Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയില്‍ 200 കോടിയുടെ ലഹരിമരുന്ന്-ആയുധവേട്ട: ഇന്ത്യയിലേക്കുള്ള മയക്കമരുന്ന്-ആയുധ കള്ളക്കടത്തില്‍ പാകിസ്ഥാന് നേരിട്ട് ബന്ധമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വഴി ഇന്ത്യയിലേക്ക് കടത്താനിരുന്ന 200 കോടി രൂപ വിലമതിക്കുന്ന 57.8 കിലോഗ്രാം ഹെറോയിനും ആയുധങ്ങളും പിടികൂടിയ സംഭവത്തില്‍ പാകിസ്ഥാന് നേരിട്ട് ബന്ധമെന്ന് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 04:12 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വഴി ഇന്ത്യയിലേക്ക് കടത്താനിരുന്ന 200 കോടി രൂപ വിലമതിക്കുന്ന  57.8 കിലോഗ്രാം ഹെറോയിനും ആയുധങ്ങളും പിടികൂടിയ സംഭവത്തില്‍ പാകിസ്ഥാന് നേരിട്ട് ബന്ധമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ഒരു പാകിസ്ഥാന്‍ കള്ളക്കടത്തുകാരനെയും പിടികൂടി. അതിര്‍ത്തിയിലെ പാകിസ്ഥാന്‍ അതിര്‍ത്തി രക്ഷാസൈനികര്‍ വഴി ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കമരുന്നുകളും ആസൂത്രിതമായി കടത്തുന്നതായാണ് വിവരം. ഇന്ത്യയില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഒപ്പം ഇന്ത്യന്‍ യുവത്വത്തെ ലഹരിമരുന്നിന് അടിമകളാക്കുക വഴി നിര്‍ജ്ജീവമാക്കുക എന്ന ഗൂഢലക്ഷ്യവും.  

ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കമരുന്നു കടത്തുന്ന സംഘങ്ങളുമായി പാകിസ്ഥാന്‍ അതിര്‍ത്തി രക്ഷാസൈനികര്‍‍ക്ക് നേരിട്ട് ബന്ധമുള്ളതായി പറയുന്നു. പാകിസ്ഥാന്‍ അതിര്‍ത്തി രക്ഷാസൈനികരുടെ പോസ്റ്റില്‍ നിന്നും 200-300 മീറ്റര്‍ മാത്രം അകലെ പഞ്ചാബ് അതിര്‍ത്തി വഴിയാണ് ഇപ്പോള്‍ മയക്കമരുന്ന്-ആയുധക്കള്ളക്കടത്ത് നടക്കുന്നത്. ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കമരുന്നും കടത്തുന്ന കാര്യത്തില്‍ പാകിസ്ഥാനില്‍ നിന്നും നല്ല പ്രേരണയുണ്ടെന്ന് മാത്രമല്ല, അതിന് വേണ്ട എല്ലാ സഹായങ്ങളും അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ അതിര്‍ത്തി രക്ഷാസൈനികര്‍‍ എത്തിക്കുന്നുണ്ട്.

മനുഷ്യരുടെ നീക്കമറിയാന്‍ പഞ്ചാബ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സേന തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജമ്മു അതിര്‍ത്തിയിലേതുപോലെ തന്നെ ഉയര്‍ന്ന ശേഷിയുള്ള തെര്‍മല്‍ ക്യാമറകളാണ് പഞ്ചാബ് അതിര്‍ത്തിയിലും സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ മറികടന്ന് കള്ളക്കടത്തുകാര്‍ ആയുധങ്ങളും മയക്കമരുന്നുമായി എത്തുന്നു എന്നതിനര്‍ത്ഥം ഇത് പാകിസ്ഥാന്റെ അറിവോടെത്തന്നെ എന്നു വേണം കരുതാന്‍.  

പാക് അതിര്‍ത്തി രക്ഷാസൈനികര്‍ കള്ളക്കടത്തുകാര്‍ക്ക് അതിര്‍ത്തി കടന്നുപോകാനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കും. ഇവര്‍ക്ക് ആവശ്യമായ സുരക്ഷിത പാതയും ഒരുക്കിക്കൊടുക്കുന്നതായി പറയുന്നു.  

ഈയിടെ അതിര്‍ത്തിയില്‍ നിന്നും 57.8 കിലോഗ്രാം ഹെറോയിനും ആയുധങ്ങളും ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന പിടികൂടിയ സംഭവത്തിലും പാകിസ്ഥാന്റെ കരങ്ങള്‍ വളരെ വ്യക്തമാണ്. ‘അതിര്‍ത്തിക്കപ്പുറത്ത് പാകിസ്ഥാന്റെ ഭാഗത്തുള്ള 200 മീറ്റര്‍ വീതിയുള്ള പുഴ മുറിച്ചുകടന്നാണ് കള്ളക്കടത്തുകാര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയത്. ഇത് പാകിസ്ഥാന്‍ അതിര്‍ത്തി രക്ഷാസൈനികരുടെ സഹായം ലഭിച്ചതിന്റെ വ്യക്തമായ തെളിവാണ്,’- ഇതേക്കുറിച്ച് വിവരം നല്‍കുന്ന വക്താക്കള്‍ പറയുന്നു.

പഞ്ചാബിലേക്കുള്ള മയക്കമരുന്ന്-ആയുധക്കള്ളക്കടത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്)  കൂടുതല്‍ ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം കര്‍താര്‍പൂര്‍ ഇടനാഴിയില്‍ ഒരു പാകിസ്ഥാന്‍ കള്ളക്കടത്തുകാരനും ബിഎസ്എഫ് ജവാനും തമ്മില്‍ വെടിവെപ്പുണ്ടായി. ബിഎസ്എഫ് ജവാന് പരിക്കേറ്റു. വെള്ളിയാഴ്ച വെളുപ്പിന് 5.15നായിരുന്നു സംഭവം. ആളനക്കം കണ്ടപ്പോള്‍ ബിഎസ്എഫ് ജവാന്‍ വെടിയുതിര്‍ത്തു. കള്ളക്കടത്തുകാരും തിരിച്ചു വെടിവെച്ചു. ഈ സംഭവത്തെ തുടര്‍ന്ന് ബിഎസ്എഫ് സേന ഹെറോയിന്‍ നിറച്ച 47 മഞ്ഞ പ്ലാസ്റ്റിക്ക് പാക്കറ്റുകളാണ് കണ്ടെടുത്തത്. ഏകദേശം 200 കോടി രൂപയുടെ മയക്കമരുന്നാണ് പിടിച്ചത്. രണ്ട് പിസ്റ്റളും തിരകളും എകെ 47 തോക്കുകളുടെ നാല് തിരനിറയ്‌ക്കുന്ന അറകളും പിടിച്ചെടുത്തു. കര്‍താര്‍പൂര്‍ ഇടനാഴി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇന്ത്യന്‍ രഹസ്യസേനയ്‌ക്ക് ആശങ്കയുണ്ട്.

Tags: അതിര്‍ത്തി രക്ഷാസേനബിഎസ്എഫ് ഇന്ത്യമയക്കമരുന്ന് ആയുധക്കള്ളക്കടത്ത്pakistansmugglingpunjabപാക് സൈന്യംമയക്കമരുന്ന്BSFലഹരിവസ്തുക്കള്‍Narcotic Jihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

World

കാബൂളിലെ ആശുപത്രിയിൽ പാകിസ്താന്റെ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.