കൊട്ടാരക്കര: കടുത്ത വേനലും കനാലുകള്‍ തുറക്കാത്തതും കരീപ്ര തളവൂര്‍കോണം ഏലായിലെ നെല്‍കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നു. ജില്ലയിലെ തന്നെ വലിയ കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് 75 ഏക്കറോളം വയലില്‍ ഇവിടെ നെല്‍കൃഷി ചെയ്തു വരുന്നത്. കഴിഞ്ഞ തവണത്തെ നെല്‍കൃഷി വെള്ളം കയറിയും കൊയ്ത്തു മെഷീന് കിട്ടാത്തതില്‍ കൊയ്തെടുക്കാന്‍ കഴിയാതെയും നശിച്ചുപോയിരുന്നു.
ഇത്തരത്തില്‍ കൃഷിനാശം കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. ഈ നഷ്ടങ്ങള്‍ സഹിച്ചാണ് ഇത്തവണയും 72 പേരടങ്ങുന്ന തളവൂര്‍കോണം പാടശേഖര സമിതി കാര്‍ഷിക കൂട്ടായ്മ വീണ്ടും നെല്‍കൃഷിയുമായി പാടത്തിറങ്ങിയത്. പക്ഷേ കാലാവസ്ഥയും സര്‍ക്കാരും ഉദ്യോഗസ്ഥരും തങ്ങളെ വീണ്ടും ചതിക്കുകയാണെന്നാണ് ഈ കര്‍ഷകര്‍ക്ക് പറയാനുള്ളത്. കനാല്‍ തുറക്കാത്ത പക്ഷം കെഐപി ഓഫിസുകള്‍ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ഉപരോധിക്കുമെന്ന് പാടശേഖര സമിതി പ്രസിഡന്റ് വിജയകുമാര്‍. സി, സെക്രട്ടറി ബി. ചന്ദ്രശേഖരപ്പിള്ള എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: