അഹമ്മദാബാദ്: മുഹമ്മദ് നബിയുടെ ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് നടി കങ്കണ റണാവത്ത്. കൊലയ്ക്ക് പിന്നില്‍ മുസ്ലീം പള്ളിയും, മൗലവിയുമാണെന്നും ഇത്തരക്കാരാണ് ഈ രാജ്യത്തെ അഫ്ഗാനിസ്ഥാന് ആക്കി മാറ്റാന്‍ ശ്രമിക്കുന്നതെന്നും കങ്കണ പറഞ്ഞു.
‘കിഷന് ഭര്‍വാദിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഒരു മുസ്ലീം പള്ളിയും മൗലവിയും ചേര്‍ന്ന് എഫ്ബി പോസ്റ്റിലൂടെയാണ്, കാരണം ദൈവം കിഷന്റെ പോസ്റ്റ് ഇഷ്ടപ്പെട്ടില്ല എന്ന് അവര്‍ കരുതി. ദൈവത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം, നമ്മള് ജീവിക്കുന്നത് ഏതോ മധ്യകാലഘട്ടത്തിലല്ല, ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. കിഷന് 27 വയസ്സ് മാത്രമാണ് പ്രായം. രണ്ട് മാസം പ്രായമുള്ള ഒരു മകളുണ്ട്, കിഷന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യാനും ക്ഷമാപണം നടത്താനും ആവശ്യപ്പെട്ടു, അയാള്‍ അത് തന്നെ ചെയ്തു, എന്നിട്ടും അവനെ നാല് പേര് ക്രൂരമായി കൊലപ്പെടുത്തി, എല്ലാവരുടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അദ്ദേഹം മരിച്ചത്, ഇത്തരക്കാരാണ് ഈ രാഷ്ട്രത്തെ അഫ്ഗാനിസ്ഥാനായി മാറ്റുന്നത്. അത് തടയേണ്ടതാണ് കിഷന്റെ വിധവയ്ക്ക് പെന്ഷന് കിട്ടണം, ഓം ശാന്തി’. കങ്കണ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും കങ്കണ ഇക്കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു. കിഷന് ഭര്‍വാദിന്റെ മരണത്തെക്കുറിച്ച് സംസാരിച്ച ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥന്റെ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടും അവര്‍ പങ്ക് വച്ചു. ദൈവനാമത്തില്‍ നടത്തിയ അവിശ്വസനീയമായ ക്രൂരതയെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കിഷന്റെ കൊലപാതകത്തെ കങ്കണ വിശേഷിപ്പിച്ചത്. ജനുവരി 25 ന് അഹമ്മദാബാദിലെ ദണ്ഡുക നഗരത്തിലെ മോധ്വാഡസുന്ദ്കുവ പ്രദേശത്ത് വച്ചാണ് കിഷന് (27) വെടിയേറ്റ് മരിച്ചത്. പ്രതികളായ രണ്ട് പേരെയും ആയുധം നല്കിയ മസ്ജിദ് പുരോഹിതനെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: