പുനലൂര്‍: ഉത്ര വധവുമായി ബന്ധപ്പെട്ട സ്ത്രീധന പീഡനക്കേസില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിക്കല്‍ പുനലൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 28ലേക്ക് മാറ്റിവച്ചു. കുറ്റപത്രം വായിച്ചു കേള്‍ക്കാനായി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയിലുള്ള ഉത്രയുടെ ഭര്‍ത്താവ് സൂരജ് എസ്.കുമാറും ബന്ധുക്കളും കോടതിയില്‍ ഹാജരായി.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും സൂരജിനെ പൊലീസ് കോടതിയില്‍ എത്തിച്ചു. ഈ കേസിലും സൂരജാണ് ഒന്നാംപ്രതി. രണ്ടാം പ്രതി പിതാവ് സുരേന്ദ്രപണിക്കര്‍, മൂന്നാം പ്രതി മാതാവ് രേണുക, നാലാം പ്രതി സഹോദരി സൂര്യ എന്നിവരാണ്. ഇവര്‍ ജാമ്യത്തിലാണ്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. അനീസ് തങ്ങള്‍കുഞ്ഞ് ഹാജരായി.
















