹമ്മദാബാദിലും മുംബൈയിലും ഉള്ള രണ്ട് മൗലവിമാരുടെ നിര്‍ദേശപ്രകാരമാണ് വധം നടത്തിയതെന്ന് പറയുന്നു. ഈ കൊലയ്‌ക്ക് പിന്നില്‍ മൗലാന ഖമര്‍ ഗനി ഉസ്മാനി എന്ന മുസ്ലിം പണ്ഡിതനുണ്ട്. ടഹ്‌റീക് ഇ ഫറോഗ് ഇസ്ലാമിയുടെ നേതാവാണ് ഇദ്ദേഹം. ത്രിപുരയില്‍ നവമ്പറില്‍ നടന്ന കലാപത്തിന് പിന്നീല്‍ ഇയാളായിരുന്നു. നേരത്തെ കമലേഷ് തിവാരിയെ വധിക്കാന്‍ ശ്രമിച്ചിരുന്നു. കമലേഷിന്റെ വധത്തെ ഇദ്ദേഹം ന്യായീകരിക്കുകയും ചെയ്തിരുന്നു. ഗുജറാത്തിലെ ഭീകരവാദ വിരുദ്ധ സേനയാണ് കേസ് അന്വേഷിക്കുന്നത്. ചലി ഗൂഢ തീവ്രവാദിസംഘങ്ങള്‍ക്കും ഈ കൊലയ്‌ക്ക് പിന്നില്‍ കയ്യുണ്ടെന്ന് പറയുന്നു.

ബര്‍വാദിനെ വധിച്ച രീതി കൊലയാളികള്‍ വിശദീകരിച്ചതിങ്ങിനെയാണ്. വാടകക്കൊലയാളികള്‍ ലക്ഷ്യം വെയ്‌ക്കുന്ന ഹിന്ദു യുവാവിനെ സൂക്ഷമമായി നിരീക്ഷിക്കും. ഇയാള്‍ ആരെയൊക്കെ കാണുന്നു, എവിടെയൊക്കെ പോകുന്നു എന്നെല്ലാം മനസ്സിലാക്കും. എന്തായാലും കൊലയാളി ലിസ്റ്റില്‍ പേരുകളുടെ നീണ്ട നിര തന്നെയുണ്ടെന്ന് പറയുന്നു.

ഗുജറാത്തിലെ പല ഭാഗങ്ങളും ഹിന്ദുക്കളെ നിശ്ശബ്ദമായി തുരത്താനുള്ള ശ്രമം നടക്കുന്നതായി പറയുന്നു. കിഷന്‍ ബര്‍വാദിന്റെ സ്ഥലമായ ധന്തുകയിലും ഹിന്ദുക്കളെ നിശ്ശബ്ദമായി തുരത്താന്‍ ശ്രമം നടക്കുന്ന പ്രദേശമാണ്. ഇവിടെ നേരത്തെ പറഞ്ഞതുപോലെ അര ഡസന്‍ മുസ്ലിം പള്ളികളുണ്ട്. നിരവധി ദര്‍ഗകളുണ്ട്. ഇവിടെയും തുടര്‍ച്ചയായി മുസ്ലിം കുടുംബങ്ങള്‍ കുടിയേറുന്ന സ്ഥലമാണ്. ഗുജറാത്തിന്റെ പല ഭാഗങ്ങളിലും ഭൂജിഹാദ് നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഹിന്ദുക്കള്‍ ദുര്‍ബ്ബലമായ പ്രദേശങ്ങളില്‍ നല്ല വിലകൊടുത്ത് മുസ്ലിങ്ങള്‍ സ്ഥലം കൈവശപ്പെടുത്തുകയാണ്. കൂടുതല്‍ കൂടുതല്‍ മുസ്ലിങ്ങള്‍ പിന്നീട് അവിടേക്ക് ചേക്കുറും. ചില പ്രശ്നങ്ങളുടെ പേരില്‍ കൊലപാതകം നടത്തും. അതോടെ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറില്ലാത്തവര്‍ കൂടി സ്ഥലം വിട്ട് നല്‍കി ഓടിപ്പോകും.  

എന്നാല്‍ കശ്മീരിനെപ്പോലെ ഗുജറാത്തിനെ മാറ്റാന്‍ സമ്മതിക്കില്ലെന്ന് അന്താരാഷ്‌ട്രീയ ഹിന്ദു പരിഷത്തിന്റെ നേതാവ് രഞ്ചോഡ് ഭര്‍വാദ് പറയുന്നു. ‘ബര്‍വാദിന്റെ കൊലപാതകികള്‍ ശരിയത്ത് നിയമമനുസരിച്ചാണ് വധം നടത്തിയത്. എന്നാല്‍ ഇന്ത്യയില്‍ ഭരണഘടനയാണ് എല്ലാ നിയമങ്ങള്‍ക്കും മുകളില്‍. മത ഗ്രന്ഥങ്ങളോടൊപ്പം ഇന്ത്യന്‍ ശിക്ഷാ നിയമവും ഭരണഘടനയും കുട്ടികളെ പഠിപ്പിക്കണം’- ബിജെപി പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന നേതാവും മുന്‍ എംപിയും ഇപ്പോള്‍ എംഎല്‍എയുമായി ശംഭുനാഥ് ടുണ്ടിയ പറയുന്നു. ‘ ബര്‍വാദിന്റെ കൊലപാതകത്തില്‍  പ്രതികയായ ഒരു മുസ്ലിം യുവാവ്  അങ്ങേയറ്റം പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളയാളാണ്. പുകവലിക്കാന്‍ ബീഡിപോലും കടം വാങ്ങുന്ന ആളാണ് ഈ യുവാവിന്റെ ബാപ്പ.  സ്വന്തം കുടുംബത്തെക്കുറിച്ച് പോലും ആലോചിച്ചില്ല. മൗലവിമാര്‍ ഇത്തരം പാവപ്പെട്ട കുടുംബങ്ങളിലെ ചെറുപ്പക്കാരെ മതമൗലികവാദികളാക്കി മാറ്റുകയാണ്.,’- ശംഭുനാഥ് പറയുന്നു. ബര്‍വാദിന്റെ കൊല നടന്നതോടെ കൊലപാതകികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒട്ടേറെ ഇസ്ലാം വാദികള്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഈയിടെ ശ്രീകൃഷ്ണനെ വാഴ്‌ത്തുന്ന വാട്‌സാപ് പോസ്റ്റിട്ട ഗുജറാത്തിലെ ആനന്ദില്‍ നിന്നുള്ള ഇലേഷ് പര്‍മാര്‍ എന്ന യുവാവിന് ഹനി സയ്യദ് എന്ന ചെറുപ്പക്കാരനില്‍ നിന്നും വധഭീഷണി ലഭിച്ചു. ചാറ്റ് വഴിയും ഫോണ്‍ കാള്‍ വഴിയും വധഭീഷണി നല്‍കിയിരിക്കുകയാണ്. പൊലീസ് കേസെടുത്തിട്ടുണ്ട്. വധഭീഷണിയുടെ വോയ്‌സ് ക്ലിപ് ഇപ്പോള്‍ വൈറലാണ്. വര്‍ഗ്ഗീയമായി അസ്വാരസ്യമുള്ള പ്രദേശം തന്നെയാണ് ആനന്ദും. പൊലീസ് ഇവിടെ ജാഗ്രതയിലാണ്. അതായത് ഈ പ്രവണത ബര്‍വാദിന്റെ ധന്തുകയില്‍ മാത്രമായി ഒതുങ്ങുന്നില്ല. പുതിയൊരു വര്‍ഗ്ഗീയ കലാപത്തിന്റെ സാധ്യതയാണ് അന്തരീക്ഷത്തില്‍ മണക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 

2002ലെ വര്‍ഗ്ഗീയ കലാപത്തിന് ശേഷം 20 വര്‍ഷം കഴിഞ്ഞു. ഗുജറാത്തിലെ പല ഭാഗങ്ങളിലും മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികള്‍ വര്‍ധിക്കുകയാണ്. അതുപോലെ മുസ്ലിം ഹിന്ദു പ്രദേശങ്ങള്‍ തമ്മിലുള്ള വേര്‍തിരിവ് വര്‍ധിക്കുകയാണ്. മതമൗലികവാദ പ്രവണതകള്‍ സമൂഹമാധ്യമങ്ങളില്‍ കൂടിവരുന്നു. യുവാക്കളാകട്ടെ ഇത് ആഘോഷിക്കുകയും പരസ്പരം ഇതിന്റെ പേരില്‍ ഉരസുകയും ചെയ്യുന്നു.മൗലവിമാരും മറ്റും പാവപ്പെട്ട യുവാക്കളെ മതമൗലികവാദത്തിലേക്ക് തള്ളിവിടുന്ന പ്രവണതയും വര്‍ധിക്കുന്നതായി പറയുന്നു. 

Tags: കിഷന്‍ ബര്‍വാദ് കൊലപാതകംടഹ്‌റീക് ഇ ഫറോഗ് ഇസ്ലാമിമൗലാന ഖമര്‍ ഗനി ഉസ്മാനിഗുജറാത്ത്അഹമ്മദാബാദ്വാട്‌സാപ്പ്ഗോധ്ര കൂട്ടക്കൊലദര്‍ഗഭൂമി ജിഹാദ്കിഷന്‍ ബര്‍വാദ്മൗലവി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

Social Trend

ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്‍പ്പന ലക്ഷദ്വീപില്‍ നടപ്പാക്കുന്നതെന്തിന്; വീണ്ടും വിഡ്ഢിത്തരവുമായി ഐഷ സുല്‍ത്താന

Business

രാഹുല്‍ ഗാന്ധിയ്‌ക്ക് നശിപ്പിക്കാന്‍ കഴിയുന്നതല്ല അദാനി; 5000 കോടി രൂപയ്‌ക്ക് സാംഘി സിമന്‍റ് കമ്പനിയെ ഏറ്റെടുത്തു; സിമന്‍റ് മേഖലയില്‍ അദാനി ഭീമനാകും

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

India

പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം കൂടുന്നു: പ്രണയവിവാഹങ്ങളില്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍, പിന്തുണച്ച് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.