ചെന്നൈ: തമിഴ്‌നാടിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ബി.ജെ.പി. തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിലില്ലാതെ ഒറ്റയ്‌ക്ക് മത്സരിക്കാന് തീരുമാനമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ (K.Annamalai) വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പില്‍ മാത്രമാണ് സഖ്യമില്ലാതെ മത്സരിക്കുന്നത്. സംസ്ഥാനതലത്തില്‍ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്നും അദേഹം അറിയിച്ചു.
ഒറ്റയ്‌ക്കുള്ള മത്സരം താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അവസരമാണ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാധാരണപ്രവര്‍ത്തകര്‍ക്ക് സീറ്റ് നല്‍കാന്‍ സാധിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ഫെബ്രുവരി 19ന് നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെയ്‌ക്കാന്‍ കഴിയുമെന്നും ബിജെപിയുടെ റോയപേട്ടിലെ സംസ്ഥാന ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അദേഹം പറഞ്ഞു.
ആകെ 12,838 സീറ്റുകളിലാണ് തദ്ദേശസ്ഥാപനങ്ങളിലാകെയുള്ളത്. 21 കോര്‍പ്പറേഷന്‍, 138 മുന്‍സിപ്പാലിറ്റി, 490 ഗ്രാമപഞ്ചായത്ത് എന്ന നിലയിലാണ് സീറ്റുകള്‍. തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെയ്‌ക്കെതിരെ തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ ഒറ്റയ്‌ക്ക് പിടിക്കുക എന്ന തന്ത്രമാണ് പയറ്റുകയെന്നാണ് എന്‍ഡിഎ തീരുമാനമെന്ന് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: