ന്യൂദല്‍ഹി: ദേശീയ സംസ്ഥാന സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ എന്നും ഉയര്‍ന്നു വരുന്ന ഒരു ചോദ്യമാണ് ജനപ്രതിനിധികളുടെ സമ്പത്തിക ചെലവും ജീവിത രീതിയും. കേരളത്തിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും 33 ലക്ഷം രൂപയുടെ ഇന്നോവയില്‍ മാത്രം സഞ്ചരിക്കുമ്പോള്‍ കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന് കഴിഞ്ഞ നാലുവര്‍ഷത്തിലേറെയായി ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത് മാരുതി സുസുക്കിയുടെ സിയാസാണ്.
കേരളത്തിലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ ആര്യ രാജേന്ദ്രന് പോലും ഇന്നോവ ക്രിസ്റ്റയുടെ പുതിയ മോഡലിലേക്ക് മാറുമ്പോഴാണ് കേന്ദ്ര മന്ത്രിയുടെ ഈ മാതൃക. ഇന്ത്യയില്‍ ഏറ്റവും വില കുറച്ച് വാഹനം വില്‍ക്കുന്ന കമ്പനികളില്‍ ഒന്നാണ് മാരുതി സുസുക്കി. കമ്പനിയുടെ സാധാരണ ശ്രേണി കാറുകളില്‍ ഒന്നാണ് സിയസ്. മികച്ച കാര്യക്ഷമതയില്‍ ഉള്ള ഈ കാറിന് 12ലക്ഷത്തിന് താഴെ മാത്രമാണ് വില. പിണറായി സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ സുരക്ഷ അകമ്പടിക്ക് 62.46 ലക്ഷം മുടക്കി കറുപ്പ് നിറത്തിലുള്ള നാലു പുതിയ ഇന്നോവ കാറുകള്‍ വാങ്ങുമ്പോഴാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രവര്‍ത്തി ശ്രദ്ധ നേടുന്നത്.
2019ലെ ബജറ്റ് പ്രഖ്യാപനത്തിന് എത്തിയ അതേ വാഹനത്തിലാണ് മന്ത്രി ഈ വര്‍ഷത്തിലും എത്തിയത്. ഇതാണ് സമൂഹമധ്യമങ്ങളിലും ചര്‍ച്ചയക്ക് ഇടയാക്കിയത്. മുന്‍ വര്‍ഷങ്ങളിലും മാരുതി സുസുക്കിയുടെ സിയാസില്‍ നിര്‍മ്മാല സീതാരാമന് എത്തുന്ന ചിത്രങ്ങള്‍ മാധ്യമ ശ്രദ്ധനേടിയത്. ജനപ്രതിനിധികളുടെ ധൂര്‍ത്ത് ചര്‍ച്ചയാക്കുന്ന കാലത്ത് കേന്ദ്ര ധനകാര്യമന്ത്രിയുടെ മാതൃക സോഷ്യല്‍ മീഡിയയില്‍ പ്രശംസ നേടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: