Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടത്തി വലിപ്പിച്ചു; ഒടുവില്‍ ഗതികെട്ടു; എംജി സര്‍വ്വകലാശാലയിലെ കൈക്കൂലി കള്ളിയെ കുടുക്കിയത് വിദ്യാര്‍ഥിനി; അറസ്റ്റിലായ എല്‍സി സജി സിപിഎം നേതാവ്

ആദ്യഘട്ടം ഒരു ലക്ഷം രൂപ അക്കൗണ്ട് വഴിയും പിന്നീട് പലഘട്ടങ്ങളിലായി 25,000 രൂപ നല്‍കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ 30,000 രൂപ കൂടി വേണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ ആദ്യ ഗഡുവായ 15,000 രൂപ ശനിയാഴ്ച തന്നെ നല്‍കണമെന്നു എല്‍സി നിര്‍ബന്ധം പിടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2022, 07:11 pm IST
in Kerala

കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ കൈക്കൂലി കൊള്ളയ്‌ക്ക് പിടിയിലായ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സിപിഎം പ്രവര്‍ത്തക.  എംബിഎ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്  യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആര്‍പ്പൂക്കര സ്വദേശി സി.ജെ. എല്‍സി സജി വിജിലന്‍സ് പിടിയിലാകുന്നത്. ബാങ്ക് അക്കൗണ്ട് വഴി ഒരു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ബാക്കി തുക സ്വീകരിക്കുന്നതിനിടെയാണ് പിടിയിലായത്.  

യൂണിവേഴ്‌സിറ്റിയിലെ സിപിഎം നേതൃത്വത്തിലുള്ള യൂണിയനിലെ സജീവ പ്രവര്‍ത്തകയാണ് എല്‍സി സജി. ശനിയാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെ അതിരമ്പുഴയിലെ യൂണിവേഴ്‌സിറ്റി കാമ്പസ് വളപ്പിലെ പരീക്ഷാവിഭാഗത്തില്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇവരെ അറസ്റ്റ് ചെയ്തത്. എല്‍സിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്

പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാര്‍ഥിനിയില്‍ നിന്നാണ്  ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരിയായ വിദ്യാര്‍ഥിനി എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയിരുന്നു. അതിന്റെ സര്ട്ടിഫിക്കറ്റ് ലഭിക്കാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാലതാമസം നേരിട്ടു. ജോലി ആവശ്യാര്‍ത്ഥം സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കുന്നതിനായാണ് വിദ്യാര്‍ഥിനി സര്‍വകലാശാലയിലെത്തിയത്. ഈ   സമയത്താണ് എല്‍സിയെ പരിചയപ്പെട്ടത്. വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒന്നര ലക്ഷം രൂപയോളം വേണ്ടിവരുമെന്ന് ഇവര്‍ പറഞ്ഞു. ഇത്രയും പണം നല്‍കാനാവിലെന്ന് വിദ്യാര്‍ഥിനി പറഞ്ഞെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വീണ്ടും കാലതാമസം വന്നതോടെ ജീവനക്കാരിക്ക് പണം നല്‍കുകയായിരുന്നു.  

ആദ്യഘട്ടം ഒരു ലക്ഷം രൂപ അക്കൗണ്ട് വഴിയും പിന്നീട് പലഘട്ടങ്ങളിലായി 25,000 രൂപ നല്‍കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ 30,000 രൂപ കൂടി വേണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ ആദ്യ ഗഡുവായ 15,000 രൂപ ശനിയാഴ്ച തന്നെ നല്‍കണമെന്നു എല്‍സി നിര്‍ബന്ധം പിടിച്ചു. 

ഇതേ തുടര്‍ന്നു വിദ്യാര്‍ഥിനി വിജിലന്‍സ് എസ്പി വി.ജി വിനോദ്കുമാറിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് തയ്യാറാക്കിയ പദ്ധതിയനുസരിച്ച് വിദ്യാര്‍ഥിനിയുടെ കൈവശം ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ കറന്‍സി നോട്ട് നല്‍കി വിട്ടു. ഈ തുക യൂണിവേഴ്‌സിറ്റി കാമ്പസില്‍ വച്ച് വിദ്യാര്‍ഥിനിയില്‍ നിന്ന് വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് എല്‍സിയെ പിടികൂടിയത്. ഇവര്‍ നേരത്തെ വിദ്യാര്‍ഥിനിയില്‍ നിന്ന് പണം കൈപ്പറ്റിയതായും വിജിലന്‍സ് കണ്ടെത്തി.  

വിജിലന്‍സ് എസ്പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ റേഞ്ച് ഡിവൈഎസ്പി വിശ്വനാഥന്‍, ഇന്‍സ്‌പെക്ടര്‍മാരായ സാജു, ജയകുമാര്‍, നിസാം, എസ്ഐ സ്റ്റാന്‍ലി, അനൂപ്, അരുണ്‍ ചന്ദ്, അനില്‍കുമാര്‍, പ്രസന്നന്‍ സുരേഷ്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ രഞ്ജിനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags: MG Universitycpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

പുതിയ വാര്‍ത്തകള്‍

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.